വൈറൽ വീഡിയോയിൽ ഗർബ  നൃത്തം ചെയ്യുന്ന വ്യക്തി പ്രധാനമന്ത്രി മോദിയല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദി നവരാത്രിയിൽ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ കാണുന്നത് പ്രധാനമന്ത്രി മോദിയല്ല എന്ന് കണ്ടെത്തി. ആരാണ് ഇദ്ദേഹം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയെ പോലെയുള്ള ഒരു വ്യക്തി ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഗർബ നൃത്തം ആടുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പിൽ […]

Continue Reading

പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളെ കാല്‍ കഴുകി ആദരിക്കുന്ന പഴയ വീഡിയോ ഈസ്റ്ററുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഉദാത്ത മാതൃകയായ ഈസ്റ്റർ ലോകമെങ്ങും വിശ്വാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ചു.  ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി തൊഴിലാളികളുടെ കാൽകഴുകല്‍ ശുശ്രൂഷ നടത്തി എന്ന് വാദിച്ച് സമൂഹ മാധ്യമങ്ങളിൽ ചില ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ദൃശ്യങ്ങളില്‍ മോദി തൊഴിലാളികളുടെ കാല്‍ കഴുകി അവരെ ആദരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി യേശുദേവന്‍റെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ട് ഹിന്ദി ഭാഷയില്‍  നടത്തുന്ന പ്രഭാഷണം കേള്‍ക്കാം. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയതിനെ […]

Continue Reading

FACT CHECK: രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന വ്യാജപ്രചരണം…

പ്രധാനമന്ത്രി നരേന്ദ്ര  മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഉപയോഗിച്ച് നടത്തുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് ഒരു തൃശൂലം പിടിച്ച് […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദി നിതാ അംബാനിയെ കുമ്പിട്ട് നമസ്കരിക്കുന്ന ഈ ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണ്… വസ്തുത അറിയൂ…

പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ നമസ്ക്കരിക്കുന്ന ചിത്രങ്ങൾ  വാർത്താ മാധ്യമങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലും നിരവധി നാം കണ്ടിട്ടുണ്ട്. സ്ത്രീപുരുഷഭേദമന്യേ ആണ് അദ്ദേഹം വ്യക്തികളെ പ്രണമിക്കുന്നത്. ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും സാമൂഹ്യ മാധ്യമ ചർച്ചകളില്‍ ഇടം നേടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹം റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനിയെ നമസ്ക്കരിക്കുന്ന ഒരു ചിത്രം വളരെ വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന നിതാ അംബാനിയെ അദ്ദേഹം ചിരിച്ചുകൊണ്ട് നമസ്കരിക്കുന്ന ചിത്രമാണിത്. നരേന്ദ്രമോദിയുടെ പിന്നിൽ കാഴ്ചക്കാരായി നിൽക്കുന്ന ചിലരെയും ചിത്രത്തിൽ കാണാം.   ചിത്രത്തിന്‍റെ […]

Continue Reading