ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ കൈയ്യില്‍ ഇന്‍ജെക്ഷന്‍ എടുക്കുന്നതിന്‍റെ പഴയ വീഡിയോ കോവിഡ്‌-19 വാക്സിന്‍ വിതരണത്തിന്‍റെ സന്ദര്‍ഭത്തില്‍ സാമുഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് കൂടാതെ നിലവില്‍ കോവിഡ്‌ പ്രതിരോധത്തിന് ആരംഭിച്ച വാക്സിനേഷന്‍ പരിപാടിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇന്‍ജെക്ഷന്‍ എടുക്കാന്‍ സഹപ്രവര്‍ത്തകര്‍ പെടുന്ന പാട് നമുക്ക് വീഡിയോയില്‍ കാണാം. ഈ നാടകിയമായ ദൃശ്യങ്ങള്‍ നിലവിലെ കോവിഡ്‌ വാക്സിന്‍ വിതരണവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ എഴുതുന്നത് ഇങ്ങനെ,

മലയാളി പൊളി അല്ലേ 😂😂😂😂കൊവിഡ് വാക്സിൻ ആദ്യം ആരോഗ്യ പ്രവർത്തകരിൽ😂😂😂

എന്നാല്‍ ഈ വീഡിയോ നിലവിലെതാണോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ സുക്ഷിച്ച് നോക്കിയാല്‍ കൂടെയുള്ള ആരോഗ്യ പ്രവര്‍ത്തകമാര്‍ മാസ്ക് ധരിച്ചിട്ടില്ല എന്ന് നമുക്ക് കാണാം. കോവിഡ്‌ കാലത്ത് ഇങ്ങനെയുള്ള പ്രവര്‍ത്തനം ആരോഗ്യ പ്രവര്‍ത്തകമാര്‍ നടത്തും എന്നതിന്‍റെ സാധ്യത വളരെ കുറവാണ്. അതിനാല്‍ ഈ വീഡിയോ നിലവിലെതല്ല എന്ന് മനസിലാക്കാം.

വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ In-Vid We Verify ഉപയോഗിച്ച് വീഡിയോയിനെ പല ഫ്രേമുകളില്‍ വിഭജിച്ച് അവയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ 2018ല്‍ ഇതേ വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

Screenshot: YouTube video dated 2018.

Nurse who is scared of injection [Malayalam] - YouTube

വീഡിയോയെ കുറിച്ച് അധിക വിവരങ്ങള്‍ ലഭ്യമല്ല. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീഡിയോയെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ലേഖനത്തില്‍ ചേര്‍ക്കുന്നതാണ്. എന്നാലും ഈ വീഡിയോ ഇപ്പോഴത്തെതല്ല എന്ന് മാത്രം വ്യക്തമാണ്. 2018ല്‍ തന്നെ യുട്യൂബില്‍ പ്രസിദ്ധികരിച്ച മറ്റൊരു വീഡിയോ കൂടി നമുക്ക് താഴെ കാണാം.

നിഗമനം

പോസ്റ്റില്‍ നാം കാണുന്നത് നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്‌ വാക്സിന്‍ കുത്തുന്നതിന്‍റെ ദൃശ്യങ്ങളല്ല. ഈ വീഡിയോ 2018 മുതല്‍ ഇന്‍റെര്‍നെറ്റില്‍ ലഭ്യമാണ്.

Avatar

Title:ഇന്‍ജെക്ഷന്‍ കണ്ട് പേടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ പഴയ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍...

Fact Check By: Mukundan K

Result: False