‘ഇറാന്‍ പിടികൂടിയ ഇസ്രായേലി ചാരന്മാര്‍’ – വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഇസ്രയേലും ഇറാനും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇപ്പോഴും പ്രചരിക്കുകയാണ്. ഇസ്രയേലി ചാരന്മാരെ അറസ്റ്റ് ചെയ്ത ശേഷം ഇറാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു സംഘം ആളുകളെ വരിവരിയായി ഒരേതരത്തിലുള്ള വസ്ത്രം ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് കാണാം. വീഡിയോ പകര്‍ത്തുന്നതിനിടെ ചിലര്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്‍ സൈന്യം പിടികൂടിയ […]

Continue Reading

സൈന്യത്തിന് ആയുധം വാങ്ങാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന സന്ദേശം വ്യാജം…. വസ്തുത അറിയൂ…

ഇന്ത്യയുമായി ഉഭയകക്ഷി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സംയോജിത സംഭാഷണം പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യാഴാഴ്ച ആവശ്യപ്പെട്ടു, അതോടൊപ്പം വെടിനിർത്തൽ കരാർ മെയ് 18 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.  പ്രചരണം  “*സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോദി സർക്കാരിൻ്റെ മറ്റൊരു നല്ല തീരുമാനം:*…….. […]

Continue Reading

ഇസ്രയേല്‍ ഗാസയില്‍ നടത്തിയ സൈനിക നടപടിയുടെ ദൃശ്യങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്‍കി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചു. മെയ് 7 ന് പുലർച്ചെ 1:05 മുതൽ 1:30 വരെ ആക്രമണങ്ങൾ നീണ്ടുനിന്നു.   ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുള്ള “അളന്നതും ആനുപാതികവുമായ” പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ, കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ […]

Continue Reading

ബലൂച് ലിബറേഷന്‍ ഫോഴ്സ് ഇന്ത്യയെ സഹായിക്കാനായി പിഒകെയിലെയ്ക്കുള്ള ചരക്ക് ട്രക്കുകള്‍ തടയുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ പാക് ഒക്കുപൈഡ് കാശ്മീരിലേയ്ക്ക് സാധനങ്ങളുമായി വരുന്ന ലോറി ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാനായി ബലൂച് ലിബറേഷന്‍ ആര്‍മി  തടയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ആയുധധാരിയായ വ്യക്തി നിര്‍ത്തിയിട്ട ട്രക്കുകളുടെ വീലുകള്‍ വെടിവച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഹല്‍ഗാമിന് ശേഷം ഇന്ത്യ പാകിസ്ഥാന് എതിരെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാക് ഒക്കുപൈഡ് കാഷ്മീരിലെയ്ക്കുള്ള വിതരണ […]

Continue Reading

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം സൈനികരെ തടയുന്ന സ്ത്രീകളെ സധൈര്യം സൈന്യം നേരിടുന്ന ദൃശ്യങ്ങളാണോ ഇത്..?

ബിജെപി കേന്ദ്ര നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ച് അഞ്ച് ദിവസത്തിന് ശേഷം, വ്യാഴാഴ്ച മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പുതിയ സർക്കാരിനെ നയിക്കാൻ ഭരണകക്ഷിയായ ബിജെപി ബദൽ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി തിരക്കേറിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കലാപകാരികളെ  അടിച്ചമര്‍ത്താന്‍ സജ്ജമായി ഇന്ത്യന്‍ സൈന്യം നിലകൊള്ളുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  രാഷ്ട്രപതി ഭരണത്തിന് കീഴില്‍ മണിപ്പൂരില്‍‍ കലാപകാരികളുടെ സമരങ്ങള്‍ വിലപ്പോവില്ലെന്നും കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജരാണെന്നും അവകാശപ്പെടുന്ന […]

Continue Reading

ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും ജവാന്മാര്‍ ദീപാവലി ആഘോഷിക്കുന്ന വീഡിയോയല്ല ഇത്…

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും പാക്കിസ്ഥാന്‍ സൈന്യവും ദീപാവലി ആശംസകള്‍ നല്‍കുന്നത്തിന്‍റെയും ഉപഹാരങ്ങള്‍ കൈമാറുന്നത്തിന്‍റെയും ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തെറ്റായ വിവരണവുമായാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സൈന്യങ്ങള്‍ തമ്മില്‍ ഉപഹാരങ്ങള്‍ കൈമാറുന്നതായി നമുക്ക് കാണാം. ഈ ദൃശ്യങ്ങള്‍ ഇന്ത്യയിന്‍റെയും […]

