ഈ ചിത്രം ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല… 

ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെ പേരില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവില്‍ ഗുജറാത്തില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു നഗരം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതായി കാണാം. ഈ ചിത്രം ഗുജറാത്തില്‍ നിലവില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതാണ് എന്ന […]

Continue Reading

ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഒഴിവാക്കിയത് കേന്ദ്ര ബജറ്റിലാണോ? വസ്‌തുത അറിയാം..

വിവരണം കേന്ദ്ര ബജറ്റ് പ്രക്യാപനത്തിലെ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര ധനമന്ത്രി ബജറ്റില്‍ നിരക്ക് കുറച്ച ഒരിനത്തെ കുറിച്ചുള്ള ട്രോളുകളും വിവാദങ്ങളും വൈറലാകുകയാണ്. ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഇല്ലായെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു എന്നതാണ് പ്രചരണം. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഗ്രൂപ്പില്‍ റിബിന്‍ ഹബീബ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 107ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം എസ്‌ഡിപിഐ ഇത്തവണ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇതാ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) യുഡിഎഫിനെ പിന്തുണയ്ക്കുന്ന വടകരയിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു എന്നുമാണ് പ്രചരണം. 24 ന്യൂസ് ലോഗോ സഹിതം ട്രെന്‍ഡ് ഇന്‍ കേരള […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മനോരമ ന്യൂസ് – വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ […]

Continue Reading

കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേ‌ഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവ ആവേശത്തോടെ നടത്തി വരുകയാണ്. ഇതിനായി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ സൂപ്പര്‍ ഹിറ്റായ പല ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയും ഉപയോഗിച്ച് വരാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിലും പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ ഇതാ കടുവ എന്ന ചിത്രത്തില്‍ ഗായകന്‍ അതുല്‍ നറുകര പാടിയ പാലപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന്‍റെ പാരഡി അതുല്‍ നറുകര തന്നെ പാടി അഭിനയിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജ […]

Continue Reading

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി […]

Continue Reading

പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ കൊല്ലം എംപിയും യുഡിഎഫ് മുന്നണിയിലെ ആര്‍എസ്‌പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു എന്ന പേരിലാണ് പ്രചരണം. T21(ടി2)1 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

സംസ്ഥാന ബജറ്റില്‍ യഥാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന് 10 രൂപ വര്‍ദ്ധപിപ്പിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും പോലെ ഇത്തവണയും മദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടിയെന്നാണ് ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എക്‌സൈസ് തീരുവ കൂടും എന്നാണ് വാര്‍ത്ത പ്രചരിച്ചത്. കേരള കൗമുദി ഓണ്‍ലൈന്‍ നല്‍കിയ ഇതെ വാര്‍ത്ത കാണാം- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്നാണോ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ […]

Continue Reading

ഡല്‍ഹിയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍ 16 നാണോ..? പ്രചരിക്കുന്ന സര്‍ക്കുലറിന്‍റെ സത്യമിതാണ്…

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്. സ്ഥാനാർത്ഥി നിർണയത്തിനുള്ള  ഉള്‍പ്പാര്‍ട്ടി ചർച്ചകളും തീരുമാനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതി വിജ്ഞാപനം പുറപ്പെടുവിച്ചു എന്ന് അവകാശപ്പെട്ട് ഒരു ഇതിനിടെ സർക്കുലർ പ്രചരിക്കുന്നുണ്ട്.   പ്രചരണം ഡൽഹിയിലെ ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ക്രസംബന്ധിച്ച് ഡൽഹി ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിഎന്ന നിലയിലാണ് പ്രചരണം നടക്കുന്നത്. ഏപ്രിൽ 16 തിരഞ്ഞെടുപ്പ് തീയതി എന്ന് അതിൽ വ്യക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം. FB post archived […]

Continue Reading

INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം…

Image Credit: Outlook കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, ആം ആദ്മി പാര്‍ട്ടി അടക്കം 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ 2024ല്‍ നേരിടാന്‍ രൂപികരിച്ച INDIA സഖ്യം അടുത്ത പോതുതെരെഞ്ഞെടുപ്പില്‍ 65% വോട്ട് നേടി അധികാരത്തിലെത്തുമെന്ന് ABP ന്യൂസ്‌ സര്‍വ്വേയില്‍ കണ്ടെത്തിയെന്ന്‍ അവകാശിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading