ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം  കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ നടത്തിയ റെയിഡില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അഴിമതി മുക്തമാക്കാൻ ചൂലുമായി ഇറങ്ങിയ പാർട്ടിനേതാവിന്റെ വീട്ടിലെ കാഴ്ച  ഗുജറാത്ത് സൂരത്ത് നഗര ആം ആദ്മി […]

Continue Reading

‘ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവിന്‍റെ മൃതദേഹം’- പ്രചരിക്കുന്നത് യു‌എസ് 2020 ല്‍ വധിച്ച ഇറാന്‍ നേതാവിന്‍റെ ചിത്രം…

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉന്നത ഹമാസ് നേതാവിനെ ഇസ്രയേല്‍ കൊലപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെക്കന്‍ ബെയ്റൂട്ടില്‍ ഹമാസിന്‍റെ ഉന്നത നേതാവിനെ ഇസ്രയേല്‍ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് കത്തിക്കരിഞ്ഞ ജഡത്തിന്‍റെ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഹമാസ് നേതാവിന്‍റെ ചിത്രമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതു കുഴി മന്തിയോ😜 Alfam വെന്തതോ 😜അല്ല,,,,,,, ഉന്നത ഹമസ് നേതാവിനെ ചുട്ടെരിച്ചു 72 ഹൂറികൾക്ക് പോലും ഉപയോഗമില്ലാത്ത അവസ്ഥയിൽ ചോർഗത്തിലോട്ടു ഇസ്രായേൽ പാർസൽ ചെയ്തതാണ് 😜” […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

യുവ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിക്കുന്നത് ബിജെപി നേതാവല്ല, യാഥാര്‍ഥ്യം ഇതാണ്…

സ്ത്രീകൾ പൊതുഇടങ്ങളിൽ ഉപദ്രവിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതുമായ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ധാരാളമായി പുറത്തുവരുന്നുണ്ട്. കർണാടകയില്‍ സ്ത്രീയെ പരസ്യമായി തല്ലുന്ന ഒരു സംഭവം ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രചരണം  ബിജെപി നേതാവ് നടുറോഡിൽ വനിത അഭിഭാഷകയെ മർദ്ദിക്കുന്നു എന്നാണ് പ്രചരണം. ഇതിനു തെളിവായി വീഡിയോയും നൽകിയിട്ടുണ്ട്.  വീഡിയോയിൽ ഒരാൾ യുവതിയെ നിർദാക്ഷിണ്യം മർദ്ദിക്കുന്നത് കാണാം. മർദ്ദിക്കുന്നത് ബിജെപി നേതാവാണ് എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വനിതാ അഭിഭാഷകയെ പട്ടാപകൽ പൊതുമധ്യത്തിൽ മർദിച്ച് ബി ജെ പി നേതാവ്,പോലീസിന്റെ […]

Continue Reading

FACT CHECK: പി ജയരാജനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് മനോരമ ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ്…

സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. ജയരാജൻ സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നു എന്ന വ്യാജ പ്രചരണം വളരെ കാലം മുമ്പ് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു വരുന്നുണ്ട്. പ്രചരണം  പി ജയരാജനെ പറ്റിയുള്ള പഴയ വാർത്ത തന്നെ മറ്റൊരു രീതിയില്‍ഇപ്പോള്‍ പ്രചരിച്ചു പോരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. മനോരമ ന്യൂസ് ഓൺലൈൻ പതിപ്പിനെ സ്ക്രീൻഷോട്ട്  രൂപത്തിലാണ്  വാർത്തയുടെ പ്രചരണം. മലയാള മനോരമയുടെ ലോഗോയോടൊപ്പം വാർത്തയുടെ […]

Continue Reading