തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേല  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു    

Misleading അന്തര്‍ദേശിയ൦ | International

വെനിസ്വേലയിൽ ഈയിടെ ഉണ്ടായ ഭൂകമ്പത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “വെനിസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തി കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി അതിശക്തമായ ഇരട്ട ഭൂചലനം. റിക്ടർ സ്കെയിലിൽ യഥാക്രമം 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് രാജ്യത്തുണ്ടായത്. ആദ്യം അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയപ്പോൾ, തൊട്ടുപിന്നാലെയുണ്ടായ രണ്ടാമത്തെ ഭൂചലനം അതിനേക്കാൾ ശക്തമായ 7.5 തീവ്രതയിലാണ് അനുഭവപ്പെട്ടത്. തുടർച്ചയായുണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ രാജ്യത്തെ പ്രമുഖ നഗരങ്ങളെയും ജനവാസ മേഖലകളെയും പിടിച്ചുലച്ചു. വൻ ഭൂചലനത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂകമ്പം വരുത്തിവെച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയെയോ ആളപായത്തെയോ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നിലവിൽ ലഭ്യമായി വരുന്നതേയുള്ളൂ. ദുരന്തബാധിത മേഖലകളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ 6 ഫെബ്രുവരി 2023ന് വാർ മോണിറ്റർ എന്ന X അക്കൗണ്ട്  പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – X | Archived

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ തുർക്കിയിൽ വന്ന ഭൂകമ്പത്തിൻ്റെതാണ്. ഫെബ്രുവരി 2023ൽ സിറിയ തുർക്കി എന്നി രാജ്യങ്ങളിൽ ഭൂകമ്പമുണ്ടായിരുന്നു. റിക്‌റ്റർ സ്കേലിൽ 7.8 തീവ്രതയുടെ ഭുകമ്പത്തിൽ 60000 വ്യക്തികൾ മരിച്ചിരുന്നു. റോയിട്ടഴ്സ് ഈ ദൃശ്യങ്ങൾ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 6 ഫെബ്രുവരി 2023ന് പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

വീഡിയോയുടെ വിവരണ പ്രകാരം ഈ ദൃശ്യങ്ങൾ തുർക്കിയിലെ സാൻലിഅർഫ എന്ന നഗരത്തിലേതാണ്.   

നിഗമനം

വെനിസ്വേലയിൽ ഈയിടെ ഉണ്ടായ ഭൂകമ്പത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് തുർക്കിയിൽ 3 കൊല്ലം മുൻപ് വന്ന ഭൂകമ്പത്തിൻ്റെ ദൃശ്യങ്ങളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേല എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan

Result: Misleading

Leave a Reply