‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇ‌എസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്… പരിഭ്രാന്തി വേണ്ട…

കോവിഡ് മഹാമാരിക്ക് ഒരുവിധം ശമനം ഉണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ പല രാജ്യങ്ങളിലും പൂർണ്ണമായി കഴിഞ്ഞു. തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു പ്രചരണം വാക്സിനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വാക്സിൻ എടുത്തവർ ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള അറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.  സന്ദേശം ഇങ്ങനെ:  “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം […]

Continue Reading

FACT CHECK: ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

പ്രചരണം കോവിഡ് മഹാമാരി രാജ്യത്തെ പല സംസ്ഥാനങ്ങളെയും ലോക്ക് ഡൌണിലേയ്ക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഒട്ടാകെ 3704893 കേസുകളാണ് ഇന്നേ ദിവസം വരെ പോസിറ്റീവ് ആയി ചികിത്സയില്‍ ഉള്ളത്. വ്യാപന നിരക്ക് കുറച്ചു കൊണ്ടുവരുക എന്നതാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള ആദ്യ വഴി. രോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആരോഗ്യ സംഘടനകളില്‍ നിന്നും വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഒരു സന്ദേശം […]

Continue Reading

FACT CHECK: ആസ്പിഡോസ്പെര്‍മ ക്യു എന്ന ഹോമിയോ തുള്ളിമരുന്ന് ഓക്സിജൻ ലെവൽ ഉടൻ ശരിയാക്കും എന്ന പ്രചരണം തെറ്റാണ്… വസ്തുത അറിയൂ…

പ്രചരണം കോവിഡ് രോഗികളിൽ ഓക്സിജൻ ലെവൽ താഴുന്നത് പലയിടത്തും മരണ കാരണമാകുന്നുണ്ട്. മെഡിക്കൽ ഓക്സിജൻ ക്ഷാമം പല ആശുപത്രികളും നേരിടുന്നുവെന്നാണ് വാർത്തകൾ നമ്മെ അറിയിക്കുന്നത്. ഇതിനിടെ ഓക്സിജൻ ലെവൽ താഴാതെ ഇരിക്കാൻ ഒരു ഹോമിയോ മരുന്നു ഫലപ്രദമാണ് എന്ന വിവരണവുമായി ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പോസ്റ്റിലെ സന്ദേശം ഇങ്ങനെ:  ഓക്സിജൻ ലെവൽ താഴുകയാണെങ്കിൽ ഓക്സിജൻ ലഭിക്കാൻ കാത്തിരിക്കരുത്. അസ്ഥി ഡോസ് പെർമ ക്യു 20 തുള്ളി ഒരു കപ്പ് വെള്ളത്തിൽ നല്കി ഓക്സിജൻ ലെവൽ […]

Continue Reading

FACT CHECK: പാകിസ്ഥാനിൽ നിന്നും 50 ആംബുലൻസ് ഇന്ത്യയിലേക്ക് പുറപ്പെടുന്നു എന്ന പ്രചരണത്തിന്‍റെ യാഥാർത്ഥ്യം അറിയൂ…

പ്രചരണം കോവിഡ് മഹാമാരി രാജ്യമെങ്ങും ആശങ്കാജനകമായി വ്യാപിക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ പല സഹായങ്ങളും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 50 ആംബുലൻസ് പുറപ്പെടുന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   നിരനിരയായി ഇട്ടിരിക്കുന്ന കുറേ ആംബുലൻസുകൾ ദൃശ്യങ്ങളിൽ കാണാം. ആംബുലന്‍സുകളില്‍  ഈഥി ഫൗണ്ടേഷൻ എന്ന് എഴുതിയിട്ടുള്ളതായും കാണാം. ചുവന്ന ടീഷർട് ധരിച്ച ഒരു വ്യക്തി സമീപത്തുകൂടെ നടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

FACT CHECK:ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ബില്ലിന് പണമില്ലാതെ കരയുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ വസ്തുത അറിയൂ

പ്രചരണം  സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരുടെ ദയനീയ ചിത്രങ്ങളാണ്.  ഒരു കുടുംബം മുഴുവൻ റോഡ് അരികിൽ ഇരുന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ഒരു ദയനീയതയാര്‍ന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  അതിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഓക്സിജൻ കിട്ടാതെ അച്ഛനും അമ്മയും മരിച്ചു… ആ ദേഹങ്ങൾ വിട്ടു കിട്ടണമെങ്കിൽ 23000 കൊടുക്കണം… ഒരു രാജ്യം നേരിടുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ 😥😥😥” archived link FB post വിവിധ […]

