അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. കുടാതെ ഈ ചിത്രം അയോധ്യയിലെതുമല്ല. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് കാണാം. ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

👆താജ്മഹൽ പണിത തൊഴിലാളികളുടെ കൈകൾ ഒരു രാജാവ് വെട്ടിമാറ്റി... രാമക്ഷേത്രം പണിത തൊഴിലാളികൾക്കൊപ്പം ഒരു രാജാവ് ഉച്ചഭക്ഷണം കഴിക്കുന്നു.! വ്യത്യാസം വ്യക്തമാണ് 🙏

🚩 ജയ് സത്യ സനാതന ധർമ്മ 🚩

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്നവര്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്ന തൊഴിലാളികളാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണ് വ്യക്തമായി. കുടാതെ ഈ ചിത്രം പ്രധാനമന്ത്രി മോദി കാശിയിലെ വിശ്വനാഥ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ എടുത്തതാണ്.

വാര്‍ത്ത‍ വായിക്കാന്‍ - India Today | Archived Link

ഡിസംബര്‍ 13, 2021ന് പ്രധാനമന്ത്രി മോദി വാരണാസി സന്ദര്‍ശിച്ചുരുന്നു. കാശി വിശ്വനാഥ് കോറിഡോര്‍ പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. ഈ പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചു. വൈറല്‍ ചിത്രം ഈ സംഭവത്തിന്‍റെതാണ്. ചിത്രത്തില്‍ കാണുന്ന ഫ്ലെക്സ് ബോര്‍ഡിലും കാശി വിശ്വനാഥ് ക്ഷേത്രം എഴുതിയതായി നമുക്ക് കാണാം.

ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. എ.ബി.പി. ന്യൂസ്‌ അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച വീഡിയോ നമുക്ക് താഴെ കാണാം.

നിഗമനം

പ്രധാനമന്ത്രി മോദി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് രണ്ട് കൊല്ലം മുമ്പ് കാശിയില്‍ എടുത്ത ചിത്രമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പ്രധാനമന്ത്രി മോദി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം അയോധ്യയില്‍ നിന്നുള്ളതല്ല...

Written By: K. Mukundan

Result: Misleading