ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Political

പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “യോഗിയുടെ വഴിയേ സുവെന്ദു അധികാരിയും. #bulldozer #action…💪 പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നു…. 👈 മുസ്ലിങ്ങൾ മുഴുവനും സർക്കാർ ഭൂമിയിൽ വീട് വെച്ച്, രാജ്യത്തിൻ്റെ എല്ലാ വിധ ആനുകൂല്യങ്ങളും വിഭവങ്ങളും അനുഭവിച്ചു സുഖജീവിതം നയിച്ചു വരികയായിരുന്നു ബംഗാളിൽ…. ഈ സൗജന്യങ്ങൾ തിന്ന് മദിച്ച് മദിമയങ്ങുമ്പോൾ ഇവർ രാജ്യത്തെ ഭരണ സംവിധാനങ്ങളെ തള്ളി പറയുകയും ചെയ്യും….” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ ഞങ്ങൾക്ക് ലഭിച്ചു. തലാഷ് ബംഗ്ലാദേശ് എന്ന മാധ്യമമാണ് ഈ ദൃശ്യങ്ങൾ അവരുടെ ഫേസ്‌ബുക്ക് പേജിൽ 10 മെയ് 2026ന് പ്രസിദ്ധികരിച്ചത്. 

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെ ജഷോറിലെത്താണ്. ജഷോർ എന്ന സ്ഥലത്ത് ബംഗ്ലാദേശി അധികൃതർ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിരുന്നു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് നിലവിൽ പശ്ചിമബംഗാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത്. വാർത്ത റിപ്പോർട്ടിൽ നമുക്ക് ബംഗ്ലാദേശ് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതായി കാണാം. ബംഗ്ലാദേശ് സോമോയ് എന്ന മാധ്യമവും ഈ ദൃശ്യങ്ങൾ അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.  

ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെ ജഷോർ എന്ന സ്ഥലത്ത് നടന്ന നടപടിയുടേതാണെന്ന് വീഡിയോയുടെ ശീര്ഷകത്തിൽ നിന്ന് വ്യക്തമാകുന്നു. 

Also Read | Video From Jashore, Bangladesh Is Going Viral As A Demolition Drive In West Bengal.

നിഗമനം

പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: False

Leave a Reply