കോവിഡ്‌-19 രോഗത്തിന്‍റെ സംക്രമണം നമ്മുടെ രാജ്യത്തില്‍ ദിവസ നംപ്രതി വര്‍ദ്ധിക്കുകയാണ്. കോവിഡ്‌-19 ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ഇതുവരെ 3666 ആയിട്ടുണ്ട്. അതെ പോലെ മരണ സംഖ്യയും 100ല്‍ അധികമായി. (സ്രോതസ്സ്: mohfw.com). ഇത്തരം ഒരു സാഹചര്യത്തില്‍ പോലീസുകാരും സര്‍ക്കാരും കര്‍ശനമായി ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ശനമായ നിയന്ത്രങ്ങളെ തുടര്‍ന്ന്‍ ചില സ്ഥലങ്ങളില്‍ പോലിസിനെതിരെ ആക്രമണങ്ങളുടെ വാര്‍ത്ത‍കള്‍ നാം മാധ്യമങ്ങളില്‍ വായിച്ചു. സാമുഹ്യ മാധ്യമങ്ങളിലും ഇത്തരത്തില്‍ പല ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജമാണ്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. പഴയ ചിത്രങ്ങള്‍ നിലവിലെ ലോക്ക്ഡൌനുമായി ബന്ധപെടുത്തി ഫെസ്ബൂക്കില്‍ പ്രചരണം നടക്കുകയാണ്. എന്താണ് പോസ്റ്റിന്‍റെ ഉളടകം എനിട്ട്‌ എന്താണ് പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളുടെ വസ്തുത നമുക്ക് അറിയാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കൊറോണ ഉപയോഗിച്ച് ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തിന്‍റെ ക്രൂര മുഖം.

UP യിലെ കനൗജിൽ നമാസിന് കൂട്ടമായി എത്തിയ ജമാഅത്തുകാരെ തടയാൻ ശ്രമിച്ച പൊലീസുകാരെ ക്രൂരമായി ആക്രമിക്കുന്നു.

ഇന്ത്യയിൽ ഉടനീളം ഇതേ പ്രവർത്തികളാണ് ഈ ദേശദ്രോഹികൾ നടപ്പാക്കുന്നത്. (-ഇവന്മാരെ up പോലീസ് സുഖചികിത്സനടത്താൻ കൊണ്ടുപോയിട്ടുണ്ട്.. ) കേരളത്തിലെ മാമാ മാധ്യമങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഈ വാർത്ത നിങ്ങൾ കണ്ടുവോ??? Nb: ഓർക്കുക, ഇപ്പോൾ നമ്മൾ കാണിക്കുന്ന ഓരോ അലംഭാവവും സ്വന്തം കുഴിതോണ്ടലായിരിക്കും..”

വസ്തുത അന്വേഷണം

ചിത്രങ്ങളെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ മിക്ക ചിത്രങ്ങളും മുന്ന്‍ കൊല്ലം പഴയതാണ് എന്ന് മനസിലായി. ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ രാജ്യത്തില്‍ നടക്കുന്ന ലോക്ക്ഡൌനുമായി യാതൊരു ബന്ധവുമില്ല. ചിത്രത്തില്‍ കാണുന്ന സംഭവം ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ മുന്ന്‍ കൊല്ലം മുന്നേ പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലെ വാര്‍ഡ്‌ ബോയ്‌ പീഡിപ്പിച്ച സംഭവത്തിനെതിരെയുള്ള പ്രതിഷേധം ഹിംസാത്മകമായി മാറിയിരുന്നു. ഈ പ്രതിഷേധത്തിനിടയില്‍ പ്രതിഷേധകര്‍ പോലീസിനെ മര്‍ദിച്ചിരുന്നു. ചിത്രങ്ങള്‍ ഈ സംഭവത്തിന്‍റെതാണ്. ഈ ചിത്രങ്ങള്‍ മലയാളം വാര്‍ത്ത‍ വെബ്സൈറ്റ് അഴിമുഖം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യില്‍ ഉപയോഗിച്ചിട്ടുണ്ട്. 2017ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

AzhimukhamArchived Link

ഈ സംഭവത്തിനെ കുറിച്ച് യുകെയിലെ മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പല ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

MirrorArchived Link

നിഗമനം

ലോക്ക്ഡൌനില്‍ പോലീസിനെ ആക്രമിക്കുന്ന ജനങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ പഴയതാണ്. ലോക്ക്ഡൌനുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധമില്ല. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ മുന്ന്‍ കൊല്ലം മുമ്പേ നടന്ന ഒരു സംഭവത്തിന്‍റെ ചിത്രങ്ങളാണ് തെറ്റായ വിവരണതോടെ പ്രചരിക്കുന്നത്.

Avatar

Title:FACT CHECK: കാണ്‍പൂരിലെ രണ്ട് കൊല്ലം പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ COVID-19ന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: False