Continue Reading

FACT CHECK: സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ് എന്ന്‍ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്ക ഉക്രെയിന് അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ മോഡുലാര്‍ മെഡിക്കല്‍ ടെന്‍റിന്‍റെതാണ്…

പ്രചരണം  കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ദിവസേന വര്‍ദ്ധിക്കുന്ന സ്ഥിതി തുടരുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സമുദായങ്ങളുടെയും പോഷക സംഘടനകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പലയിടത്തും സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ക്യാമ്പ് എന്ന വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പട്ടാളക്കാര്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന മോഡുലാര്‍ ടെന്റുകളുടെ പോലുള്ള ചിത്രവും ഒപ്പം “സ്വയംസേവകരും സേവാഭാരതിയും ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ്. ഇതൊന്നും കേരളത്തിലെ […]

Continue Reading

FACT CHECK: 2019ലെ ചിത്രം ഗാസിയാബാദില്‍ പള്ളിക്ക് മുന്നില്‍ കോവിഡ്‌ കാലത്ത് നടക്കുന്ന സേവ പ്രവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

കോവിഡ്‌ കാലത്ത് ജനങ്ങള്‍ക്ക്‌ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പള്ളിയുടെ മുന്നില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു  സംഘത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇപ്പോഴ്തെതല്ല എന്ന് കണ്ടെത്തി. കുടാതെ ഈ ചിത്രം ഉത്തര്‍പ്രദേശിലെതുമല്ല എന്നും അന്വേഷണത്തില്‍ വ്യക്തമായി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം. പ്രചരണം Screenshot: Post claiming the image to be of Muslims in Ghaziabad […]

Continue Reading

FACT CHECK: തായ്‌ലൻഡിൽ 2004 ലെ സുനാമിയിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം, കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡിനെ രണ്ടാം തരംഗം ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ അതീവ ഗുരുതരമാണെന്ന് മാധ്യമ വാർത്തകള്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. കോവിഡ് മഹാമാരി മൂലം പല ആശുപത്രികളിലും ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ അവരെ സംസ്കരിക്കാനുള്ള അസൗകര്യങ്ങൾ തുറന്നുകാട്ടുന്ന ദയനീയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   കോവിഡ് മരണത്തിനിരയായ മനുഷ്യരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. അനേകം മൃതദേഹങ്ങൾ പൊതിഞ്ഞു കെട്ടിയ […]

Continue Reading

FACT CHECK: പട്യാലയിലെ സ്വകാര്യ ആശുപത്രിയില്‍ വിഷാദരോഗത്തിന് ചികിത്സ നേടിയ വ്യക്തിയെ മര്‍ദ്ദിക്കുന്ന പഴയ വീഡിയോ കോവിഡ് രോഗിയെ തല്ലിക്കൊല്ലുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും അപകടാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹൃദയഭേദകമായ കാഴ്ചകളാണ് പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീകരമുഖം എന്ന് അവകാശപ്പെടുന്ന പല ചിത്രങ്ങളും   വീടിയോകളും നിലവിലെ സാഹചര്യത്തില്‍ നിന്നുമുള്ളതല്ല എന്നതാണ് വസ്തുത. ഫാക്റ്റ് ക്രെസെൻഡോ അത്തരം നിരവധി പ്രചാരണങ്ങളുടെ മുകളില്‍ അന്വേഷണം നടത്തുകയും യാഥാര്‍ത്ഥ്യം അനാവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.  നിലവിലെ കോവിഡ് സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ച എന്ന് വാദിച്ച് ഒരു വീഡിയോ […]

Continue Reading

FACT CHECK: നീരാവി ശ്വസിക്കുന്നത് കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നറിയിച്ച് എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

