ഒരു പശുവിനെ ആക്രമിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ തല്ലുന്നു എന്ന തരത്തില്‍ രണ്ട് വീഡിയോകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ രണ്ട് വീഡിയോകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ രണ്ട് വീഡിയോകള്‍ വ്യത്യസ്തമായ സംഭവങ്ങളുടെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം, നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ ഒരു യുവാവ് ഒരു പശുകുട്ടിയെ ഉപദ്രവിക്കുന്നതായി കാണാം. അടുത്ത വീഡിയോയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു യുവാവിനെ മൃഗീയമായി തല്ലുന്നതായി കാണാം. ആദ്യത്തെ വീഡിയോയില്‍ നാം കാണുന്ന യുവാവിനെയാണ് പോലീസ് ഇങ്ങനെ ശിക്ഷിക്കുന്നത് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

വീഡിയോ മുഴുവൻ കാണുക..

ഒരു മിണ്ടാപ്രാണിയോട് കാണിച്ച ക്രൂരതയ്ക്ക്. പോലീസ് കൊടുക്കുന്ന സമ്മാനം, കണ്ടു നോക്കു..

️ ബിഗ് സല്യൂട്ട് സർ ♥️”

പക്ഷെ ശരിക്കും പശുവിനെ ഉപദ്രവിച്ചതിനാണോ യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ തല്ലുന്നത്? ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ആദ്യത്തെ ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ 22 മാര്‍ച്ചിന് ഈ ട്വീറ്റില്‍ ഞങ്ങള്‍ക്ക് വീഡിയോ ലഭിച്ചു.

https://twitter.com/monugurjar7362/status/1506308902886928387

Archived Link

യുപി പോലീസിനെ ടാഗ് ചെയ്ത് ഈ ട്വിറ്റര്‍ യുസര്‍ വീഡിയോയില്‍ കാണുന്ന യുവാവിനെതിരെ നടപടി ആവശ്യപെടുന്നുണ്ട്. ഈ സംഭവം എവിടുതെത്താണ് എന്ന് ചോദിച്ചപ്പോള്‍ സംഭവസ്ഥലത്തിനെ കുറിച്ച് അറിയില്ല എന്ന് യുസര്‍ പ്രതികരിക്കുന്ന ട്വീറ്റ് നമുക്ക് കാണാം.

ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ വിവരം ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല. പക്ഷെ മറ്റേ വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നതിനാല്‍ യുപി പോലീസ് തല്ലി എന്ന വ്യജപ്രചരണം ഈ വീഡിയോ വെച്ച് ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ പ്രചരണം പൊളിച്ച് ഞങ്ങള്‍ എഴുതിയ ഫാക്റ്റ് ചെക്ക്‌ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.


Also Read | Viral Video: UP Police Did Not Thrash Minors For Raising Pro-Pakistan Slogans.


ഈ വീഡിയോ ഏകദേശം ഒരു കൊല്ലം പഴയ സംഭവത്തിന്‍റെതാണ്. പ്രായംപുര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മൃഗീയമായി തല്ലിയതിന് ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പണ്ട് ചെയ്തിരുന്നു എന്ന് യുപിയിലെ ചന്തോളി പോലീസ് ഈ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

മെയ്‌ 2 2021ന് ദൈനിക്‌ ജാഗ്രന്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍യില്‍ പറയുന്നത്, യുപിയിലെ ചന്തോളി ജില്ലയിലെ മതെല ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്‍റെ കടയില്‍ മോഷണ ഉദ്ദേശത്തോടെ ഈ കുട്ടികള്‍ കയറിയിരുന്നു എന്ന് ആരോപിച്ച് ഒരു കടകാരന്‍ കുട്ടികളെ പിടിച്ച് വച്ചശേഷം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പ്രായപുര്‍ത്തിയാകാത്ത ഈ കുട്ടികളെ സ്റ്റേഷനില്‍ കൊണ്ട് പോകാതെ അവിടെ വെച്ച് ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. ഈ സംഭവത്തിന്‍റെ വീഡിയോ വൈറല്‍ ആയപ്പോള്‍ യുപി പോലീസ് ഈ രണ്ട് ഉദ്യോഗസ്ഥരെ സസ്പണ്ട് ചെയ്തിരുന്നു.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. തമ്മില്‍ യാതൊരു ബന്ധമില്ലാത്ത രണ്ട് വ്യത്യസ്തമായ സംഭവങ്ങളുടെ വീഡിയോയാണ് കൂട്ടിചേര്‍ത്ത് വ്യാജപ്രചരണം നടത്തുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോയില്‍ പോലീസ് മൃഗീയമായി യുവാവിനെ തല്ലുന്നത് പശുവിനെ ആക്രമിച്ചതിനല്ല; സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: Misleading