
റംസാൻ മാസത്തിൽ പാകിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ബോംബ് സ്ഫോടനം നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “പാകിസ്ഥാനിൽ റംസാൻ വ്രതം ആരംഭിച്ചു 😊”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ച് ഒരു വാർത്ത ലഭിച്ചു.
18 മാർച്ച് 2025ന് TRT അറബിക് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം വിഡിയോയിൽ കാണുന്നത് സിറിയയിലെ തലസ്ഥാനം ഡമാസ്കസിൻ്റെ സമീപം ദൗമ എന്ന സ്ഥലത് നടന്ന പെട്രോൾ ടാങ്കർ സ്ഫോടനമാണ്. ഈ സംഭവത്തിനെ കുറിച്ച് റോയ് ന്യൂസ് എന്ന വാർത്ത മാധ്യമവും റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഈ സംഭവത്തിൻ്റെ വീഡിയോ നമുക്ക് താഴെ കാണാം.
സ്കൈ ന്യൂസ് അറേബ്യ ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. സ്കൈ ന്യൂസ് അറേബ്യയുടെ വാർത്ത വീഡിയോ നമുക്ക് താഴെ കാണാം.
നിഗമനം
റംസാൻ മാസത്തിൽ പാകിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം സിറിയയിൽ നടന്ന ഒരു പെട്രോൾ ടാങ്കർ സ്ഫോടനത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സിറിയയിൽ നടന്ന ടാങ്കർ സ്ഫോടനത്തിൻ്റെ പഴയെ ദൃശ്യങ്ങൾ പാക്കിസ്ഥാനിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False



