മെട്രോമാൻ ഇ. ശ്രീധരൻ നിലവില്‍ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമല്ല, സത്യമിതാണ്...
മെട്രോമാൻ എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഉച്ച ഒരു വാർത്ത അത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
പ്രചരണം
മെട്രോമാൻ ഇ ശ്രീധരൻ ഐക്യരാഷ്ട്രസഭ ഉപദേശക സമിതിയിൽ എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഈ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ അദ്ദേഹം ബിജെപി ടിക്കറ്റില്‍ പാലക്കാട് നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കേരള ജനത അദ്ദേഹത്തെ തഴഞ്ഞെങ്കിലും അദ്ദേഹം അർഹിക്കുന്ന സ്ഥാനത്ത് എത്തി എന്ന് സൂചിപ്പിച്ചാണ് പോസ്റ്റിൽ വാര്‍ത്ത നൽകിയിരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “കമ്മികളും കൊങ്ങികളും ജിഹാദികളും കൂടി തോൽപ്പിച്ച ഒരു സ്ഥാനാർത്തിയായിരുന്നു അത്ഭുത പ്രതിഭാശാലിയായ മെട്രോ ശ്രീധരൻ സാർ
പകരത്തിനു കാലണക്കു കൊള്ളാത്ത കുറെ കാട്ട് കള്ളന്മ്മാരെയും ജിഹാദി അടിമകളെയും ജയിപ്പിച്ചു വിട്ടു”
ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണിത് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
നിങ്ങൾ ഈ വാർത്തയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ 2015 ചില ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു എന്നാണ് വാർത്ത. 2015 അദ്ദേഹത്തെ ഉപദേശകസമിതിയിലേക്ക് ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിരുന്നു. മൂന്നു വര്‍ഷത്തെയ്ക്കാണ് നിയമനം എന്നാണ് വാര്‍ത്ത. അപ്പോള്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിൽ ശ്രീധരന്‍റെ അംഗത്വത്തെ പറ്റി കൂടുതലറിയാൻ ഞങ്ങൾ അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം മാത്യുവുമായി സംസാരിച്ചിരുന്നു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “2015 ല്‍ ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡിൽ മുഖ്യ ഉപദേഷ്ടാവായി ഇരിക്കുമ്പോഴാണ് ഈ നിയമനം നടന്നത്. അദ്ദേഹത്തെ ഐക്യരാഷ്ട്രസഭ ഗതാഗതവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കാനായിട്ടാണ് ക്ഷണിച്ചത്. നിലവിൽ അദ്ദേഹം ഐക്യരാഷ്ട്രസഭ ഉപദേശകസമിതി അംഗമല്ല. പഴയ വാർത്തയാണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.”
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2015 ലാണ് ഐക്യരാഷ്ട്രസഭ മെട്രോമാൻ ശ്രീധരന് ഉപദേശക സമിതി അംഗത്വം നൽകുന്നത്. നിലവിൽ അദ്ദേഹം ഉപദേശകസമിതിയില്‍ ഇല്ല. പഴയ വാര്‍ത്തയാണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:മെട്രോമാൻ ഇ. ശ്രീധരൻ നിലവില്‍ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമല്ല, സത്യമിതാണ്...
Fact Check By: Vasuki SResult: Partly False