വഴിയോരത്ത് കച്ചവടം നടത്തുന്ന സ്ത്രീയുടെ സാരിയിലൂടെ കാര്‍ കയറ്റുന്ന ഈ വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത അറിയാം..

വിവരണം പച്ചക്കറി വഴിയോരത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ പിറകിലായി ഒരു വാഹനം പാര്‍ക്ക് ചെയ്യാന്‍ നിര്‍ത്തുന്നു. എന്നാല്‍ ഇവരുടെ സാരിയിലേക്കാണ് വാഹനം കയറ്റി നിര്‍ത്തി ഡ്രൈവിങ് സീറ്റിലെ വ്യക്തി ഇറങ്ങി നടന്നു പോയത്. സാരി ടയറിന്‍റെ അടിയില്‍ നിന്നും വലിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിക്കാന്‍ ബൈക്കില്‍ രണ്ട് പോലീസുകാര്‍ എത്തുന്നു. പിന്നീട് അവരുടെ ഇടപെടലില്‍ വാഹനത്തിന്‍റെ ടയര്‍ അവര്‍ അഴിച്ച് എടുത്ത് സാരി വേര്‍പെടുത്തുന്നു. വാഹനം ഉടമ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും പോലീസുകാര്‍ ഈ ടയര്‍ സ്റ്റേഷനിലേക്ക് […]

Continue Reading

മത്സ്യത്തിന്‍റെ വയറ്റില്‍ രാസ ഗുളികകള്‍ നിറച്ച് വിറ്റ വ്യാപാരികളെ പിടികൂടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം കിഡ്നി തകരാറിലാകുന്ന രാസ ഗുളികകൾ മത്സ്യങ്ങളുടെ വയറ്റിൽ നിറച്ചു വെച്ച്… ഹിന്ദു മേഖലകളിൽ കച്ചവടം നടത്തിയിരുന്ന മുസ്ലീം വ്യാപാരികളുടെ അറസ്റ്റ്*…!? ഹിന്ദുക്കൾ സൂക്ഷിക്കുക..ഇതൊന്നും ചാനൽ ന്യൂസിലോ പത്രത്തിലോ വരുകയില്ല… അന്തി ചർച്ചയിലോ വരില്ല… എല്ലാം മറച്ചുവെക്കുന്നതാണ് കേരളത്തിലെ അവസ്ഥ… നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്. 🙏🏻 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മീന്‍ വില്‍ക്കുന്ന കടയില്‍ നിന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

ഭക്ഷ്യസുരക്ഷ വിഭാഗം 50,000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണോ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തത്.. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം 50,000 രൂപ പിഴയിട്ടതിന്‍റെ പേരില്‍ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലകുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്രയും ഭീമമായ തുക തട്ടുകടയ്ക്ക് പിഴയിട്ടതെന്നതാണ് അവകാശവാദം. വീട്ടിലെ 4 വയറുകൾ വിശന്നിരിക്കാതിരിക്കാൻ രാപ്പകൽ തട്ടുകടയിൽ  കഷ്ടപ്പെടുന്ന ഈ അച്ഛൻ്റെ മുഖം ആണ് രാവിലെ മുതൽ മനസിൽ…50000 രൂപ ഒക്കെ തട്ട് കടയിൽ നിന്ന് ഉണ്ടാക്കുവാൻ 7 രൂപക്ക് വിൽക്കുന്ന എത്ര പൊറോട്ട വേണം സാറുമാരെ?എത്രയാളുകൾക്ക് എത്രമാസം 10 രൂപയുടെ ചായ കൊടുക്കണം..പിഴയാണ് ഉദ്ദേശമെങ്കിൽ […]

Continue Reading

FACT CHECK – വഴിയിലൂടെ പോയ ഭിക്ഷക്കാരി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വഴിയോരത്ത് പാട്ട് പാടി ജനങ്ങളെ വിസ്മയിക്കുന്ന നിര്‍ധനരായ ധാരാളം ഗായകര്‍ ലോകം എമ്പാടുമുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ ഗിറ്റാറുമായി ഇരിക്കുന്ന രണ്ട് യുവാക്കളുടെ അടുത്ത് ചെന്ന് ഹിന്ദിയില്‍ ഒരു തവണ ഗിറ്റാര്‍ ഒന്നു വായിക്കാന്‍ നല്‍കുമോ എന്ന് ചോദിക്കുന്ന ഭിക്ഷക്കാരിയുടെ വീഡിയോയാണിത്. ഒടുവില്‍ യുവാക്കള്‍ ഗിറ്റാര്‍ കൈമാറുകയും പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗിറ്റാര്‍ സ്ട്രം ചെയ്ത് മനോഹരമായി ഹിന്ദി ഗാനം […]

Continue Reading

FACT CHECK: താലിബാന്‍ ആക്രമണത്തിന്‍റെ ഈ വീഡിയോ ദൃശ്യങ്ങള്‍ തെരുവ് നാടകത്തിന്‍റെതാണ്… യഥാര്‍ത്ഥമല്ല…

