
പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ വെള്ളം വിട്ട് ഉണ്ടാക്കിയ വെള്ളപ്പൊക്കം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ വെള്ളം നിറഞ്ഞ റോഡുകളിൽ ജനങ്ങൾ സഞ്ചരിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “വെള്ളം തന്നില്ലെങ്കിൽ അണുബോംബിടുമെന്നു പാകിസ്ഥാൻ പറഞ്ഞു. അതുകേട്ട് മോദി ഭയന്ന് വിറച്ചു. ഉടൻ തന്നെ വെള്ളം തുറന്നു കൊടുത്തു….
ഇനി പരാതിയില്ല ”
എന്നാൽ എന്താണ് ഈ ചിത്രം പാകിസ്ഥാനിൽ ഈയിടെ വന്ന വെള്ളപ്പൊക്കത്തിൻ്റെതാണോ? നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ദി ന്യൂ യോർക്ക് ടൈംസ് ഈ ചിത്രം 3 ജൂലൈ 2018ന് പാകിസ്ഥാനിൽ വന്ന വെള്ളപ്പൊക്കത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു വാർത്തയിൽ ഞങ്ങൾക്ക് ഈ ചിത്രം കണ്ടെത്തി.
വാർത്ത വായിക്കാൻ – The New York Times | Archived Link
ന്യൂ യോർക്ക് ടൈംസ് വാർത്ത പ്രകാരം 2018ൽ പാകിസ്ഥാനിൽ വന്ന വെള്ളപ്പൊക്കത്തിൽ ലാഹോറിൽ വെള്ളം നിറഞ്ഞ റോഡിൻ്റെ ചിത്രമാണ് നമ്മൾ കാണുന്നത്. ഈ ചിത്രം AFPയുടെ ആരിഫ് അലി എന്ന ഫോട്ടോഗ്രാഫറാണ് പകർത്തിയത് എന്നും ചിത്രത്തിൻ്റെ അടികുറിപ്പിൽ പറയുന്നുണ്ട്.
ഞങ്ങൾക്ക് ഈ ചിത്രം സ്റ്റോക്ക് ഇമേജ് വെബ്സൈറ്റ് ഗേറ്റി ഇമേജസിലും ഈ ചിത്രം ലഭിച്ചു. ഈ ചിത്രം ലാഹോറിൽ AFPയുടെ ഫോട്ടോഗ്രാഫർ ആരിഫ് അലി 3 ജൂലൈ 2018ന് പകർത്തിയതാണെന്ന് ഗെറ്റി ഇമേജസിൽ നൽകിയ വിവരണം പറയുന്നു.
ചിത്രം കാണാൻ – Getty Images | Archived Link
ഗൾഫ് ന്യൂസ് എന്ന മാധ്യമ വെബ്സൈറ്റും ഈ ചിത്രം 2018ൽ ഒരു വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്.
നിഗമനം
പഹൽഗാമിൽ ഭീകരാക്രമണത്തിനെ ശേഷം ഇന്ത്യ പാകിസ്ഥാനിൽ വെള്ളം വിട്ട് ഉണ്ടാക്കിയ വെള്ളപ്പൊക്കം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രം 6 കൊല്ലം പഴയതാണ്. ഈ ചിത്രം ജൂലൈ 2018ൽ പാകിസ്ഥാനിൽ വന്ന വെള്ളപ്പൊക്കത്തിൽ ലാഹോറിൽ ഒരു റോഡിൻ്റെ AFP പകർത്തിയ ചിത്രമാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 6 കൊല്ലം പഴയതാണ്
Fact Check By: K. MukundanResult: Misleading
