പശുവിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല, യാഥാര്‍ത്ഥ്യമറിയൂ…

ഏതാനും പശുക്കളെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നാരോപിച്ച് വൈറലാകുന്നുണ്ട്. പ്രചരണം  രണ്ടുമൂന്നു പശുക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ആയുധങ്ങള്‍ കൊണ്ട് പിന്നീട് അതിലൊന്നിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതും തുടര്‍ന്ന് പശുവിന്‍റെ ചലനം ഇല്ലാതാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹിന്ദുക്കള്‍ ആരാധിക്കുന്ന മൃഗമായതിനാല്‍ ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ പശുക്കളെ കൊല്ലുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*Fate of Cows in Bangladesh…* ബംഗ്ലാദേശിലെ പാവം പശുക്കളുടെ വിധി…. ബംഗ്ലാദേശിലെ […]

Continue Reading

രേവന്ത് റെഡ്ഡി ഗോപൂജ ചെയുന്നത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് തൊട്ട് മുമ്പല്ല; സത്യാവസ്ഥ അറിയൂ…

തെലംഗാനയില്‍ കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് എത്തി. കോണ്‍ഗ്രസ്‌ നേതാവ് രേവന്ത് റെഡ്ഡി കഴിഞ്ഞ വ്യാഴായ്ച്ച പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തൊട്ട് മുമ്പ് രേവന്ത് റെഡ്ഡി കുടുംബാങ്ങങ്ങല്‍ക്കൊപ്പം ഗോപൂജ നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അദ്ദേഹം സത്യപ്രതിജ്ഞ നടത്തുന്നതിന് തൊട്ട് മുമ്പ് നടത്തിയതല്ല പകരം ത്രെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപ്പിക്കുന്നതിന് മുമ്പാണ് റെഡ്ഡി ഈ പൂജ നടത്തിയത്. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. […]

Continue Reading

പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്.  പ്രചരണം   ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria […]

Continue Reading

പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

മരണത്തിന് സമാനതകളില്ല. അപ്രതീക്ഷിതമെന്നോ, ആകസ്മികമെന്നോ ഉള്ള വിശേഷണങ്ങളോടൊപ്പം ഭയാനകതയും മരണത്തോടൊപ്പം എത്തിയാലോ..? മരണത്തിന്‍റെ വന്യവും ഭീകരമായ മുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡ്  കമ്പികൾക്കിടയിലൂടെ പുള്ളിപുലി ഒരു പശുവിനെ ജീവനോടെ കഴുത്തിനു പിടിച്ച് കടിച്ചു വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ പശു പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവില്‍ തളർന്നു വീണപ്പോൾ പുലി കമ്പിയുടെ ഇടയിലൂടെ അതിനെ വലിച്ച് കാട്ടിനുള്ളിലേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  […]

Continue Reading

‘പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു’- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

പശുക്കളുടെ പേരിൽ ഇന്ത്യയിൽ പലയിടത്തും സംഘര്‍ഷങ്ങൾ ഉണ്ടാവുന്ന വാർത്ത ഇടയ്ക്ക് മാധ്യമങ്ങളിൽ വരാറുണ്ട്. ഗോവയിൽ നിന്നും ഇപ്പോൾ അത്തരത്തിലൊരു ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തേക്ക് വന്ന പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തന്റെ ലഗേജിന്റെ അടുത്തു വന്ന പശുവിനെ തള്ളി മാറ്റിയതിനു വിദേശി വനിതയ്ക്ക് നേരെ സംഘപരിവാർ ആക്രമണം.. വീഡിയോ വിദേശത്തു വൈറൽ.. ലോക ടൂറിസ്റ്റ് മാപ്പിൽ നിന്ന് ഗോവ […]

Continue Reading

വൈറല്‍ വീഡിയോയില്‍ പോലീസ് മൃഗീയമായി യുവാവിനെ തല്ലുന്നത് പശുവിനെ ആക്രമിച്ചതിനല്ല; സത്യാവസ്ഥ അറിയൂ…

ഒരു പശുവിനെ ആക്രമിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ തല്ലുന്നു എന്ന തരത്തില്‍ രണ്ട് വീഡിയോകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് വീഡിയോകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ രണ്ട് വീഡിയോകള്‍ വ്യത്യസ്തമായ സംഭവങ്ങളുടെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം, നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ ഒരു യുവാവ് ഒരു പശുകുട്ടിയെ ഉപദ്രവിക്കുന്നതായി കാണാം. അടുത്ത […]

Continue Reading

UP Elections | ഹരിയാനയിലെ വീഡിയോ ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ പശുകളെ കശാപ്പ് ചെയ്ത് തോലുരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഉത്തര്‍പ്രദേശില്‍ പശുകളെ വലിയ തോതില്‍ കശാപ്പ് ചെയ്ത് അവരുടെ തോലുരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link “പശുക്കടത്ത് ആരോപിച്ചു മനുഷ്യരെ തല്ലിക്കൊല്ലുന്നു. തോലിനു വേണ്ടി പശുക്കളെ തല്ലിക്കൊല്ലുന്നു..*Go matha […]

Continue Reading

ആശുപത്രിയിലൂടെ പശു നടക്കുന്ന ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നും 2021 മേയ് മുതല്‍ പ്രചരിക്കുന്നതാണ്… 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി കേരളത്തിലെ സാഹചര്യങ്ങളെ വിമർശിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് അവികസിതവും അപരിഷ്കൃതവുമായ സ്ഥലമാണ് എന്ന് തെളിയിക്കാൻ നിരവധി രാഷ്ട്രീയ എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും യു പി യുമായി ബന്ധപ്പെട്ടതല്ല ഇവയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  പ്രചരണം  ഒരു ആശുപത്രിയുടെ വാർഡി പശു കടന്നുചെല്ലുന്ന വളരെ കുതൂഹലമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കിടക്കകളില്‍  രണ്ടെണ്ണത്തില്‍ രോഗികളുണ്ട്. ബാക്കിയുള്ളവ ഒഴിഞ്ഞുകിടക്കുകയാ. പശു […]

Continue Reading

FACT CHECK: പശുക്കളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ബോളിവുഡ് നടി കങ്കണ രനാവത്തിന്‍റെ വ്യാജ ട്വീറ്റ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

രാജ്യത്ത് ഓക്സിജന്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഡല്‍ഹിയില്‍ ഈ അടുത്ത കാലത്ത് ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ്‌ രോഗികള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപെടെണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈ കോടതി  ഓക്സിജന്‍ സപ്ലൈ തടയാന്‍ ശ്രമിക്കുന്നവരെ തൂകി കൊല്ലും എന്ന രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഇതിന്‍റെ ഇടയില്‍ ബോളിവുഡ് നടി കങ്കണ രനാവത് പശുകളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ […]

Continue Reading