കടയ്ക്ക് നേരെ കത്തുന്ന കെമിക്കൽ എറിഞ്ഞ സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വർഗീയ വിവരണവുമായി പ്രചരിപ്പിക്കുന്നു  

Communal Misleading

കടയുടമ കടം നല്കാത്തതിൽ പ്രകോപിതനായ മുസ്ലിം ജിഹാദി കടയിലേക്ക് പെട്രോൾ ബോംബ് എറിയുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു കടയിൽ ഒരു വ്യക്തി പെട്രോൾ ബോംബ് എറിഞ്ഞു ആക്രമിക്കുന്നതായി കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “#കടയുടമ കടം നല്കാത്തത്തിൽ പ്രകോപിതനായ മു&സ്ലിം ജി&ഹാദി കടയിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു.

കടയുടമയ്ക്കും ഒരു പെൺകുട്ടിക്കും മറ്റ് രണ്ടുപേർക്കും പൊള്ളലേറ്റു.

ഈ ജി&ഹാദികളെ അകറ്റി നിർത്തൂ…അവർ എപ്പോൾ ഭ്രാന്തുപിടിച്ച് നിങ്ങളെ ആക്രമിക്കുമെന്ന് പറയാൻ കഴിയില്ല…

ബുദ്ധിയും വിവരവും ഇല്ലാത്ത പ്രാകൃത തിവ്രവാദികളാണ്.. ചത്താലും കൊന്നാലും ഹൂറികളെ സ്വപ്നം കണ്ടുനടക്കുന്ന മന്ദബുദ്ധികൾ… 😡😡😡

🙏🕉️🚩 ”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഭവം ഗുജറാത്തിലെതാണെന്ന് കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യ വാർത്ത പ്രകാരം ഗുജറാത്തിലെ സോംനാഥ് ജില്ലയിലെ ഗിരിൽ ഒരു പെയിന്‍റ് കടക്കാരനും ഒരു കസ്റ്റമർ തമ്മിൽ ഉണ്ടായ വിവാദത്തിൻ്റെ ദൃശ്യങ്ങളാണ് നാം വീഡിയോയിൽ കാണുന്നത്.

വാർത്ത വായിക്കാൻ – TOI  | Archived 

വാർത്ത പ്രകാരം ഈ സംഭവം 10 ഒക്ടോബർ 2025നാണ് സംഭവിച്ചത്. അശ്വിൻ തുമ്മാർ ഗിരിലെ സലാല താലൂക്കിൽ അകോലവാടി എന്ന ഗ്രാമത്തിൽ ഒരു പെയിൻ്റ കട നടത്തുന്നതാണ്. കരൺ ബോറിച്ച എന്നൊരു വ്യക്തി ഇയാളുടെ കടയിൽ നിന്ന് ഒരു കെമിക്കൽ സൊല്യൂഷൻ വാങ്ങിച്ചിരുന്നു. പക്ഷെ ചില കാരണവശാൽ ഇയാൾ ഈ സോലൂഷൻ്റെ ബോട്ടിൽ തിരിച്ച് കൊടുക്കാൻ കടയിൽ എത്തിയപ്പോൾ സാധനം തിരിച്ച് വാങ്ങിക്കാൻ ആകില്ല എന്ന് തുമ്മാർ ഇയാളെ അറിയിച്ചു. ഈ സോലൂഷൻ്റെ സീൽ പോട്ടിയതാണ് കൂടാതെ സോലൂഷൻ ജ്വലിക്കുന്നതാണെന്ന് തുമ്മാർ പറഞ്ഞു. 

ഈ വിസമ്മതം ബോറിച്ചയെ ചൊടിപ്പിച്ചു. ഇയാൾ ബോട്ടിലിന് തീ കൊളുത്തി കടയിൽ എറിഞ്ഞു. ഈ ആക്രമണത്തിൽ തുമ്മാരിൻ്റെ 4 വയസായ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. തുമ്മാരിനും ചെറുതായി പരിക്കേറ്റു. തലാല പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജെ.എൻ ഗദവി പ്രകാരം ബോറിച്ച തൊഴിൽരഹിതനാണ് ഇയാൾ ഈ സൊല്യൂഷൻ ലഹരിക്കായി ഉപയോഗിക്കാൻ വാങ്ങിച്ചതാകാം. പക്ഷെ സാധനം ഇഷ്ടപ്പെടാത്തൊണ്ട് ഇയാൾ അത് തിരിച്ച് കൊടുക്കാൻ തുമ്മാരിൻ്റെ കടയിൽ എത്തിയിട്ടുണ്ടാകാം എന്ന് പോലീസ് പറയുന്നു. 

ആൽട്ട് ന്യൂസ് സലാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പോലീസ് അവരോട് പറഞ്ഞത് ഇങ്ങനെയാണ്, “പ്രതിയുടെ പേര് കരൺ ബോറിച്ച എന്നാണ്. ഇയാൾ ഹിന്ദുവാണ്. ഇയാളുടെ മറ്റൊരു പേര് അക്രം എന്നാണ് അതിനാൽ ഇയാൾ മുൽസിം ആണെന്ന കിംവദന്തി നിലവിൽ വന്നിട്ടുണ്ടാകാം. പക്ഷെ പ്രതി ഹിന്ദുവാണ്.” 

നിഗമനം

കടയുടമ കടം നല്കാത്തത്തിൽ പ്രകോപിതനായ മുസ്ലിം ജിഹാദി കടയിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന പ്രതി ഹിന്ദുവാണ്. അന്വേഷണത്തിൽ നിന്ന് വൈറൽ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം തെറ്റാണെന്ന് വ്യക്തമാകുന്നു.      

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: കടയ്ക്ക് നേരെ കത്തുന്ന കെമിക്കൽ എറിഞ്ഞ സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വർഗീയ വിവരണവുമായി പ്രചരിപ്പിക്കുന്നു  

Fact Check By: Mukundan K

Result: Misleading