
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആകുന്നുണ്ട്.
പ്രചരണം
വീഡിയോയിലെ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി വിജയന്‍ ഇങ്ങനെ പറയുന്നു: “എല്ലാ മേഖലയിലും കേരളം തകർന്നു കിടക്കുകയാണ് ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടു എന്ന് പറയാനില്ല. എല്ലാവരിലും നിരാശ. അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്‍റ് എങ്ങനെയെങ്കിലും ഇവിടുന്ന് ഒഴിഞ്ഞു പോയാൽ മതിയെന്ന് ജനങ്ങൾ ചിന്തിക്കുന്ന അവസ്ഥ.” സംസ്ഥാന സർക്കാരിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തുന്നു എന്ന മട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം തെറ്റായ സന്ദർഭത്തിൽ പ്രചരിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
വസ്തുത ഇതാണ്
ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാനായി മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി പി.എം. മനോജുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം അദ്ദേഹം നടത്തിയ പ്രസംഗമാണ്. ഇതിനുമുമ്പ് ഭരണം നടത്തിയ യുഡിഎഫ് സർക്കാരിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്.
ഈ പ്രസംഗത്തിന്‍റെ മുഴുവൻ ഭാഗവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നൽകിയിട്ടുണ്ട്.
വീഡിയോയുടെ 2.38 മുതല്‍ പോസ്റ്റിലെ വീഡിയോയിലെ വാചകങ്ങള്‍ നമുക്ക് കേള്‍ക്കാനാകും. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് “2011 മുതൽ 2016 വരെ യുഡിഎഫ് ഗവൺമെന്‍റാണ് ഇവിടെ ഭരിച്ചത്. 2016 അവസ്ഥ പരിശോധിച്ചാൽ എല്ലാ മേഖലയിലും കേരളം പിറകിൽ പോയി എന്നതാണ് വസ്തുത” അതിനു ശേഷമാണ് മുഖ്യമന്ത്രി പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന വാചകങ്ങൾ പറയുന്നത് അതായത് യുഡിഎഫ് സർക്കാരിനെ വിമർശിച്ച് അദ്ദേഹം പ്രസംഗിക്കുന്നതിൽ നിന്നും രണ്ടുമൂന്നു വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചരണ വേളയിലെ മറ്റ് രണ്ടു പ്രസംഗങ്ങള്‍ കൂടി ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
2020 ല്‍ മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസംഗം യു.ഡി.എഫിന് എതിരെയുള്ളതാണ്. 2020 ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്‍റെ പ്രചരണ വേളയിലുള്ള പ്രസംഗത്തില്‍ നിന്നും ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വീഡിയോയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിനെയാണ്… പ്രസംഗം 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്തേതുമാണ്…
Fact Check By: Vasuki SResult: Misleading
