
പോലീസ് ചില വ്യക്തികളെ പിടികൂടി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി പ്രചരിക്കുന്നുണ്ട്. കേരള പോലീസിനെ പോലെയല്ല വടക്കേ ഇന്ത്യയിൽ നിന്നുമുള്ള പോലീസ് എന്നും കാര്യക്ഷമമായി പ്രതിയോഗികളെ നേരിടുന്നവരാണ് എന്നും വാദിക്കാനാണ് ദൃശ്യങ്ങൾ നൽകിയിട്ടുള്ളത്.
പ്രചരണം
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ വ്യത്യസ്ത ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഓരോന്നിലും പോലീസുകാർ പ്രതിയോഗികളെ ഓടിച്ചിട്ടു പിടി കൂടുന്നതും ലാത്തി ഉപയോഗിച്ച് ‘കൈകാര്യം’ ചെയ്യുന്നതുമായ ദൃശ്യങ്ങൾ ആണുള്ളത്. വടക്കേ ഇന്ത്യയിലെ പോലീസിന്‍റെ കാര്യക്ഷമത ഇങ്ങനെയാണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “മര്യാദക്ക് ജീവിക്കാൻ പറഞ്ഞ് ഘോഷയാത്രക്ക് കല്ലറിയുക… ചോദിക്കാൻ പോയ പോലിസുകാരെ കല്ലെറിയുക… അങ്ങനെ മര്യാദ പഠിപ്പിക്കാൻ വന്ന ടീമിനെ മര്യാദ പഠിപ്പിക്കുന്ന പോലീസ്… പിണറായിയുടെ പോലിസല്ല എന്ന് എടുത്ത് പറയേണ്ടല്ലോ…”
ഈ സംഭവത്തെ കുറിച്ച് ന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ വാട്ട്സ് ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു.

വീഡിയോ ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.
ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് ഇപ്പോഴത്തെതല്ലെന്നും രണ്ടു വര്‍ഷം പഴയ സംഭവമാണെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഇപ്പോൾ പ്രചരിപ്പിക്കുകയാണ് എന്നും വ്യക്തമായി
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയിൽ നിന്നും ചില ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് 2020 ല്‍ ജമാഅത്ത് നിസാമുദ്ദീൻ തബ്ലിഗി മർകസിനു ശേഷമുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. 2020 ല്‍ കോവിഡ് പടര്‍ന്നു പിടിച്ച സമയത്ത് യുപിയിലെ ബറേലിയില്‍ തബ്ലിഗി മര്‍ക്കസ് സമ്മേളനം സംഘടിപ്പിച്ചിരുന്നു. പങ്കെടുത്തവര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ് നടത്തിയത് എന്നാരോപിച്ച് അവര്‍ക്കെതിരെ കേസ് വന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഇരുത്താനായിരുന്നു പോലീസ് തീരുമാനം.
സംഭവത്തെ കുറിച്ച് എബിപി ന്യൂസ് നൽകിയ റിപ്പോർട്ട് ഇങ്ങനെ:
“തബ്ലീഗി ജമാഅത്തിന്‍റെ നിസാമുദ്ദീൻ മർകസ് പരിപാടിയിൽ പങ്കെടുത്ത ആളുകളെ ബറേലിയിൽ തിരയാൻ ശ്രമിച്ച പോലീസ് സംഘത്തെ ആക്രമിച്ചു. ശേഷം, പോലീസ് ലാത്തി ചാർജ്ജ് ഉപയോഗിച്ച് ആക്രമികള്‍ക്ക് നേരെ തിരിച്ചടിച്ചു. ഞായറാഴ്ച 250 ഓളം പേർ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇന്ത്യയിലെ 4000-ലധികം COVID-19 കേസുകളിൽ, കുറഞ്ഞത് 1400 പേർക്കെങ്കിലും മർകസ് ഇവന്‍റുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്.”
2020 ഏപ്രിൽ ആറിന് ബറേലി പോലീസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ എസ് എസ് പി സൈലേഷ് pande സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ നൽകിയിട്ടുണ്ട്
അദ്ദേഹം പറയുന്നു: “ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിനായി ഞങ്ങളുടെ പോലീസ് ടീമുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നു… ഞങ്ങളുടെ സംഘം കരംപൂർ ചൗധരി ഗ്രാമം സന്ദർശിച്ചിരുന്നു.ഗ്രാമത്തിലെ ഒരിടത്ത് ഒത്തുകൂടിയ ഒരു കൂട്ടം യുവാക്കളെ പോലീസുകാർ വീട്ടിൽ തുടരാൻ ഉപദേശിക്കുകയും തുടർന്ന് ടീം പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയും ചെയ്തു. ആരോ നാട്ടുകാരെ പ്രേരിപ്പിച്ചു, 70-80 പേരെ കൂട്ടി, പോലീസ് സ്റ്റേഷനിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഒരു ആൺകുട്ടിയെയും പോലീസിന് മുമ്പാകെ ഹാജരാക്കി പോലീസുകാർ മർദിച്ചതായി അവകാശപ്പെട്ടു. ഉടൻ തന്നെ എസ്എച്ച്ഒ കുട്ടിയെയും കുടുംബാംഗങ്ങളെയും ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർമാർ കുട്ടിയെ പരിശോധിച്ചപ്പോൾ അയാൾക്ക് പരിക്കുകളൊന്നുമില്ലെന്നും അങ്ങനെ അഭിനയിക്കുകയായിരുന്നുവെന്നും കണ്ടെത്തി. പോലീസ് സ്റ്റേഷനിലെത്തിയ ആൾക്കൂട്ടത്തെ ആവശ്യമായ ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു, കാരണം സാമൂഹിക അകലവും ലോക്ക്ഡൗണും നടപ്പിലാക്കേണ്ടത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്… ഞങ്ങൾ ഇതുവരെ 43 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്,”
ബറേലി എ എസ് പി അഭിഷേക് വർമയുടെ വിശദീകരണം ഉൾപ്പെടുത്തി വൺഇന്ത്യ എന്ന മാധ്യമം നൽകിയിട്ടുണ്ട്. കൂടാതെ പല മാധ്യമങ്ങളും നല്കിയ വാര്‍ത്തകള്‍ വായിക്കാം:
RepublicBharat | hindi.asianetnews
മാധ്യമങ്ങളുടെ യൂട്യൂബ് ചാനലും ഇത് സംബന്ധിച്ച വാർത്ത നൽകിയിട്ടുണ്ട് വീഡിയോയിൽ നൽകിയിരിക്കുന്ന ദൃശ്യങ്ങളും കാണാം:
ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് പോലീസ് ഉപദ്രവിക്കുന്നു എന്ന വിവരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
നിഗമനം
പോസ്റ്റിലെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങള്‍ പഴയതാണ്. 2020 ല്‍ തബ്ലിഗി മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരെ പോലീസ് തിരഞ്ഞുപിടിച്ച് നിർബന്ധിത ക്വാറന്‍റൈനില്‍ ആക്കാന്‍ ശ്രമിച്ചപ്പോൾ നാട്ടുകാരിൽ ചിലർ പോലീസിനെതിരെ തിരിഞ്ഞു. ആക്രമണം ഓണം നടത്തിയവരെ തെരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ദൃശ്യങ്ങളില്‍ പോലീസ് യുവാക്കളെ മര്‍ദ്ദിക്കുന്നത് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞതിനല്ല… സത്യമറിയൂ…
Fact Check By: Vasuki SResult: Misleading
