ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി വലിയ ജനപങ്കാളിത്തത്തോടെ മോദിക്ക് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി കൊച്ചിയില്‍ കാല്‍നടയായി നടത്തിയ റോഡ്ഷോയും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനിടിയിലാണ് മോദിയ കാണാന്‍ കൊച്ചിയിലെത്തിയ ജനസാഗരം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെട്രോ പില്ലാറിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ ജനത്തിരക്കിലൂടെ ഒരു കാര്‍ കടന്നു വരുന്ന ചിത്രം ആരോ ബഹുനില കെട്ടിട്ടത്തിന്‍റെ മുകളില്‍ നിന്നും പകര്‍ത്തിയതാണ്. രാഷ്ട്രീയ പിതാവ് മോദീജിയെ ഒരു നോക്ക് ദർശിക്കാനായിജനസാഗരമായി കൊച്ചി നഗരം.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ട്വീറ്റ് 333ല്‍ അധികം ലൈക്കുകളും 30ല്‍ അധികം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്-

Tweet 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയില്‍ തടിച്ചു കൂടിയ ജനങ്ങളുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതല്‍ നിന്നും ചിത്രവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ നിന്നും 2017 ഓഗസ്റ്റ് 17ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ചിത്രം ബോളിവുഡ് താരം സണ്ണി ലിയോണി കൊച്ചി നഗരത്തിലെ ഒരു മൊബൈല്‍ ഗാഡ്‌ജെറ്റ് വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളുണ്ടായ ആരാധകരുടെ തിരക്കിന്‍റേതാണ്. സണ്ണി ലിയോണി സ്ഥാപനത്തിലേക്ക് കാറില്‍ വരുമ്പോള്‍ ചുറ്റും കൂടിയ ആയിരക്കണക്കിന് ആരാധകരുടെ കൂട്ടമാണ് ചിത്രത്തില്‍ കാണുന്നത്. ഇതിന്‍റെ വീഡിയോകളും ട്വിറ്ററില്‍ ലഭ്യമാണ്. സ്നേഹസല്ലാപം എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഇതിന്‍റെ  വീഡിയോയും സിനിമ ട്വീറ്റ്സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പ്രചരിക്കുന്ന ചിത്രം ഉള്‍പ്പടെ സണ്ണി ലീയോണി പങ്കെടുത്ത പരിപാടിയുടെ കൂടുതല്‍  ചിത്രങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ദ് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

The Indian Express Article 

ട്വിറ്റര്‍ വീഡിയോ-

Twitter Video 

ചിത്രങ്ങള്‍-

Twitter Images 

നിഗമനം

6 വര്‍ഷം മുന്‍പ് ബോളിവുഡ് താരം സണ്ണി ലിയോണി കൊച്ചിയിലെത്തിയപ്പോള്‍ അവരെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ ചിത്രമാണ് നരേന്ദ്രമോദിയെ കാണാന്‍ എത്തിയ ജനസാഗരം എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

Fact Check By: Dewin Carlos 

Result: False