കേരള പോലീസില്‍ നിന്നും പൊതുജനം നേരിടുന്ന അതിക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ ഗുജറാത്തിലേത്… സത്യമറിയൂ…

കുന്നംകുളം പോലിസ് സ്റ്റേഷനില്‍ 2023 ഏപ്രിലിൽ നടന്ന ക്രൂരമായ  ലോക്കപ്പ് മർദനത്തിന്‍റെ ദൃശ്യങ്ങള്‍ ഈയടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തുകയുണ്ടായി. ലോക്കപ്പിനുള്ളിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ സുജിത്ത്  കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്ന പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് ഭീകര വാഴ്ചയുടെ പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മകന്‍ മരിച്ചു കിടക്കുമ്പോള്‍ പിതാവിനെ പോലിസ്  മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു […]

Continue Reading

അഹമ്മദാബാദില്‍ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പ് ടേക്ക് ഓഫ്‌ ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ… 

ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വിമാന ദുരന്തത്തിന് പല ദൃശ്യങ്ങളും പ്രസ്തുത വിമാനവുമായി ബന്ധപ്പെട്ടത് എന്നാ തരത്തില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പുള്ള  ടേക്ക്ഓഫ് ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന വീഡിയോയുടെ  അടിക്കുറിപ്പ് ഇങ്ങനെ: “അപകടം നടക്കുന്നതിന്റെ തൊട്ടു മുൻബ് ” https://archive.org/details/screencast-www_facebook_com-2025_06_16-19_59_49 FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലേത് അപകടത്തില്‍പെട്ട വിമാനമല്ലെന്നും […]

Continue Reading

അഹമ്മദാബാദ് വിമാനാപകടം എന്നു പ്രചരിപ്പിക്കുന്നത് രാജസ്ഥാന്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തിന്‍റെ പഴയ വീഡിയോ…

ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഉണ്ടായ ഗുജറാത്തിൽ വിമാനം തകർന്നുവീണ് വൻദുരന്തം. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തകർന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  തീപിടിത്തത്തിന് ശേഷമുള്ള കറുത്ത പുക പടർന്ന് ഉയരുന്നതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് അഹമ്മദാബാദിൽ വ്യാഴാഴ്ച ഉണ്ടായ വിമാനാപകടത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് […]

Continue Reading

അഹമ്മദാബാദ് വിമാനാപകടം എന്നു പ്രചരിപ്പിക്കുന്നത് സൊമാലിയയിൽ നിന്നുള്ള പഴയ ചിത്രം…

വ്യാഴാഴ്ച ഉച്ചയ്ക്ക് 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ Boeing 787-8 എന്ന വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളില്‍ ജനവാസ മേഖലയിൽ തകർന്നുവീഴുകയും യാത്രക്കാരും ജീവനക്കാരുമടക്കം ഏതാണ്ട് മുഴുവന്‍ പേരുടെയും ജീവന്‍ പൊലിയുകയുമുണ്ടായി. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വിമാനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  അപകടത്തില്‍പ്പെട്ട് തകര്‍ന്ന വിമാനത്തിന് സമീപം കുറേപ്പേര്‍ നിന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ […]

Continue Reading

ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ദേശീയപതാകയും ടെശീയഗാനവും..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ഓപ്പറേഷൻ സിന്ദൂറിന് ശേഷം  പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബലൂചിസ്ഥാനിലെ ജനങ്ങൾ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം മതാചാര പ്രകാരമുള്ള വേഷം ധരിച്ച ഒരു സംഘം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി പിടിച്ചുകൊണ്ട്, ‘സാരെ ജഹാൻ സേ അച്ഛാ’ എന്ന ഗാനം വാദ്യോപകരണങ്ങളിൽ വായിക്കുന്ന ഒരു ബാൻഡിന്‍റെ  അകമ്പടിയോടെ മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ബലൂചിസ്ഥാനിലെ വിമോചന സമരക്കാരെയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് […]

Continue Reading

ഗുജറാത്തില്‍ ദളിത്‌ ബാലനെ അടിച്ചു കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേത്…

ഗുജറാത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷ യാചിച്ച ദലിത് ബാലനെ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  അക്രമാസക്തമായ ആള്‍ക്കൂട്ടം ഒരു കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്.   ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് സവര്‍ണ ഹിന്ദുക്കള്‍ ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്ന്  അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്ഷേത്രത്തിൻറെ വഴിയിൽ ഭിക്ഷ യാചിക്കാനായി വന്നിരുന്ന ഒരു താഴ്ന്ന ജാതിക്കാരൻ ബാലനെ ക്ഷേത്രത്തിൽ കയറിയെന്ന് പറഞ്ഞ് BJP ഭരിക്കുന്ന ഗുജറാത്തിൽ സവർണ്ണ ഹിന്ദുക്കൾ തല്ലി കൊല്ലുന്നു. ഇത്തരം സംഭവങ്ങൾ […]

