
കഴിഞ്ഞ ദിവസം പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ അക്രമങ്ങളില്‍ വീട് നഷ്ടപെട്ട പലസ്തീനി കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് കുടാതെ നിലവില്‍ പലസ്തീനില്‍ നടക്കുന്ന സംഘര്‍ഷവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബവുന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ ചിത്രങ്ങളില്‍ നമുക്ക് തെരുവുകളില്‍ കിടക്കുന്ന മുന്ന് കുഞ്ഞുങ്ങളെ കാണാം. ഈ കുഞ്ഞുങ്ങള്‍ക്ക് ഈ അടുത്ത കാലത്ത് ഇസ്രയേല്‍ നടത്തിയ ആക്രമനങ്ങളിലാണ് അവരുടെ വീടുകള്‍ നഷ്ടപെട്ടത് എന്ന് വാദിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “
اللهم انصر اخواننا المسلمين في فلسطين!
ഇസ്രായേൽ അധിനിവേശ ശക്തികൾ നടത്തുന്ന നിരന്തരമായ ആക്രമണങ്ങളിലൂടെ സ്വന്തം വീടും വീട്ടുകാരും നഷ്ടപ്പെട്ട കുഞ്ഞു മക്കൾ തെരുവിന്റെ വീഥികളിൽ അന്തിയുറങ്ങുന്ന ഗാസയിൽ നിന്നുള്ള ഹൃദയഭേദകമായ രംഗമാണിത്.
നിസ്സാരം ചില സൗകര്യക്കുറവുകളെ കുറിച്ച് വ്യാകുലപ്പെടുന്ന നമ്മളെപോലുള്ളവർക്ക് പാഠം ഉൾക്കൊള്ളാൻ കൂടിയുള്ളതാണ് ഇത്തരം കാഴ്ചകൾ…
اللهم انصر المسلمين في فلسطين
അള്ളാഹുവേ ഫലസ്തീൻ മക്കൾക്ക് വിജയം കൊടുക്കണേ , ആമീൻ..”
ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ ഫെസ്ബൂക്കിലുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle screenshot shows similar posts.
വസ്തുത അന്വേഷണം
ചിത്രങ്ങള്‍ ഒന്ന്-ഒന്നായി റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഈ ചിത്രം പഴയതാണ് എന്ന് മനസിലായി.
ആദ്യത്തെ ചിത്രം:

Screenshot: Vivre au Plessis-Robinson blog, dated:3rd Aug 2014, title: Gaza : son chat est désormais sa seule famille
ലേഖനം വായിക്കാന്‍- Vivre au Plessis-Robinson | Archived Link
ഈ ചിത്രം ഓഗസ്റ്റ് 3, 2014 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ചിത്രത്തിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ലേഖനത്തില്‍ പറയുന്ന പ്രകാരം ഈ ചിത്രം ഇസ്രയേല്‍ ആക്രമണത്തില്‍ തന്റെ പുച്ചയെ ഒഴിച്ച് ബാക്കി എല്ലാം നഷ്ടപെട്ട ഒരു കുഞ്ഞാണ് നമ്മള് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ഈ ചിത്രം ഇപ്പോഴത്തെതല്ല.
രണ്ടാമത്തെ ചിത്രം:

2Screenshot: Ashams.com article, dated:14th Mar 2016, titled: غزة: طفل ينام في الطرقات خوفا من والده
ലേഖനം വായിക്കാന്‍- Ashams.com | Archived Link
ഈ ചിത്രവും 2016 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലേഖനത്തില്‍ ഈ ചിത്രത്തിനെ കുറിച്ച് അധികം വിവരം നല്‍കിയിട്ടില്ല. സാമുഹ്യ മാധ്യമങ്ങള്‍ പ്രകാരം ഈ കുഞ്ഞും പലസ്തീനിലെതാണ്. പക്ഷെ ഈ വിവരങ്ങള്‍ സ്ഥിരികരിക്കാന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രവും ഇപ്പോഴത്തേതല്ല എന്ന് വ്യക്തമാണ്.
മുന്നാമത്തെ ചിത്രം:

Screenshot: Third photo of a kid sleeping in a cardboard box is available on the internet since 2015.
കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ ഉറങ്ങുന്ന ഈ കുഞ്ഞിന്റെ ചിത്രവും ഇന്റര്‍നെറ്റില്‍ 2015 മുതല്‍ ലഭ്യമാണ്. ഈ ചിത്രം പ്രചരിപ്പിക്കുന്ന ഫെസ്ബൂക്ക് പോസ്റ്റ് മുകളില്‍ നല്‍കിയിട്ടുണ്ട്. പോസ്റ്റിന്റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം ഗാസയിലെ തെരുവില്‍ കിടക്കുന്ന ഒരു കുഞ്ഞിന്റെതാണ്. പക്ഷെ ഈ വിവരവും ഞങ്ങള്‍ക്ക് സ്ഥിരികരിക്കാന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രവും ഇപ്പോഴത്തെതല്ല എന്ന് വ്യക്തമാണ്.
നിഗമനം
നിലവില്‍ ഇസ്രയേല്‍ നടത്തിയ ആക്രമത്തില്‍ വീട് നഷ്ടപെട്ട കുട്ടികള്‍ എന്ന തരത്തില്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന മുന്ന് ചിത്രങ്ങളും പഴയതാണ്. കുടാതെ നിലവില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നിലവിലെ പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പഴയ ചിത്രങ്ങള്‍….
Fact Check By: Mukundan KResult: False
