
അൽ കബീർ എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ സതിഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരാണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ അൽ കബീർ എന്ന കമ്പനിയുടെ ഒരു സ്റ്റാലിൻ്റെ മുൻപിൽ ചിലർ നിൽക്കുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “Who is the owner al Kabeer beef export: mr :sathish & mr: athul sabarwal സങ്കികളെ നിങ്ങളെ സംശയം തീർന്നു എന്ന് വിജാരിക്കുന്നു😂😂😂😂😂😂😂”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഇതിനെ മുൻപും ഈ വ്യാജപ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപോർട്ടുകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപോർട്ടുകൾ നിങ്ങൾക്ക് താഴെ നൽകിയ ലിങ്കുകൾ ഉപയോഗിച്ച് വായിക്കാം.
അൽ കബീർ എക്സ്പോർട്ടസ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥൻ ഘുലാമുദ്ദിൻ ഷെയ്ഖ് എന്ന വ്യക്തിയാണ്. CRISIL ഇറക്കിയ ക്രെഡിറ്റ് റേറ്റിംഗ് റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമാകുന്നു. റിപ്പോർട്ട് പ്രകാരം അൽ കബീർ പ്രൈവറ്റ് ലിമിറ്റഡ് (AKEPL) കമ്പനി 1979ൽ ഘുലാമുദ്ദിൻ ഷെയ്ഖ് സ്ഥാപിച്ചതാണ്.

മുംബൈയിൽ സ്ഥാപിച്ച ഈ കമ്പനി ഉറഞ്ഞ എരുമയുടെ മാംസവും മുട്ടനും ഇറക്കുമതി ചെയ്യുന്നതാണ്. കൂടാതെ ഹൈദരാബാദ്, മുംബൈ എന്നി സ്ഥലങ്ങളിൽ ഇവരുടെ ഫുഡ് പ്രോസസ്സിംഗ് പ്ലാഎൻ്റുകൾ ഉണ്ട്. Zauba corp എന്ന വെബ്സൈറ്റിൽ നിന്ന് ഞങ്ങൾക്ക് ഈ കമ്പനിയുടെ നിലവിലെ ഡയറക്ടർമാരുടെ വിവരങ്ങൾ ലഭിച്ചു. നിലവിൽ സതീഷ് സബർവാൾ, അതുൽ സബർവാൾ എന്നി പേരുള്ള ഡയറക്ടർമാറില്ല. കൂടാതെ ഘുലാമുദ്ദിൻ ഷെയ്ഖിൻ്റെ മക്കൾ അൽത്താഫ്, ആസിഫ് എന്നിവർ ഡയറക്ടർമാരാണ്.

ഇതിനെ മുൻപ് സതീഷ് സബർവാൾ ഈ കമ്പനിയുടെ ബോർഡിൽ ഉണ്ടായിരുന്നു. പക്ഷെ ഇദ്ദേഹം ഒരു ഡയറക്ടർ സ്ഥാനത് മാത്രമേയുണ്ടായിരുന്നല്ലോ. ഉടമയായ ഘുലാമുദ്ദിൻ ഷെയ്ഖ് ആയിരുന്നു മാനേജിങ് ഡയറക്ടർ സ്ഥാനത് പ്രവർത്തിച്ചിരുന്നത്.

അൽ കബീർ ഹിന്ദുവിൻ്റെ ഉടമസ്ഥതയുള്ള കമ്പനിയാണ് ഈ കമ്പനിയുടെ ഉത്പന്നങ്ങൾ ഹലാൽ അല്ല എന്ന തരത്തിൽ വ്യാജപ്രചരണത്തിനെതിരെ അൽ കബീർ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. അൽ കബീർ ഒരു മുസ്ലിം കമ്പനിയാണ്, ഘുലാമുദ്ദിൻ ഷെയ്ഖ് ആണ് ഈ കമ്പനി സ്ഥാപിച്ചത്. കൂടാതെ ഈ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങൾ ഹലാൽ ആണ് എന്നും ഈ കുറിപ്പിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Al Kabeer Official Website | Archived
നിഗമനം
അൽ കബീർ എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ സതിഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരാണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഘുലാമുദ്ദിൻ ഷെയ്ഖ് ആണ് 1979ൽ ഈ കമ്പനി സ്ഥാപിച്ചത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:അൽ കബീർ എന്ന ബീഫ് ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനെ കുറിച്ചുള്ള വ്യാജപ്രചരണം വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവം
Fact Check By: Mukundan KResult: False