മത ഭീകരതയുടെ പ്രതിരൂപമായ താലിബാൻ സംഘം അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ അഫ്ഗാനിഅവിടെ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ് എന്ന് വാർത്തകൾ അറിയിക്കുന്നു. മൃദു നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് താലിബാൻ പ്രഖ്യാപനം നടത്തിയെങ്കിലും പ്രായോഗികതലത്തിൽ ഇതുവരെ നടപ്പിലാക്കി ആരും കണ്ടിട്ടില്ല.  പ്രചരണം  അതിനിടെ താലിബാന്‍കാര്‍ ജനങ്ങളെ നിഷ്‌കരുണം കൃമികീടങ്ങളെ പോലെ കൊല്ലുന്ന ദൃശ്യങ്ങൾ എന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു പോരുന്നുണ്ട്. വാഹനങ്ങൾ തടഞ്ഞു നിർത്തി ആളുകളെ ചോദ്യം ചെയ്യുന്നതും നിർത്താതെ പോയ വാഹനത്തിനു നേർക്ക് നിറയൊഴിക്കുന്നതും […]

Continue Reading

FACT CHECK – കോവിഡ് ബാധിച്ച് മരിച്ച ധനികന്‍റെ അക്കൗണ്ടിലെ പണം തെരുവില്‍ വിതറുന്നതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..

വിവരണം അമേരിക്കയിൽ കോവിഡ് വന്ന് മരിച്ച ഒരു ധനികൻ അദ്ദേഹം മരിക്കുന്നതിന് മുൻപ് സുഹൃത്തിന് ഒരു വിൽപത്രം എഴുതിയിരുന്നു. തൻ്റെAlcൽ ഉള്ള രൂപ മുഴുവൻ പിൻവലിച്ച് സ്ട്രീറ്റിൽ വിതറുക. എന്നിട്ട് ജനങ്ങളോട് പറയുക ലോകത്തിലെ മുഴുവൻ സമ്പത്തും നമ്മുടെ ആരോഗ്യത്തിനൊപ്പമില്ലന്ന് .ആ സ്നേഹിതനാണ് പണം വിതറുന്നത് .. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വ്യക്തി തിരക്കുള്ള ഒരു നഗരത്തിലെ റോഡില്‍ നിന്നും കയ്യിലുള്ള സഞ്ചിയില്‍ നിന്നും നോട്ട് കെട്ടുകള്‍ […]

Continue Reading

തെരുവ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുടെ ഈ ചിത്രം ബംഗ്ലാദേശിലെതാണ്… ഇന്ത്യയിലെതല്ല…

വിവരണം സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലാകുന്നതിന് വളരെക്കാലം മുമ്പ് തന്നെ തെരുവുകളിൽ ജീവിതം നയിക്കുന്ന ദരിദ്രരുടെ ചില ചിത്രങ്ങൾ പത്രമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന്‍റെ പേരിൽ അങ്ങനെയുള്ള ചില പ്രശ്നങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാക്കാൻ അധികാരികൾ മുൻകൈ എടുക്കുന്നതും നാം കണ്ടിട്ടുണ്ട്.  സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലായതോടെ ഇത്തരത്തിലെ പല ചിത്രങ്ങളും വൈറലാക്കപ്പെട്ടു. എന്നാൽ ഇതിനിടയിൽ ചില രാഷ്ട്രീയ പകപോക്കലുകൾക്കായി ഇത്തരം ചില ചിത്രങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം നേപ്പാളിലെ ഒരു ചിത്രം […]

Continue Reading

ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

വിവരണം  ഇറ്റലിയിലെ തെരുവോരങ്ങളിൽ കറൻസി നോട്ടുകൾ  ചിതറിക്കിടക്കുന്ന ചിത്രവുമായി പ്രചരിക്കുന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “പണം കൊണ്ട് അഹങ്കരിക്കുന്ന അഹങ്കാരികളേ ഇതാ നിങ്ങൾ അഹങ്കരിച്ചിരുന്ന പണം ആർക്കും ഉപകാരമില്ലാതെ കുപ്പതൊട്ടിയിൽ. ഇറ്റലിയിലെ ആളുകൾ അവരുടെ പണം മുഴുവൻ പുറത്തുള്ള റോഡുകളിലേക്ക് വലിച്ചറിഞ്ഞു. മരണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ പണത്തിന് കഴിയില്ലെന്നും, ഉപയോഗശൂന്യമാണെന്നും പറഞ്ഞു . നിങ്ങൾ തിരിച്ചെത്തിച്ചേരുകയാണെങ്കിൽ ഇത് സേവനത്തിനും ദരിദ്രരെ സഹായത്തിനും വേണ്ടി ചെലവഴിക്കുക. മാനവികതയ്ക്കുള്ള പാഠം.” […]

Continue Reading

FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്‌ മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില […]

Continue Reading