
താലിബാൻ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ നടത്തിയ അക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു കെട്ടിടത്തിന് നേരെ ആക്രമണം നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “മുംബൈ ടാജ് ഹോട്ടൽ ആക്രമണത്തിനു പകരംചോദിച്ച് അഫ്ഗാനിസ്ഥാനികൾ….💪 ഇസ്ലാമാബാദിൻ്റെ അഭിമാനമായ മാരിയറ്റ് ഹോട്ടലിൽ വൻ ആക്രമണം. ഹോട്ടൽ കത്തി👍👍👍”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Xൽ കണ്ടെത്തി.
ഈ വീഡിയോ 17 ഫെബ്രുവരി 2023നാണ് NDTV റിപ്പോർട്ടർ ആദിത്യ രാജ് കൗൾ Xൽ പങ്ക് വെച്ചത്. പോസ്റ്റ് പ്രകാരം ഫെബ്രുവരി 2023ൽ തെഹ്രീക് എ താലിബാൻ പാക്കിസ്ഥാൻ (TTP) എന്ന തീവ്രവാദി സംഘടന കറാച്ചിയിൽ പോലീസ് മേധാവിയുടെ വസഹത്തിനു നേരെ വലിയ ആക്രമണം നടത്തി. വൻ ഇന്ത്യ പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഈ ആക്രമണത്തിൽ പാക് പോലീസ് 5 TTP ഭീകരരെ വെടിവെച്ച് കൊന്നു.
PTI വാർത്ത പ്രകാരം ഈ ആക്രമണത്തിൽ 2 പോലീസ് ഉദ്യോഗസ്ഥരും 1 സാധാരണ പൗരനും കൊല്ലപ്പെട്ടു. ഇസ്ലാമബാദ് മാരിയറ്റ് ഹോട്ടലിൽ ആക്രമണത്തിനെ കുറിച്ച് യാതൊരു വാർത്ത ഞങ്ങൾക്ക് ലഭിച്ചില്ല. ഇസ്ലാമാബാദ് മാരിയറ്റ് ഹോട്ടലിൽ ആക്രമണം 20 സെപ്റ്റംബർ 2008ന് ഇസ്ലാമബാദ് മാരിയറ്റ് ഹോട്ടലിൽ തീവ്രവാദി ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 46 പാകിസ്ഥാനികളും 8 വിദേശി പൗരന്മാരുമുണ്ടായിരുന്നു. 266 പേര് ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈ ആക്രമണം മുംബൈയിൽ പാകിസ്ഥാനി തീവ്രവാദികൾ നടത്തിയ 26/11 ആക്രമണത്തിന് മുൻപാണ് നടന്നത്. ഈ ആക്രമണം നടത്തിയത് ആരാണ് എന്നത്തിനെ കുറിച്ച് വ്യക്തതയില്ല. ഈയിടെയായി ഈ ഹോട്ടലിൽ ഇത്തരമൊരു ആക്രമണം താലിബാൻ നടത്തിയതായി യാതൊരു റിപ്പോർട്ട് ഇല്ല.
നിഗമനം
താലിബാൻ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ നടത്തിയ അക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രണ്ട് വർഷം പഴയ ദൃശ്യങ്ങളാണ്. കറാച്ചിയിൽ ഫെബ്രുവരി 2023ൽ പാകിസ്ഥാനി താലിബാൻ നടത്തിയ ഭീകരാക്രമണത്തിൻ്റെ ദൃശ്യങ്ങളാണ് ഇത്. ഒക്ടോബറിൽ തുടങ്ങിയ പാക്കിസ്ഥാൻ താലിബാൻ യുദ്ധവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ താലിബാൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
