
സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടാതെ കണി വോട്ട് ഇടുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ബാലറ്റ് ബോക്സിൽ വോട്ട് ഇടുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഇറ്റലിൽ നിന്നും പറന്നു വന്ന് “VOTE CHORI” എന്ന കലാപരിപാടി ഉദ്ഘാടനം ചെയ്യുന്നു. അതും പ്രധാനമന്ത്രിയുടെ വസതിയിൽ അനധികൃതമായി താമസിച്ചു കൊണ്ട് നിയമലംഘനത്തിലൂടെ…..”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം 1989ൽ നടന്ന പൊതുതെരെഞ്ഞെടുപ്പിലെതാണ്.
ചിത്രം കാണാം – India Content | Archived
സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വ നിയമം 1955യുടെ വകുപ്പ് 5 (1)(c) പ്രകാരം ഇന്ത്യയുടെ പൗരത്വം നേടിയത് 30 ഏപ്രിൽ 1983നാണ്. ഈ കാര്യം സുപ്രീം കോടതി 2001ൽ നൽകിയ വിധിയിലും വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമുണ്ട്. കൂടാതെ അവരുടെ 1999ലെ തെരെഞ്ഞെടുപ്പ് വിജയം ഇന്ത്യൻ പ്രതിനിധിത്വ നിയമ പ്രകാരം ശരിയാണെന്നും സുപ്രീം കോടതി ഈ വിധിയിൽ വ്യക്തമാക്കിയിരുന്നു.
ബിജെപി ഈയിടെ സോണിയ ഗാന്ധിയുടെ പേര് 1980ൽ വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്നു. പിന്നീട് 1982ൽ ഈ പേര് മാറ്റി 1983ൽ വീണ്ടും ചേർത്തു എന്ന ആരോപണം ബിജെപിയുടെ ഐ.ടി. സെൽ മേധാവി അമിത് മാലവീയ Xൽ ഉന്നയിച്ചിരുന്നു.
അമിത് മാലവീയ ഒരു രേഖയും പങ്ക് വെച്ചിട്ടുണ്ട്. ഈ രേഖ ഡൽഹിയിലെ 1980ലെ ഇലക്ട്‌റൽ റോളുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. ഈ രേഖ ഫോട്ടോഷോപ്പ് ചെയ്ത് ബിജെപി സോണിയ ഗാന്ധിക്കെതിരെ വ്യാജപ്രചരണം നടത്തുന്നതാണെന്ന് കോൺഗ്രസ്സും പ്രതികരിച്ചു.
എന്നാൽ ഈ കാര്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല. സോണിയ ഗാന്ധിയുടെ പേര് 1980ൽ ഇലക്ട്‌റൽ റോളിൽ ഉണ്ടായിരുന്നോ എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ വ്യക്തമാക്കാൻ സാധിക്കൂ. സോണിയ ഗാന്ധി 1989ന് മുൻപ് ഇന്ത്യയിൽ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തതതിൻ്റെ യാതൊരു രേഖയോ ഫോട്ടോയോ കണ്ടെത്തിയില്ല.
നിഗമനം
സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടാതെ കന്നി വോട്ട് ഇടുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 1989ൽ സോണിയ ഗാന്ധി പൗരത്വം നേടിയതിന് ശേഷം വോട്ട് ചെയ്യുമ്പോൾ എടുത്ത ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പൗരത്വം നേടുന്നത്തിന് മുൻപ് സോണിയ ഗാന്ധി വോട്ട് ചെയ്ത ചിത്രം എന്ന തരത്തിൽ വ്യാജപ്രചരണം
Fact Check By: Mukundan KResult: False


