‘വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് ലീഗ് വേട്ടയാടുന്നു’ എന്ന് ബിന്ദു കൃഷ്ണയുടെ പേരില്‍ വ്യാജ പ്രചരണം…

സംസ്ഥാന തൊഴില്‍-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയത് വലിയ ചര്‍ച്ച ആയിരുന്നു. ഇതിന് ശേഷം bindu കൃഷ്ണയുടെ പ്രതികരണം എന്നവകാശപ്പെട്ട് ഒരു പരാമര്‍ശം പ്രചരിക്കുന്നുണ്ട്. പ്രചരണം  “മുസ്‌ലിം ലീഗ് എന്നെ വേട്ടയാടുന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വെള്ളാപ്പള്ളി ഫാമിലിയെ കണ്ടു തന്നെ മാത്രം ബലിയാടാക്കുന്നതിൽ ദുരൂഹത” എന്ന് ബിന്ദു കൃഷ്ണ പറഞ്ഞതായുള്ള വാചകങ്ങളും അവരുടെ ചിത്രവും ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.  FB post archived link […]

Continue Reading

വെള്ളാപ്പള്ളി നടേശന്‍റെ Y കാറ്റഗറി സുരക്ഷ വിഡി സതീശന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം, സത്യമറിയൂ…

യുഡിഎഫ് അധികാരമേല്‍ക്കുന്നതിന് മുമ്പ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുസ്ലിം ലീഗിനെ വിമര്‍ശിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ് കാണിക്കുന്നതെന്നും സംഘടന കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്നും അദ്ദേഹം കുറിച്ചു. ഇതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍റെ സുരക്ഷ പിന്‍വലിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം  ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. ബിഗ്‌ ബ്രേക്കിംഗ് ന്യൂസ് എന്നാ എഴുത്തിനു താഴെ […]

Continue Reading