
പിണറായി വിജയൻ സർക്കാർ വീണ്ടും വരണമെന്ന് കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർക്കൊപ്പം മുന്‍ സിപിഎം എംഎല്‍എ ആയിരുന്ന, ഇപ്പോള്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച പി.വി അൻവര്‍ പറഞ്ഞെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു മിനിറ്റ് മുപ്പത് സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ അൻവർ പറയുന്നത് ഇങ്ങനെയാണ്: “98 സീറ്റ് മതി. ഈ ഗവൺമെന്‍റ് തിരിച്ചുവരണം. ഇടതുപക്ഷം തിരിച്ചുവരണം. സിപിഐഎം എന്നുപറയുന്ന ഈ പ്രസ്ഥാനം ഇവിടെ നിൽക്കണം. വർഗീയത ഉപയോഗിച്ചു അതിനെ തകർക്കാൻ ശ്രമിക്കുന്നു. നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ ഗവൺമെൻറ് മൂന്നാമതും തിരിച്ചുവരണം. അതി നാട്ടിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണ് ആവശ്യമാണ്.
തുടർന്ന്, പ്രതിപക്ഷ നേതാവിനെയും, കെപിസിസി പ്രസിഡന്‍റിനെയും വിമർശിക്കുന്ന ഭാഗങ്ങളും ഉൾപ്പെടുന്നു. കെ റയിൽ പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി കർണാടകയിലെ ഐടി ലോബിയുമായി ഒത്തുചേർന്ന് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന ഒരു ആരോപണവും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അൻവർ വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ:
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് പഴയ വീഡിയോ ആണെന്നും അന്വേഷണത്തിൽ വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ വിഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പി വി. അൻവറിന്‍റെ ഔദ്യാഗിക ഫെയ്‌സ്ബുക്ക് പേജിൽ ഇതേ വീഡിയോ 2023 ല്‍ പങ്കുവച്ചതായി കണ്ടു.
അതായത് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരണമെന്ന് അൻവർ പറയുന്നത് യു.ഡി.എഫിൽ ചേരുന്നതിന് മുമ്പ്, 2023ലാണ്. 14.05 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 11.44-ആം മിനിറ്റിലാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങൾ എടുത്താണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.
2023-ൽ എൽഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോള്‍ പി.വി. അൻവർ നടത്തിയ പ്രതികരണമാണ് ഇപ്പോഴത്തേതെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പിണറായി വിജയൻ സർക്കാർ വീണ്ടും വരണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറെ പോലെ പി.വി അൻവറും പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് 2023-ൽ എൽഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോള്‍ പി.വി. അൻവർ പറഞ്ഞ വാക്കുകളാണ്. ഇപ്പോഴത്തേതെന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പിണറായി സര്‍ക്കാര്‍ വീണ്ടും വരണമെന്ന് പിവി അന്‍വര്‍ പറഞ്ഞുവെന്ന വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: Misleading