പ്രചരണം  കോവിഡ് മഹാമാരി വ്യാപനം നിയന്ത്രണാതീതമായി ഉയരുമ്പോള്‍ പരിഭ്രാന്തരായ ആളുകള്‍ തങ്ങളുടെ പക്കലെത്തുന്ന ഏതു തരം ചികിത്സയെ കുറിച്ചുള്ള അറിവുകളും പിന്തുടരാന്‍ തീരുമാനിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് നയിക്കപ്പെടും. സാമൂഹ്യ മാധ്യമങ്ങള്‍ ഇതിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്.  ഇത്തരത്തില്‍ കോവിഡ് പ്രതിരോധത്തിനായി നീരാവി പിടിക്കുന്നത് ഫലപ്രദമാണ് എന്നും എങ്ങനെയാണ് നീരാവി പിടിക്കേണ്ടത് എന്നും എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു സന്ദേശം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  എയർ മാർഷൽ അശുതോഷ് ശർമ, ചെസ്റ്റ്ഫിസിഷ്യൻ, പൾമോണോളജിസ്റ്റ് കമാൻഡ് […]

Continue Reading

FACT CHECK: തന്‍റെ സഹോദരന് ആശുപത്രി കിടക്ക അഭ്യർത്ഥിച്ചുകൊണ്ട് എം പി ജന: വികെ സിങ് നടത്തിയ ട്വീറ്റിന്‍റെ യാഥാർത്ഥ്യം ഇതാണ്…

പ്രചരണം  കോവിഡ് രണ്ടാംഘട്ടം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് രാജ്യമെമ്പാടും വ്യാപിക്കുകയാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ പലയിടത്തും ആശുപത്രി കിടക്കകളുടെ അപര്യാപ്തതയും ഓക്സിജൻ വിതരണ സംവിധാനത്തിന്‍റെ പരിമിതിയും മൂലം സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകാതെ വരുന്നുണ്ട്.   ഇതിനിടയിൽ കേന്ദ്ര സഹമന്ത്രിയും ഗാസിയബാദ് എം പിയും മുൻ കരസേനാ മേധാവിയും ആയിരുന്ന ജനറൽ വി കെ സിംഗ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു […]

Continue Reading

FACT CHECK: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ ആളുകൾ തള്ളിക്കയറുന്ന ഈ ചിത്രം 2020 മാർച്ചിലേതാണ്…

പ്രചരണം  കോവിഡ് രണ്ടാംഘട്ട വ്യാപനം  രാജ്യത്ത് രൂക്ഷമാവുകയാണ്.  സംസ്ഥാനത്തെ സ്ഥിതിയും വിഭിന്നമല്ല. ആദ്യഘട്ടത്തിനേക്കാൾ അതിവേഗത്തിലാണ് രണ്ടാംഘട്ടത്തിൽ കോവിഡിന്‍റെ വ്യാപനം. ലോക്ക്ഡൗൺ പോലുള്ള കടുത്ത മുൻകരുതലുകളിലേയ്ക്ക് രാജ്യം ഉടന്‍ നീങ്ങില്ല എന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  ഇന്നലെ അറിയിച്ചിരുന്നു.   സുരക്ഷാ മുന്‍കരുതലുകൾ ദുര്‍ബലമായാല്‍ കോവിഡ് മരണനിരക്കും വ്യാപന നിരക്കും കുതിച്ചുയർന്നേക്കാം എന്നാണ് ആരോഗ്യവിദഗ്ധർ  അറിയിക്കുന്നത്. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി വലിയ ജനക്കൂട്ടം ഉണ്ടാവാൻ സാധ്യതയുള്ള തൃശ്ശൂർ പൂരം പോലെയുള്ള ആഘോഷങ്ങൾ നാമമാത്ര ചടങ്ങുകളിലേക്ക് സർക്കാർ ചുരുക്കുകയുണ്ടായി. അതുപോലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, […]

Continue Reading

Fact Check – കോവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ പ്രചരിക്കുന്ന ഈ വാട്‌സാപ്പ് സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ വലിയ ആള്‍ക്കൂട്ടങ്ങളും റോഡിലെ തിരക്കുമെല്ലാം കോവിഡ് വ്യാപനത്തിന്‍റെ സാധ്യത കൂട്ടുകയാണ്. ഇതിനിടയില്‍ വയനാട് ജില്ലാ കളക്‌ടര്‍ ആദീല അബ്‌ദുള്ളയുടെ വളരെ പ്രധാനപ്പെട്ട ഒരു ശബ്ദ സന്ദേശം എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഓഡിയോ സന്ദേശം ഒട്ടുമിക്കവര്‍ക്കും ഇതിനോടകം ലഭിച്ചിട്ടുണ്ടാകും. ഓഡിയോ സന്ദേശത്തിലെ പ്രധാന വിവരങ്ങള്‍ ഇവയാണ്- നാട്ടില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ […]

Continue Reading