Continue Reading

പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ഗുജറാത്തില്‍ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള പോലിസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  യുണിഫോം ധരിച്ച പോലീസുകാരനെ ഏതാനും പേര്‍ തടഞ്ഞുവച്ച് പേരും ഐഡി കാര്‍ഡും ചോദിക്കുന്നതും ബലം പ്രയോഗിച്ച് കൈയ്യില്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദളിത്‌ വിഭാഗത്തില്‍ പെട്ടതായതിനാല്‍ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്ന് സൂചിപ്പിച്ച് വീഡിയോയുടെ മുകളിലൂടെയുള്ള എഴുത്ത് ഇങ്ങനെ:   “ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഗുജറാത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് താഴ്ന്ന ജാതി ആയിപ്പോയി പാവം” FB post archived link […]

Continue Reading

ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം  കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നടത്തിയ റെയിഡില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അഴിമതി മുക്തമാക്കാൻ ചൂലുമായി ഇറങ്ങിയ പാർട്ടിനേതാവിന്റെ വീട്ടിലെ കാഴ്ച  ഗുജറാത്ത് സൂരത്ത് നഗര ആം ആദ്മി […]

Continue Reading

ഈജിപ്തില്‍ നിന്നുള്ള പഴയ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ വര്‍ഗീയ കോണുകളോടെ പ്രചരിപ്പിക്കുന്നു… 

ഡിപിഎസ് വൽസാദ് സ്‌കൂൾ അധ്യാപകൻ ഷക്കീൽ അഹമ്മദ് അൻസാരിയെ ക്ലാസിൻ്റെ നടുവിൽ വെച്ചാണോ ഇയാൾ കുട്ടിയെ തല്ലുന്നത്? തങ്ങളുടെ സ്‌കൂളിൽ ഷക്കീൽ അഹമ്മദ് അൻസാരി എന്ന അധ്യാപകനില്ലെന്ന് ഡിപിഎസ് വൽസാദ് ഫാക്‌ട് ക്രെസെൻഡൊയോട് പറഞ്ഞു. ഈ സംഭവം അവരുടെ സ്കൂളിൽ നിന്നല്ല. ഒരാള്‍ ചെറിയ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കുഞ്ഞുങ്ങളെ വരിവരിയായി നിര്‍ത്തിയശേഷം ഓരോ കുട്ടികളെയായി ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഗുജറാത്തിലെ ഡിപിഎസ് രാജ്ബാഗ് സ്‌കൂളിലെ ഇസ്ലാം മതവിഭാഗത്തില്‍ […]

Continue Reading

രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാജം…

മൂന്നാംഘട്ട മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പുമായി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് രാജസ്ഥാനിലെ സ്റ്റിക്കർ ർ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലെ ചേരുന്നു ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നു’ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഷോൾ കഴുത്തിൽ അണിഞ്ഞ് കൈകൂപ്പി നിൽക്കുന്ന സ്ഥാനാർത്ഥിയെയും ഒപ്പം മറ്റു ചിലരെയും ചിത്രത്തിൽ കാണാം. ബിജെപിയുടെ ഷോൾ അണിഞ്ഞു നിൽക്കുന്നത് സിപിഎം […]

Continue Reading

കൊല്‍കത്തയില്‍ വ്യവസായിയുടെ സ്ഥാപനത്തിലെ പഴയ റെയിഡ് വീഡിയോ ഉപയോഗിച്ച്  ഗുജറാത്ത് ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ ഇ‌ഡി റെയിഡ് എന്ന് വ്യാജ പ്രചരണം

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം  കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ കറന്‍സി ശേഖരമാണിതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗുജറാത്ത് BJP നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ളപ്പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ […]

Continue Reading

അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്‍കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് […]

Continue Reading

കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

ചില ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ധാരാളം പണം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത പണം എണ്ണുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പ്രചരണം  റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ് ശേഖർ അഗർവാളിന്‍റെ വീട്ടിൽ നിന്നുള്ളതാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “’#Kejariwal പറയുന്നത് Aam Admi Party ക്കാർ ഭയങ്കര സത്യസന്ധരാണന്നാണ് ‘❗️ സൂറത്തിലെ #AAP നേതാവ് ശേഖർ അഗർവാളിന്റെ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ED ഉദ്യോഗസ്ഥർ അമ്പരന്നു. വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച […]

Continue Reading

രാജസ്ഥാനില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് മരണം… അപകടം വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു

ആഘോഷങ്ങള്‍ക്കിടെ ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ നിന്ന് ഏതാനും പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശ്രീരാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച ആളുകളാണ് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ നൃത്തം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു വ്യക്തികളെന്നും അവരുടെ അനാദരവുള്ള പെരുമാറ്റത്തിനുള്ള ദൈവിക ശിക്ഷയാണ് സംഭവം എന്നും പോസ്റ്റ് അവകാശപ്പെടുന്നു.  FB post archived […]

