
പശ്ചിമബംഗാളിൽ ഗോവധം നിരോധിച്ചത്തിനെ തുടർന്ന് മാട് വളർത്തിയ ഹിന്ദുക്കൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ബംഗാളിൽ നിന്നും ഇതൊരു തുടക്കം ആവട്ടെ ഈദ് മാർക്കറ്റ് ലക്ഷ്യമാക്കി ഹിന്ദുക്കൾ മാട് വളർത്തി. ഇലക്ഷൻ മോഷ്ടിച്ച് ഭരണം പിടിച്ച സംഘി സർക്കാർ ബീഫ് നിരോധനം നടപ്പാക്കി. മുസ്ലീങ്ങൾ ഈദ് പെരുന്നാളിന് പശുവിനെയോ കാളയെയോ ബലി നൽകരുത് എന്ന് മുസ്ലിം മത നേതൃത്വം ആഹ്വാനം ചെയ്തു. ഹിന്ദുക്കൾ സർക്കാരിനെതിരെ സമരം തുടങ്ങി. സർക്കാർ കേന്ദ്ര പോലീസ് സേനയെ വിന്യസിച്ചു. ഈ വീഡിയോയിൽ കേന്ദ്രസേന ഹിന്ദുക്കൾക്ക് നേരെ കല്ലെറിയുന്നത് കാണാം.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഫേസ്‌ബുക്കിൽ സുജിത് ബാനർജീ എന്ന വ്യക്തി ഏപ്രിൽ 2, 2026ന് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതായി നമുക്ക് കാണാം.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ത്രിപുരയിൽ തിപ്ര മൊത്ത പാർട്ടിയുടെ പ്രവർത്തകർ ബിജെപി എം.എൽ.എയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇത്.
ഹോൺബിൽ ടിവിയുടെ വാർത്ത പ്രകാരം ഏപ്രിൽ 1ന് ത്രിപുരയുടെ ധലായി ജില്ലയിലെ കമലപ്പുരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബിജെപി എം.എൽ.എ. മനോജ് കാന്തി ദേബിന് നേരെ തിപ്ര മോത്ത പാർട്ടി പ്രവർത്തകർ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ 10 പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഭവത്തിൽ പരിക്കേറ്റിരുന്നു. കൂടാതെ നിരവധി വാഹനങ്ങൾ നശിക്കപ്പെട്ടിരുന്നു. ഈ കാര്യം ഇന്ത്യ ടുഡേയുടെ വാർത്തയിൽ നിന്നും വ്യക്തമാകുന്നു.
എന്നാൽ ബംഗാളിൽ മുസ്ലിംകൾ ഈദിന് ഗോവധം നടത്തില്ല എന്ന് തീരുമാനിക്കുന്നതും ഇതിനെ തുടർന്ന് മാട് വളർത്തുനാണ് ഹിന്ദുക്കൾ ആശങ്കയിൽ പെടുന്നത്തിൻ്റെയും റിപോർട്ടുകൾ ഉണ്ട്.
നിഗമനം
പശ്ചിമബംഗാളിൽ ഗോവധം നിരോധിച്ചത്തിനെ തുടർന്ന് മാട് വളർത്തിയ ഹിന്ദുക്കൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ത്രിപുരയിൽ നടന്ന വ്യത്യസ്ത സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




