രാജ്യത്ത് ഓക്സിജന്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഡല്‍ഹിയില്‍ ഈ അടുത്ത കാലത്ത് ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ്‌ രോഗികള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപെടെണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈ കോടതി ഓക്സിജന്‍ സപ്ലൈ തടയാന്‍ ശ്രമിക്കുന്നവരെ തൂകി കൊല്ലും എന്ന രൂക്ഷമായ വിമര്‍ശനം നടത്തിയത്.

ഇതിന്‍റെ ഇടയില്‍ ബോളിവുഡ് നടി കങ്കണ രനാവത് പശുകളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി.

പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണം എന്നിട്ട്‌ എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: Post sharing fake screenshot of a tweet by Kangana Ranaut.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ കങ്കണയുടെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത് നമുക്ക് കാണാം. ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്:

ഓക്സിജന്‍ ലെവല്‍ കൊറഞ്ഞാല്‍ എല്ലാവരും ദൈവായി ഇങ്ങനെ ചെയ്യണം (താഴെ ഒരു വ്യക്തി പശുവിനെ ചുംബിക്കുന്ന ചിത്രത്തിനെ ഉദ്ദേശിച്ച്). പശുക്കള്‍ ശ്വാസം എടുക്കുമ്പോള്‍ ഓക്സിജന്‍ പുറത്ത് വിടുന്നതിനാല്‍ ഇത് വലിയ തോതില്‍ ഓക്സിജന്‍ ലഭിക്കാനുള്ള ഏറ്റവും എളുപ്പമായ വഴിയാണ്. ജയ്‌ ശ്രീ റാം

പക്ഷെ യഥാര്‍ത്ഥത്തില്‍ കങ്കണ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തുവോ? സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ ട്വീറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ കങ്കണയുടെ ട്വിട്ടര്‍ അക്കൗണ്ട്‌ പരിശോധിച്ചു. റോസി എന്ന പേരുള്ള ഒരു ട്വിട്ടര്‍ അക്കൗണ്ട്‌ ഈ വ്യാജ ട്വീറ്റ് കങ്കണയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നപ്പോള്‍ കങ്കണ പ്രതികരിച്ച് ഇട്ട ട്വീറ്റ് താഴെ നമുക്ക് കാണാം.

തന്‍റെ എതിരാളികള്‍ തന്നെ അപകീര്‍ത്തിപെടുത്താന്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ് എന്ന് കങ്കണ പ്രതികരിക്കുന്നു. ഞങ്ങള്‍ കങ്കണയുടെ അക്കൗണ്ട്‌ പിന്നെയും പരിശോധിച്ചപ്പോള്‍ ഈ വ്യാജ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ച കങ്കണയുടെ യഥാര്‍ത്ഥ ട്വീറ്റ് ഞങ്ങള്‍ കണ്ടെത്തി. യഥാര്‍ത്ഥ ട്വീറ്റില്‍ പശുകളെ കുറിച്ച് കങ്കണ ഒന്നും പറയുന്നില്ല എന്ന് നമുക്ക് കാണാം. ഓക്സിജന്‍ ക്ഷാമം മറികടക്കാന്‍ പരമാവധി വൃക്ഷങ്ങള്‍ നടണം എന്നാണ് കങ്കണ യഥാര്‍ത്ഥ ട്വീട്ടില്‍ ഒരു വീഡിയോ പങ്ക് വെച്ച് പറയുന്നത്.

ഈ രണ്ട് ട്വീറ്റുകള്‍ തമ്മില്‍ താരതമ്യം താഴെ നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ ട്വീറ്റിനെ എഡിറ്റ്‌ ചെയ്തിട്ടാണ് വ്യാജ ട്വീറ്റ് ഉണ്ടാക്കിയത് എന്ന് നമുക്ക് വ്യക്തമായി കാണാം.

നിഗമന൦

പശുകള്‍ ശ്വാസം എടുക്കുമ്പോള്‍ പുറത്ത് വിടുന്നത് ഓക്സിജനാണ് അതിനാല്‍ പശുകളില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ എടുക്കാന്‍ കങ്കണ ഉപദേശിച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പശുക്കളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ബോളിവുഡ് നടി കങ്കണ രനാവത്തിന്‍റെ വ്യാജ ട്വീറ്റ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: Altered