FACT CHECK: അമേരിക്കയിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം...
ഭക്ഷണത്തിനെ ‘ഹലാല്‍’ ആക്കാന്‍ അതില്‍ തുപ്പുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വര്‍ഗീയ പ്രചരണത്തിന്‍റെ ഭാഗമായി ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി മുസ്ലിമല്ല കുടാതെ വീഡിയോ ഇന്ത്യയിലെതുമല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന വ്യക്തി ഭക്ഷണത്തില്‍ തുപ്പുന്നതായി കാണാം. ഈ വ്യക്തി മുസ്ലിമാണ്, ഭക്ഷണത്തിനെ ഹലാലാക്കാന്‍ അതില്‍ തുപ്പുകെയാണ് എന്ന വാദങ്ങള്‍ ഉന്നയിച്ച് പോസ്റ്റില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ഹലാൽ എന്ത് എന്ന തുപ്പൽ വിഡിയോ" പുറത്തു വന്നതോടെ അമുസ്ലിം ഭൂരിപക്ഷ മേഖലകളിൽ വലിയ തോതിൽ ഹോട്ടലിൽ കച്ചവടം കുറഞ്ഞു, കൊച്ചിയിൽ ആദ്യമായി പലയിടത്തും "ഷവർമ" പോലും ബാക്കി വന്നു.
ഇസ്ലാമിക വിധി പ്രകാരം തുപ്പി ആണ് ഓരോ ചപ്പാത്തിയും പൊറോട്ടയും വരെ ഉണ്ടാക്കുന്നത് എന്ന പല ഞെട്ടിക്കുന്ന വിഡിയോകളും പുറത്തു വന്നതോടെ "ലിബറോളി"കൾ വരെ ഹലാൽ ബോർഡ് ഉള്ള ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങി. തുപ്പുന്നതിന്റെ കാര്യം എന്ത് എന്ന് ഖുറാനിൽ കൃത്യമായി പറഞ്ഞിരിക്കുന്നത് കൊണ്ട് പ്രതിരോധിക്കാൻ പോലും മുസ്ലിംങ്ങൾക്ക് പറ്റാത്ത അവസ്ഥ ആയി. ഇതിനു ഒക്കെ പുറമെ "വികാരം പൊട്ടിയ തീവ്ര മുസ്ലിംങ്ങൾ" തുപ്പിയാണ് ഉണ്ടാക്കുന്നത്, നീയൊക്കെ വേണമെങ്കിൽ തിന്നാൽ മതി എന്ന് പറഞ്ഞു ഇടുന്ന കമന്റ്‌കളും കൂടി ആയതോടെ "ഹലാൽ" ബോർഡ് വെച്ച എല്ലാവരും കഷ്ടത്തിൽ ആയി.
ഹലാൽ വിഷയം ക്രിസ്ത്യാനികൾ വ്യാപകമായി ഏറ്റെടുത്തതോട് ക്രിസ്ത്യൻ ഗ്രൂപ്പ്‌കളിൽ ഒക്കെ അമുസ്ലിങ്ങളുടെ സ്ഥാപനങ്ങൾ നോക്കി കയറുക എന്ന തരത്തിലേക്ക് പ്രചരണം മാറി കഴിഞ്ഞു. "നുണ പ്രചരണം" ആണ് എന്ന് പറഞ്ഞു പോലീസിന് കേസ് എടുക്കാനും പറ്റാത്ത അവസ്ഥ ആയി. ഖുറാനിൽ കൃത്യമായി എഴുതി വെച്ചത് കൊണ്ട് നുണയാണ് എന്ന് പറയാനും പറ്റാത്ത അവസ്ഥ പോലീസിന്.
അതിലും വലിയ കോമഡി പോലീസ്കാരും ഹലാൽ ഹോട്ടലിൽ നിന്ന് ചായ പോലും കുടിക്കാത്ത അവസ്ഥ ആയി, പോലീസ് ആയാലും അവരും മനുഷ്യർ ആണല്ലോ, തുപ്പിയിട്ട് ഉണ്ടാക്കിയത് അവരും ഉപയോഗിക്കില്ല. 🤣”
എന്നാല്‍ ഈ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ച വീഡിയോയുടെ സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ച് അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം അമേരിക്കയിലെതാണ് എന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ കാണുന്ന വ്യക്തി മുസ്ലിമല്ല എന്നും വസ്തുതയാണ്.
സി.ബി.എസ്. മിയാമി ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം, സംഭവം അമേരിക്കയില്‍ 2018നാണ് സംഭവിച്ചത്. ഐ.പി. ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഈ വ്യക്തിയുടെ പേര് ജെയ്ലന്‍ കെര്‍ലീ എന്നാണ് അമേരിക്കയിലെ ഡീട്രോയിറ്റില്‍ ഒരു ബേസ്ബോള്‍ മത്സരത്തിനിടെയാണ് ഈ സംഭവം നടന്നത്.
ഈ വീഡിയോ ഷൂട്ട് ചെയ്ത് ക്വിനില്‍ മെയ് പറയുന്നത്, “അന്ന് ജെയ്ലനിന് വേണ്ടി നല്ല ദിനം ആയിരുന്നില്ല ഇതിന്‍റെ ദേശമാണ് ഇയാള്‍ പിസ്സയില്‍ തുപ്പി എടുക്കാന്‍ ശ്രമിച്ചത്”
ഇയാളെ പിന്നിട് ജോലിയില്‍ നിന്ന് എടുത്ത് കളയുകയുണ്ടായി. കുടാതെ 18 മാസം പ്രോബെഷനില്‍ വെച്ചു. ഇതിനിടെ ഇയാള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വില്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ ഫാക്റ്റ് ചെക്ക് ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
English- No, Man Spitting On Pizza Is Not Muslim Immigrant In London Restaurant
നിഗമനം
വൈറല്‍ വീഡിയോയില്‍ കാണുന്ന വ്യക്തി മുസ്ലിമല്ല കുടാതെ സംഭവം 2018ല്‍ അമേരിക്കയില്‍ നടന്നതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ വീഡിയോ വര്‍ഗീയ പ്രചരണത്തിന് വേണ്ടി തെറ്റായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:അമേരിക്കയിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം...
Fact Check By: Mukundan KResult: False