ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇത് വരെ 2750 പേരാണ് ജീവന്‍ നഷ്ടപെട്ടത്. ഈ ആക്രമണങ്ങളില്‍ 9700 പേര്‍ക്കാണ് പരിക്കേറ്റത്.

ഇതിനെ തുടര്‍ന്ന് ഗാസയില്‍ സംഭവിച്ച നാശത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.

ഇതിനിടെയാണ് പലസ്തീന്‍കാര്‍ ലോകത്തിന്‍റെ സഹതാപം നേടാന്‍ കൃത്രിമമായി പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പക്ഷെ ഈ പഴയെ വീഡിയോ തെറ്റായ സന്ദര്‍ഭത്തിലാണ് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി.

എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മേക്കപ്പിലൂടെ പരിക്കുകള്‍ സൃഷ്ടിക്കുന്ന ഒരു വീഡിയോ കാണാം. ഈ വീഡിയോയുടെ മുകളിലുള്ള വാചകം പറയുന്നത് ഇങ്ങനെയാണ്: “നിലവിളിക്കാനായി ചമയങ്ങള്‍ അണിയുന്ന ഗാസയിലെ താതതാമാരും കൊയമാരും.
എന്നാല്‍ ഈ വീഡിയോ പോസ്റ്റില്‍ ആരോപ്പിക്കുന്ന പോലെ പലസ്തീന്‍കാര്‍ നടത്തുന്ന നാടകത്തിന്‍റെതാണോ? എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ തിനെ മുമ്പും പലസ്തീനിന്‍റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. മെയ്‌ 2021ലും ഇസ്രയേല്‍-പലസ്തീന്‍ തമ്മില്‍ പ്രശ്നങ്ങള്‍ കൂടിയപ്പോള്‍ ഈ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായി. അന്നും ഞങ്ങള്‍ ഈ വീഡിയോ പരിശോധിച്ച് വീഡിയോയുടെ സത്യാവസ്ഥ നിങ്ങളുടെ മുന്നില്‍ വെച്ചിരുന്നു. ഈ പരിശോധനയുടെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

FACT CHECK – ലോകത്തിന്‍റെ സഹതാപം പിടിച്ചുപറ്റാന്‍ പലസ്തീന്‍ ജനത മേക്ക്അപ്പിലൂടെ പരുക്കുകള്‍ സൃഷ്ടിക്കുകയണോ? വസ്‌തുത അറിയാം..

ഈ വീഡിയോ 6 കൊല്ലം പഴയതാണ്. പലസ്തീനിലെ സിനിമ വ്യവസായത്തിന്‍റെ മുകളിലുണ്ടാക്കിയ ഒരു റിപ്പോര്‍ട്ടിന്‍റെ ഭാഗമാണ്. ഈ ദൃശ്യങ്ങള്‍ ഒരു പലസ്തീന്‍ സിനിമയുടെ സെറ്റില്‍ നിന്നാണ് വീഡിയോ എടുത്തത്‌.

നിഗമനം

മേക്കപ്പ് ധരിച്ച് പരിക്കുകള്‍ സൃഷ്ടിച്ച് ലോകരാജ്യങ്ങളുടെ സഹതാപം പിടിക്കാന്‍ ശ്രമിക്കുന്ന പാലസ്തീന്‍ ജനത എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒരു സിനിമ സെറ്റില്‍ എടുത്ത പഴയ വീഡിയോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സഹതാപത്തിനായി പലസ്തീനിലെ ജനങ്ങള്‍ മേക്കപ്പിലൂടെ പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന വ്യാജപ്രചരണം വീണ്ടും പ്രത്യക്ഷപ്പെടുന്നു...

Written By: K. Mukundan

Result: False