
Photo courtesy: First Lt. Andy Schoemer’s Facebook account
ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്താനുള്ള ദൗത്യത്തിന്റെ ഭാഗമായ ഒരു ഇസ്രായേലി ജൂത പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു പൈലറ്റിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന പൈലറ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പൈലറ്റ് ഇസ്രയേല്‍ വ്യോമസേനയിലെ പൈലറ്റ് അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു പൈലറ്റിന്‍റെ ചിത്രം കാണാം. ഈ പൈലറ്റ് ഇസ്രയേല്‍ വ്യോമസേനയിലെ ഒരു പൈലറ്റ് ആണ്. കൂടാതെ ഗാസ സിറ്റിയില്‍ വ്യോമാക്രമണം നടത്താന്‍ നിയോഗിച്ച ദൌത്യത്തിന്‍റെ ഒരു ഭാഗം കൂടി ആയിരുന്നു ഈ പൈലറ്റ് എന്നും വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:
“ബ്രേക്കിംഗ് ന്യൂസ്!
ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്താനുള്ള ദൗത്യത്തിന്റെ ഭാഗമായ ഒരു ഇസ്രായേലി ജൂത പൈലറ്റ്.
അദ്ദേഹം ഇപ്പോൾ ഇസ്ലാം മതം സ്വീകരിച്ചു.
അൽഹാംദുലില്ല! അള്ളാഹു അക്ബർ
വിജയം ഇസ്‌ലാമിന്റെതാണ്.”
കമന്‍റ സെക്ഷനില്‍ പലരും ഈ വാര്‍ത്തയെ കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലര്‍ ഈ വാര്‍ത്ത വ്യാജമാണ് എന്നും പറയുന്നുണ്ട്.

ഇന്നി നമുക്ക് ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.
വസ്തുത അന്വേഷണം
ഈ പോസ്റ്റിന് ലഭിച്ച കമന്‍റുകളില്‍ തന്നെ ചിലര്‍ ഈ പോസ്റ്റിനെ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കമന്‍റ നമുക്ക് താഴെ കാണാം.

ഷാരൂക്ക് എസ്. എന്ന ഫെസ്ബൂക്ക് യുസര്‍ ഈ പൈലറ്റ് ഇസ്രയേലിലെ വ്യോമസേനയിലെ ഒരു പൈലറ്റ് അല്ല പകരം ഈ ചിത്രം അമേരിക്കയിലെ ഒരു എയര്‍ഫോഴ്സ് അകാദമിയിലെ വെബ്സൈറ്റില്‍ നിന്ന് എടുത്ത ചിത്രമാണ് എന്ന് വ്യക്തമാക്കുന്നു.
ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഈ പൈലറ്റ് അമേരിക്കന്‍ എയര്‍ഫോഴ്സിലെ ഒരു പൈലറ്റ് തന്നെയാണ്. ഈ പൈലറ്റിന്‍റെ പേര് ആന്‍ഡി ശ്ലോമേര്‍ എന്നാണ്. ഇദ്ദേഹം അമേരിക്കന്‍ വ്യോമസേനയില്‍ ഫസ്റ്റ് ലെഫ്റ്റനന്‍റ ആണ്.

ലേഖനം വായിക്കാന്‍-DYESS.AF.MIL | Archived Link
ഇയടെയായി ഇസ്രയേല്‍ വ്യോമസേനയിലെ വല്ല പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചോ എന്നത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത് സൂചിപ്പിക്കുന്ന യാതൊരു വാര്‍ത്ത എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. പോസ്റ്റില്‍ നല്‍കിയ പൈലറ്റിന്‍റെ ചിത്രം ഇസ്രയേല്‍ വ്യോമസേനയിലെ ഒരു പൈലറ്റിന്‍റെതല്ല പകരം ചിത്രത്തില്‍ നാം കാണുന്നത് അമേരിക്കന്‍ വ്യോമസേനയിലെ ഒരു പൈലറ്റിനെയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അമേരിക്കന്‍ വ്യോമസേനയുടെ ഒരു പൈലറ്റിന്‍റെ ചിത്രം ഇസ്രായേലി പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
