താജ് മഹല്‍ നിര്‍മ്മാണ വീഡിയോ… ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയൂ…

കൌതുകം സാമൂഹികം

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി നിർമ്മിച്ച വെളുത്ത മാർബിൾ ശവകുടീരമാണ് താജ് മഹൽ. ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകാത്ഭുതങ്ങളിൽ ഒന്നായും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും കണക്കാക്കപ്പെടുന്നു.

താജ് മഹലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ എന്ന അവകാശപ്പെട്ടു ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

വരെ 20 വർഷം കാലം കൊണ്ടാണ് താജ് മഹലിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത് സമയത്ത് ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളും അക്കാലത്തെ തൊഴിലാളികളുടെ വസ്ത്രധാരണ രീതികളും വാഹന ഗതാഗതം ഇല്ലാതിരുന്ന കാലത്ത് എങ്ങനെയാണ് സാധനങ്ങള്‍ ആനപ്പുറത്ത് എത്തിച്ചിരുന്നത് എന്നെ ല്ലാം കാണാം. “നിങ്ങളെല്ലാം താജ് മഹലല്ലെ കണ്ടിട്ടുള്ളു അതുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?? ഇല്ലെങ്കില്‍ കാണുക….**” എന്നാ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. 

archived linkFB post

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതൊന്നും പ്രചരിക്കുന്നത് AI നിര്‍മ്മിത ദൃശ്യങ്ങള്‍ ആണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ചിത്രം പകർത്തുന്ന ആദ്യത്തെ ക്യാമറ 1816-ൽ ജോസഫ് നിസെഫോർ നീപ്‌സ് കണ്ടുപിടിച്ചു. അവശേഷിക്കുന്ന ആദ്യത്തെ ഫോട്ടോ 1826-ൽ നീപ്‌സ് എടുത്തതാണ്. അമേരിക്കൻ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസണും അദ്ദേഹത്തിന്റെ സഹായി വില്യം ഡിക്സണും 1890-ൽ ഒരു പുതിയ തരം റെക്കോർഡിംഗ് ക്യാമറ പുറത്തിറക്കി, അതിനെ അവർ കൈനെറ്റോഗ്രാഫ് എന്ന് വിളിച്ചു, ലോകത്തിലെ ആദ്യത്തെ മോഷൻ പിക്ചർ ക്യാമറകളിൽ ഒന്നായി ഇത് വ്യാപകമായി അംഗീകരിക്കപ്പെടുന്നു. 

അതായത് താജ്മഹലിന്റെ നിർമാണത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ക്യാമറ കണ്ടുപിടിച്ചത്. ചിത്രം പകർത്തുന്ന ക്യാമറ കണ്ടുപിടിച്ച് ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷമാണ് മൂവി ക്യാമറ കണ്ടുപിടിച്ചത്. അതിനാൽ പ്രചരിക്കുന്ന വീഡിയോ താജ് മഹൽ നിർമ്മാണത്തിന്‍റെതല്ല എന്ന് വ്യക്തമാണ്. AI നിർമ്മിത വീഡിയോ ആണിത് എന്ന അനുമാനത്തിൽ ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ  ലഭിച്ചു. 

ഇത് AI നിര്‍മ്മിതമാകാനാണ് സാധ്യത. AI ഡിക്റ്ററ്റിംഗ് ടൂള്‍സ് സാങ്കേതികത പരിമിതമായതിനാല്‍ സ്വതന്ത്രമായി ഞങ്ങള്‍ക്ക് വീഡിയോ നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. താജ് മഹല്‍ നിര്‍മ്മാണ വീഡിയോ AI നിര്‍മ്മിതമാണ് എന്ന തെളിവുകളാണ് കൂടുതല്‍ ഉള്ളത്. 

ഏതായാലും മൂവി ക്യാമറ കണ്ടുപിടിക്കുന്നതിന് 200 വര്‍ഷം മുമ്പാണ് താജ് മഹല്‍ നിര്‍മ്മിച്ചത്. അതിനാല്‍ ഈ വീഡിയോ യഥാര്‍ത്ഥമല്ലെന്ന് ഉറപ്പിക്കാം.

നിഗമനം 

പോസ്റ്റിലെ വീഡിയോ യഥാര്‍ത്ഥമല്ല. AI നിര്‍മ്മിതമാകാനാണ് സാധ്യത. താജ് മഹല്‍ നിര്‍മ്മാണത്തിന് ശേഷം 200 വര്‍ഷം കഴിഞ്ഞാണ് ക്യാമറ കണ്ടുപിടിച്ചത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:താജ് മഹല്‍ നിര്‍മ്മാണ വീഡിയോ… ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയൂ…

Written By: Vasuki S  

Result: False