
ബാല വിവാഹങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നും ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ അച്ഛൻ മകളെയും അമ്മ മകനെയും വിവാഹം ചെയ്ത ഒരു അപൂർവ വാർത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
അച്ഛനും മകളും എന്ന് തോന്നിക്കുന്ന രണ്ടുപേർ പേർ മാലയിട്ട് ഇരിക്കുന്നതും അമ്മയും മകനും എന്നു തോന്നിക്കുന്ന രണ്ടുപേർ മാലയിട്ട് ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ചേർത്ത് ഇവർ വിവാഹിതരായി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത് അവകാശവാദം. ഇക്കാര്യം സൂചിപ്പിച്ച് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ള വാചകം ഇതാണ്: തന്‍റെ 9 വയസ്സുള്ള മകളെ നിക്കാഹ് കഴിച്ച് ബാപ്പ മാതൃകയായി. ഉമ്മാക്ക് സഹിച്ചില്ല സ്വന്തം മകനെ നിക്കാഹ് ചെയ്ത് ഉമ്മയും മാതൃകയായി

എന്നാൽ ഈ ചിത്രങ്ങൾ ഉപയോഗിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ചിത്രത്തിലുള്ളത് വിവാഹ ഫോട്ടോ അല്ല.
വസ്തുത ഇങ്ങനെ
പലരും ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.

ഞങ്ങൾ ചിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ചിത്രങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചു ആദ്യചിത്രം 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഖുർആനിൽ ഒരേസമയം ബിരുദം നേടിയ അച്ഛനും മകളും… വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്നാണ് ഇസ്ലാമിക് ബോർഡ് എന്ന വെബ്സൈറ്റിൽ ഈ ചിത്രം പങ്കുവെച്ച്, അടിക്കുറിപ്പായി നല്‍കിയിട്ടുള്ളത്.

വിവരണം ഇങ്ങനെയാണ് ആണ്
കൂടാതെ ഈ ചിത്രം 2016 ൽ ഇതേ വിവരണത്തോടെ തന്നെ പലരും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്
പിന്നീട് 2018 ഇസ്ലാം എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഇതേ ചിത്രം ഇതേ വിവരണത്തോടെ തന്നെ പങ്കുവെച്ചിട്ടുണ്ട്. ഒരേ ക്ലാസ്സിൽ നിന്നും ബിരുദം നേടിയതിന് അച്ഛനെയും മകളെയും അഭിനന്ദിച്ചിട്ടുണ്ട്. അച്ഛനും മകളും ഒരുമിച്ച് ഖുർആനിൽ ബിരുദം നേടിയപ്പോൾ എടുത്ത ചിത്രം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.
രണ്ടാമത്തെ ചിത്രം പോഷ്തോ സോങ്ങ്സ് എന്ന ഫേസ്ബുക്ക് പേജില്‍ 2020 ജനുവരി 31ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഉറുദു ഭാഷയിൽ തന്നെയാണ് ഇതിന് വിവരണം നൽകിയിരിക്കുന്നത്. എന്‍റെ മകൻ ഖുർആൻ പഠനം പൂർത്തിയാക്കി എന്നാണ് അടിക്കുറിപ്പായി നൽകിയിട്ടുള്ളത് ആദ്യത്തെ ചിത്രവുമായി രണ്ടാമത്തെ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. മാത്രമല്ല രണ്ടും വിവാഹ ചിത്രങ്ങളും അല്ല. ഖുർആൻ പഠിച്ച സന്തോഷം പങ്കുവെച്ചതിന്‍റെ ചിത്രങ്ങളാണ് വിവാഹം നടന്നുവെന്ന പേരിൽ പ്രവെന്നുംചരിപ്പിക്കുന്നത്.
നിഗമനം
അച്ഛൻ മകളെ വിവാഹം കഴിച്ചുവെന്നും അമ്മ മകനെ വിവാഹം കഴിച്ചുവെന്നും പ്രചരിപ്പിക്കുന്നത് ഖുർആൻ പഠനം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ്.രണ്ട് ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. രണ്ട് പഴയ ചിത്രങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഖുറാന്‍ പഠനം പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവച്ച ചിത്രങ്ങളാണിത്… വിവാഹ ഫോട്ടോയല്ല… സത്യമറിയൂ…
Fact Check By: Vasuki SResult: False
