ഒരു അള്‍ജീറിയന്‍ മുസ്ലിം യുവാവിനെ പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം ഫ്രാന്‍സില്‍ നടക്കുന്ന ഹിംസാത്മകമായ പ്രതിഷേധത്തിന്‍റെ (Violence in France) ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന്‍റെ താഴെ തീ കത്തുന്നതായി കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്, “ഇത് ഈഫല്‍ ടവറിന് മുന്നില്‍ തണുപ്പകറ്റാന്‍ തീ കായുന്നതല്ല...!!”

പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഇത് ഫ്രാന്‍സില്‍ അഭയം നേടിയ മുസ്ലിം അഭയാര്‍ഥികള്‍ നടത്തുന്ന കലാപത്തിന്‍റെ ദൃശ്യങ്ങളാണ്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ഈയിടെ ഫ്രാന്‍സില്‍ നടന്ന കലാപത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം പഴയതാണെന്ന് മനസിലായി. ഈ ചിത്രം 2016ല്‍ പാരിസില്‍ നടന്ന യുറോ കപ്പ്‌ ഫുട്ബോള്‍ മല്‍സരത്തിന്‍റെ ശേഷം നടന്ന കലാപത്തിന്‍റെതാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

ദി മീറര്‍ പ്രസിദ്ധികരിച്ച ഈ റിപ്പോര്‍ട്ട്‌ പ്രകാരം 2016ല്‍ പാറീസില്‍ ഫ്രാന്‍സും പോര്‍ച്ചുഗളും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം കാണാം വേണ്ടി എത്തിയ ഫുട്ബോള്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ ഫാന്‍ സോണില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അവരെ തടഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ ചിത്രമാണ് നാം കാണുന്നത്. യുറോ 2016 ഫൈനല്‍ മത്സരം നടന്നത് 10 ജൂലൈ 2016നാണ്.

വാര്‍ത്ത‍ വായിക്കാന്‍ - Mirror | Archived Link

ഇതേ ചിത്രം Huffington Post തന്‍റെ വാര്‍ത്തയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വാര്‍ത്ത‍യും 2016ല്‍ യുറോ കപ്പ്‌ (Euro 2016) ഫൈനല്‍ മത്സരത്തിനിടെ നടന്ന കലാപത്തിനെ കുറിച്ച് തന്നെയാണ്. ഈ ഫോട്ടോയുടെ ക്രെഡിറ്റ്‌ റോയിട്ടര്‍സ് ഫോട്ടോഗ്രഫേര്‍ സ്റ്റെഫ്നെ മാഹെക്കാണ് നല്‍കിയിട്ടുള്ളത്.

വാര്‍ത്ത‍ വായിക്കാന്‍ - Huff Post | Archived Link

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ഫ്രാന്‍സില്‍ നടക്കുന്ന കലാപത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2016ല്‍ എടുത്തതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രത്തിന് നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫ്രാന്‍സിലെ കലാപത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം...

Written By: Mukundan K

Result: Misleading