
സ്ത്രീയുടെ നേരെ അപമര്യാദയായി പെരുമാറിയെ ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഏതോ വിദേശ രാജ്യത്ത് ഒരു സ്ത്രീയും പുരുഷനും നടന്ന് പോകുന്നതും വഴിയില്‍ ഒരാള്‍ മുന്നോട്ടു വന്നു അവളുടെ മുഖത്ത് സ്പര്‍ശിക്കുന്നതും അവളുടെ കൂടെയുണ്ടായിരുന്നയാള്‍ ശക്തമായി തിരിച്ചടിക്കുന്നതും കാണാം. സ്ത്രീയും അതിശക്തമായി തിരിച്ച് അവരെ ‘കൈകാര്യം’ ചെയ്യുന്നുണ്ട്. കുടിയേറിയ മുസ്ലിം ജിഹാദികളാണ് ഇക്കൂട്ടരെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:
എന്നാൽ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും യഥാര്‍ത്ഥമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ദൃശ്യങ്ങളിലെ സംഘട്ടനം കണ്ടാല്‍ കായികമുറകള്‍ അഭ്യസിച്ചവരാണ് ഇതെന്ന് അനായാസം മനസ്സിലാകും. അതുകൂടാതെ തെരുവില്‍ പെട്ടെന്ന് സംഘട്ടനം ഉണ്ടാകുമ്പോള്‍ ഇരുകൂട്ടരും തമ്മില്‍ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്ന രീതിയിലല്ല ഇവര്‍ സംഘട്ടനം നടത്തുന്നത്. ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങള്‍ കാമ്പസ് യൂണിവേഴ്സ് കാസ്ക് ഇൻസ്റ്റഗ്രാം പേജിൽ 2024 സെപ്റ്റംബർ 15ന് നല്‍കിയതായി കണ്ടു.

മാർഷൽ ആർട്സ്, സിനിമ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പേജിന്റെ ബയോയിൽ ഇതൊരു ഫ്രഞ്ച് സ്റ്റണ്ട് ടീം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സമാനമായ സംഘട്ടന വീഡിയോകള്‍ പേജിൽ കാണാം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റണ്ട് സ്കൂളാണ് ഇതെന്നാണ് അവരുടെ വാദം. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്ഷൻ വീഡിയോകളും പേജിൽ പങ്കുവച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം പേജിൽ വൈറൽ വീഡിയോ പങ്കുവച്ചതിനൊപ്പം രണ്ട് ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ മെൻഷൻ ചെയ്തിട്ടുണ്ട്. വൈറൽ വീഡിയോയിൽ ദമ്പതികളായി അഭിനയിച്ച സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ അക്കൌണ്ടുകളാണിവ. വീഡിയോയിലുള്ള പുരുഷന്റെ പേര് ജസ്റ്റിൻ ഹോവൽ എന്നും സ്ത്രീയുടെ പേര് ഔറേലിയ ആഗൽ എന്നുമാണ്. സൂപ്പർമാൻ(2025), തോർ: ലൌ ആന്റ് തണ്ടർ, എക്ട്രാക്ഷൻ 2 എന്നീ ചിത്രങ്ങളിൽ ജസ്റ്റിൻ ഹോവൽ പ്രവർത്തിച്ചിട്ടുണ്ട്. അവഞ്ചേഴ്സ്, ജോൺവിക്ക് 4, അവഞ്ചേഴ്സ്, ഫാസ്റ്റ് 10 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് ആർട്ടിസ്റ്റാണ് ഔറേലിയ ആഗൽ. ഇരുവരും 2023ൽ വിവാഹിതരായെന്ന് ഐഎംഡിബി വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
വഴിയില്‍ സ്ത്രീയെ ശല്യം ചെയ്ത കുടിയേറ്റക്കാരായ ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് കാമ്പസ് യൂണിവേഴ്സ് കാസ്ക് എന്ന ഫ്രഞ്ച് സ്റ്റണ്ട് ടീം നിർമ്മിച്ച സ്ക്രിപ്റ്റഡ് വീഡിയോയാണ്. യഥാര്‍ത്ഥ സംഭവമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
xa
Title:ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദമ്പതികള്‍..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് ദൃശ്യങ്ങള്‍…
Fact Check By: Vasuki SResult: False


