നിലവില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. കോവിഡ്‌ രോഗം ബാധിച്ച് മരിച്ച ഒരു വയസായ ഡോക്ടറെ തബ്ലിഗി ജമാഅത്ത് അംഗങ്ങള്‍ തോളിലേറ്റി ഹിന്ദു ആചാരം പ്രകാരം സംസ്കാരം നടത്തി എന്നാണ് ഈ ചിത്രത്തിനെ കുറിച്ച് പ്രചരണം. കോവിഡ്‌ ബാധിച്ച ഡോക്ടര്‍ രാംകാന്ത് ജോഷി മരിച്ചപ്പോള്‍ വീട്ടില്‍ അദേഹത്തിന്‍റെ 79 വയസായ ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളു, അവരുടെ ഒരേയൊരു മകന്‍ അമേരിക്കയിലാണ് എന്ന് പോസ്റ്റുകളില്‍ വാദിക്കുന്നു. കൂടാതെ ഇദ്ദേഹത്തിന്‍റെ ബന്ധുക്കളാരും ആരും ഇദ്ദേഹത്തെ സഹായിക്കാന്‍ എത്തിയില്ല എന്നും പോസ്റ്റില്‍ വാദിക്കുന്നു. അപ്പോഴാണ്‌ തബ്ലിഗി ജമാഅത്ത് അവരെ സഹായിക്കാന്‍ തിരുമാനിച്ചതും, ഹിന്ദു ആചാരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്‍റെ സംസ്കാരം നടത്തി കൊടുത്തതും. പക്ഷെ ഈ വൈറല്‍ പ്രചാരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം പ്രചാരണത്തിലെ പോലെയല്ല. ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഡോക്ടർ രാമകാന്ത് ജോഷി. കഴിഞ്ഞ ദിവസം പൂനയിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ അമേരിക്കയിലാണ് എത്താൻ പറ്റില്ല.

ഭാര്യ 79 വയസുള്ള വൃദ്ധയും. കോവിഡിനെ പേടിച്ചു ബന്ധുക്കൾ തിരിഞ്ഞു നോക്കിയില്ല.

പക്ഷേ തൊട്ടടുതത് തബ്ലീഗ് ജമാഅത് എന്നു

പറഞ്ഞു ആക്ഷേപിക്കുന്ന ആ മുസ്ലിം സഹോദരൻങൾ തൊട്ടടുത്ത പള്ളിയിൽ നിസ്കാരത്തിനു എത്തിയപ്പോൾ ഈ വിവരം അറിയുകയും അവർ ആ മനുഷ്യനെ തോളിലേറ്റി

ഹിന്ദു ആചാര പ്രകാരം സംസ്കരിക്കുകയും

ചെയ്തു. ഇവരെയൊക്കെയായിരുന്നു രാജ്യ സ്നേഹം ഇല്ലാത്തവരായി ചിത്രീകരിച്ചിരുന്നത്.”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ്‌ ഹിന്ദിയില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത മെയ്‌ 1, 2020നാണ് പ്രസിദ്ധികരിച്ചത്. വാര്‍ത്ത‍ പ്രകാരം സംഭവം ഉത്തര്‍പ്രദേശിലെ മീററ്റിലെതാണ്. ചിത്രത്തില്‍ കാണുന്ന ആളുകള്‍ തബ്ലിഗി ജമാഅത്ത് കാരല്ല. മരിച്ച ആള്‍ ഡോക്ടര്‍ രാംകാന്ത് ജോഷിയുമല്ല. മരിച്ച വ്യക്തിയുടെ പേര് രമേശ്‌ മാത്തൂര്‍ എന്നാണ്. 68 വയസായ രമേശ്‌ മാത്തൂര്‍ ഒരു അമ്പലത്തില്‍ പൂജാരിയായിരുന്നു. അന്നനാളത്തില്‍ അര്‍ബുദം ബാധിച്ചത്തിനെ തുടര്‍ന്ന് അദേഹം അന്തരിച്ചു. അദേഹത്തിന്‍റെ മൂത്ത മകന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. അദേഹത്തിന് സമയത്ത് എത്താന്‍ സാധിച്ചില്ല. ബന്ധുക്കൾക്കും ലോക്ക് ഡൌണ്‍ കാരണം സമയത്തിന് എത്താന്‍ സാധിച്ചില്ല. അപ്പോൾ അയൽക്കാരായ മുസ്ലിം സമാജത്തില്‍ പെട്ടവര്‍ രമേശ്‌ മാത്തുരിന്‍റെ മൃതദേഹത്തിനെ തോളിലേറ്റി ശമാശാനം വരെ എത്തിച്ചു, എന്ന് രമേശ്‌ മത്തുരിന്‍റെ ഇളയ മകന്‍ ചന്ദര്‍ അറിയിക്കുന്നു.

FacebookArchived Link

കഴിഞ്ഞ 80 കൊല്ലങ്ങളായി മാത്തൂര്‍ കുടുംബം ഈ പ്രദേശത്തില്‍ താമസിക്കുന്നതാണ്. ഇവിടെയുള്ള എല്ലാ മുസ്ലിങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരെ പോലെയാണ് എന്ന് ചന്ദര്‍ പറയുന്നു.

ഇതിനെ മുമ്പേ ഞങ്ങളുടെ മറാത്തി ടീമും ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ വെളിപെടുത്തിയിട്ടുണ്ട്:
मेरठमधील अंत्ययात्रेतील मुस्लिम खांदेकऱ्यांचा फोटो पुण्यातील म्हणून व्हायरल; वाचा सत्य

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് മീററ്റില്‍ മുസ്ലിം അയൽക്കാര്‍ അര്‍ബുദം മൂലം മരിച്ച ഒരു പൂജാരിയുടെ മൃതദേഹം തോളിലേറ്റി ശ്മശാനത്തിലെക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ്. മരിച്ച വ്യക്തി ഡോക്ടര്‍ രാംകാന്ത് ജോഷിയല്ല, മരണത്തിന്‍റെ കാരണം കോവിഡ്‌ അല്ല മാത്രമല്ല, മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നത് തബ്ലിഗി ജമാഅത്തിന്‍റെ അംഗങ്ങളല്ല.

Avatar

Title:കോവിഡ്‌ ബാധിച്ച് മരിച്ചതിനാൽ ബന്ധുക്കൾ ഉപേക്ഷിച്ച ഡോക്ടറുടെ സംസ്കാരം നടത്തുന്ന തബ്ലിഗ് ജമാഅത്ത് അംഗങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False