Continue Reading

‘തനിക്ക് ഹൈസ്ക്കൂള്‍ വിദ്യാഭാസം മാത്രമേയുള്ളുവെന്ന് മോദി തന്നെ വെളിപ്പെടുത്തുന്നു’- പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നത് അദ്ദേഹത്തിന് വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും ഇല്ലെന്നും മോദി അനുകൂലികളും അദ്ദേഹം ഹൈസ്കൂൾ വരെ പഠിച്ചിട്ടുള്ളൂ വെളിപ്പെടുത്തുന്നു എന്നാണ് വീഡിയോ അവകാശപ്പെടുന്നത്.   പ്രചരണം നരേന്ദ്ര മോദിയുടെ തൊണ്ണൂറുകളിലെ അഭിമുഖത്തിൽ നിന്നുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. ഈ സമയം അദ്ദേഹം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. ‘റു-ബാ-റു’ എന്ന പരിപാടിയുടെ ഈ അഭിമുഖത്തിൽ റിപ്പോർട്ടർ രാജീവ് ശുക്ല മോദിയുമായുള്ള ചോദ്യോത്തരങ്ങളുടെ പരിഭാഷ ഇങ്ങനെ:  മോദി: ഒന്നാമതായി, ഞാൻ […]

Continue Reading

കാര്‍ റാലിയുടെ ഈ പഴയ വീഡിയോയ്ക്ക് ഗുജറാത്ത് 2022 നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അഞ്ചാം തീയതി വരെ തുടരും രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.  കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.  തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി എന്നു സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലേതാണ്…

റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം നൃത്തം ചെയ്യുന്ന ഡ്രൈവറായ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടിന് നടുവില്‍ റിക്ഷ നിർത്തിയ ശേഷം ഡ്രൈവര്‍  നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റിക്ഷ മഴവെള്ളത്തിൽ കുടുങ്ങിയപ്പോൾ ഡ്രൈവർ തന്‍റെ വിരസത അകറ്റാന്‍  റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങിയ ദൃശ്യങ്ങളാണ് കാണുന്നത്. ഈ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണ പ്രകാരം ദൃശ്യങ്ങള്‍ കേരളത്തിൽ നിന്നുള്ളതാണെന്നാണ് അവകാശപ്പെടുന്നത്.  “ആറുകോല്ലമായി പിണറായി ഭരണമികവിൽ ആറാം കൊല്ലം മരുമോന്റേ പദ്ധതി..😁 […]

Continue Reading

പ്രളയ ദുരിതത്തിന്‍റെ ഈ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഗുജറാത്തിലെ പല ജില്ലകളിലും പ്രളയം നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 83 ജീവനുകൾ കനത്ത മഴയും ഇടിമിന്നലും മൂലം നഷ്ടപ്പെട്ടു എന്നാണ് വാർത്തകൾ വരുന്നത്. ഗുജറാത്തിലെ പ്രളയത്തിന്‍റെ ചിത്രങ്ങൾ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.   പ്രചരണം ഗുജറാത്ത് സംസ്ഥാനം സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ പേരിൽ അഞ്ചു ചിത്രങ്ങളാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത് ഗുജറാത്തിലെതാണ് എന്ന് വാദിച്ച് ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മണി ആശാൻ   ഡാമുകൾ തുറന്ന് വിട്ടു, ഗുജറാത്തിൽ വൻ […]

Continue Reading

ഗുജറാത്തില്‍ നിന്നുള്ള റിക്ഷാ അപകടത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

“തിരഞ്ഞെടുപ്പിൽ തെറ്റായ തീരുമാനമെടുത്താൽ യുപി കേരളത്തെ പോലെ ആകു”മെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ചു കൊണ്ടും  നിരവധിപ്പേര്‍  പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. മേൽമൂടി ഇല്ലാത്ത ഒരു ഓട്ടോറിക്ഷയിൽ നിറയെ ആളെ കയറ്റി മുന്നോട്ട് നീങ്ങുന്നതും ഉടൻതന്നെ തലകീഴായി മറിയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന […]

Continue Reading

FACT CHECK: ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ വിവിപാറ്റ് ക്രമക്കേടിന്‍റെ ഈ വാര്‍ത്ത 2017 ലേതാണ്…

വിവരണം  ഗുജറാത്തിലെ എട്ടു മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി  എട്ടു സീറ്റുകളും നേടി. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗുജറാത്തി ഭാഷയിലുള്ള ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: “ഗുജറാത്തില്‍ ബിജെപിക്ക് മാത്രം വോട്ടു വീഴുന്ന 138 വോട്ടിംഗ് മെഷീന്‍ പിടികൂടി. വിവരം പുറത്തറിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെഷീനുകള്‍ രഹസ്യമായി നീക്കം ചെയ്തു. സുരേന്ദ്ര നഗര്‍ മണ്ഡലത്തിലെ വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടൊപ്പം “ബിജെപിയുടെ വിജയരഹസ്യം […]

Continue Reading