ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്… 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല…
കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കും എന്നുള്ള ചർച്ചകൾ നടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ആണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടയിൽ ഡികെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം ഇസ്ലാം മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുരോഹിതന്‍ ഇസ്ലാം […]
Continue Reading