Continue Reading

ഗാസയിലെ ഹമാസ് തുരങ്കങ്ങൾക്കുള്ളിൽ ഇസ്രായേലി സൈനികര്‍ കണ്ടെത്തിയ ആയുധശേഖരമാണോ ഇത്? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് അല്പം ശമനമുണ്ടങ്കിലും യുദ്ധാവസ്ഥ തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍. ഗാസ മുനമ്പിലെ ഹമാസിന്‍റെ തുരങ്കങ്ങളിലൊന്നിൽ ഇസ്രായേലി സൈനികര്‍ കണ്ട കാഴ്ച്ചകള്‍ എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നീളത്തിലുള്ള ഒരു മുറിക്കുള്ളില്‍ വിവിധതരം തോക്കുകളുടെയും  മറ്റ് യുദ്ധോപകരണങ്ങളുടെയും വിപുലമായ ശേഖരം സൈനികര്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്രയേലി സൈനികര്‍ ഹമാസിന്‍റെ തുരങ്കത്തില്‍ കണ്ടെടുത്ത യുദ്ധോപകരണങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതൊരു ഷോപ്പിംഗ് മാൾ അല്ല. ഇസ്രെയേൽ സേന ഹമാസ് തീവ്രവാദികളുടെ ഒരു […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

FACT CHECK: കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തീവ്രവാദിയെ പിടികുടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയൂ…

ഇന്ത്യന്‍ സൈന്യം ജമ്മു കാശ്മീരില്‍ ഒരു തീവ്രവാദിയെ പിടികുടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മി ഒരു തീവ്രവാദിയെ പിടികുടുന്നത്തിന്‍റെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് സൈനികര്‍ ഒരു തീവ്രവാദിയെ പിടികുടുന്നതായി കാണാം. സൈനികര്‍ക്ക് മുന്നില്‍ ഈ തീവ്രവാദി ആത്മസമര്‍പ്പണം ചെയ്യുന്നു. സൈനികര്‍ ഇയാളെ പിടികുടുന്നു […]

Continue Reading

FACT CHECK: ഈ ചിത്രങ്ങള്‍ സിയാച്ചിനില്‍ ഉറങ്ങുന്ന ഇന്ത്യന്‍ ഭടന്‍മാരുടെതല്ല…

സിയാച്ചിനില്‍ രൂക്ഷമായ കാലാവസ്ഥയും പരിസ്ഥിതികളെ നേരിടുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഭടന്‍മാരുടെ ചിത്രം എന്ന അവകാശത്തോടെ രണ്ട് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ജവാന്മാരുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Screenshot: An example of viral Facebook post sharing images claiming them to be of Indian Soldiers in Siachen. Facebook […]

Continue Reading

RAPID Fact Check: പാക്‌ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ‘ദീപാവലി ആഘോഷം’ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത ഇങ്ങനെ…

സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം പാക്‌ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പാക്‌ അതിര്‍ത്തിയില്‍ ആര്‍റ്റിലറി ഫയറിംഗ് ചെയ്യുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ കുറിച്ച് ദിവസമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റ്‌ നമുക്ക് താഴെ കാണാം. Facebook Archived Link ഈ വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പാക്കിസ്ഥാൻ അതിർത്തിയിൽ ദീപാവലി ആഘോഷിക്കുന്ന 💪🇮🇳വീരയോദ്ധക്കൾക്ക്✌✌🇮🇳🇮🇳 ആശംസകൾ …”  പക്ഷെ ഇത് സത്യമല്ല. ഈ വീഡിയോ പാക്‌ അതിര്‍ത്തിയിലുണ്ടായ വെടിവേപ്പിന്‍റെതല്ല.  വൈറല്‍ വീഡിയോയുടെ വസ്തുത ഇങ്ങനെയാണ്… […]

Continue Reading

ചൈന 1962ല്‍ കൈയേറിയ ഭൂമി ഇന്ത്യന്‍ സൈന്യം തിരിച്ച് പിടിച്ചതിന് ശേഷം ആനന്ദ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ മാധ്യമങ്ങളില്‍ നാം വായിക്കുന്നുണ്ടാകാം. അതു പോലെ സാമുഹ്യ മാധ്യമങ്ങളിലും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളെ കുറിച്ച് പല പോസ്റ്റുകള്‍ പ്രചരിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ ഇതില്‍ പല വ്യാജ പ്രചാരണങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കുന്നത്. വീഡിയോ ചൈന 1962ല്‍ ഇന്ത്യയില്‍ നിന്ന് പിടിച്ച് എടുത്ത പ്രദേശം ഇന്ത്യ തിരിച്ച് പിടിച്ചത്തിനെ ശേഷം ആനന്ദ നൃത്യം ചെയ്യുന്ന നമ്മുടെ വീര […]

Continue Reading