പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ സമര പ്രവര്‍ത്തകര്‍ ഭാരതത്തിന്‍റെ ദേശിയ പതാകയെ അപമാനിക്കുന്നതായി കാണാം. ഈ വീഡിയോ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഖാലിസ്ഥാന്‍ പിന്തുണയുമായി ചിലർ ഭാരതത്തിന്‍റെ ദേശിയ പതാക വെച്ച് ഫുട്ബോള്‍ കളിച്ച് അപമാനിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

“ഇവരാണ് ,നമ്മുടെ ഇടതുപക്ഷവും, കോൺഗ്രസ്സും കർഷകരെന്ന വ്യാജേന തോളിലേറ്റി കൊണ്ടുനടക്കുന്നവർ,,,,

ഇത്രക്കും കാണുമ്പോൾ തന്നെ മനസിലായല്ലോ, 2014 ൽ ബിജെപി സർക്കാർ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ ഭാരത്തിന്റെയും, ഭാരതീയരുടെയും അവസ്ഥ,,, മനസ്സ് വേദനിച്ചവർക്ക് ഷെയർ ചെയ്യാം

എന്നാല്‍ ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി ബന്ധമുണ്ടോ ഇല്ലയോ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതാണ് എന്ന് കണ്ടെത്തി. അങ്ങനെ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

https://twitter.com/NorbertElikes/status/1706686645876166886

Archived Link

മുകളില്‍ നല്‍കിയ ട്വീറ്റ് പ്രകാരം ഈ വീഡിയോ കഴിഞ്ഞ കൊല്ലം കാനഡയിലെ ടോറണ്ടോയില്‍ ഖാലിസ്ഥാന്‍ പിന്തുണയ്ക്കുന്നവർ സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ നിന്നാണ്. കാനഡയില്‍ കഴിഞ്ഞ കൊല്ലം ഹര്‍ദീപ് സിംഗ് നിജ്ജാര്‍ എന്ന ഖാലിസ്ഥാന്‍ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നിരുന്നു. ഈ കൊലപാതകത്തിന്‍റെ പിന്നില്‍ ഇന്ത്യന്‍ അധികൃതരാണ് എന്ന ആരോപണം കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ കാനഡിയന്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ പാശ്ചാതലത്തില്‍ കാനഡയില്‍ പല സ്ഥലങ്ങളില്‍ ഖാലിസ്ഥാന്‍ സംഘടനകള്‍ ഇന്ത്യക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇത്തരമൊരു പ്രതിഷേധത്തിന്‍റെ വീഡിയോയാണിത്‌.

വാര്‍ത്ത‍ വായിക്കാന്‍ - Deccan Herald | Archived

Read this fact-check in Tamil | விவசாயிகள் போராட்டத்தில் தேசியக் கொடிக்கு அவமரியாதை என்று பரவும் வீடியோ உண்மையா?

നിഗമനം

ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോയില്‍ കാണുന്നത് കാനഡയിലെ ഖലിസ്ഥാന്‍ പിന്തുണയ്ക്കുന്നവരാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കാനഡയില്‍ കഴിഞ്ഞ കൊല്ലം ഖാലിസ്ഥാന്‍ പിന്തുണയുമായി നടത്തിയ പ്രദര്‍ശനത്തിന്‍റെ വീഡിയോ കര്‍ഷക സമരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...

Fact Check By: K. Mukundan

Result: False