ശ്രീലങ്കയിലെ റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

റോഡിന് നടുവിൽ കുഴിയിൽ പെട്ട് ഒരു വാഹനം അപകടപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ കേരളത്തിലെതല്ല ശ്രിലങ്കയിലേതാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ നാടാണ്…. മഴയാണ്….. സൂക്ഷിച്ചു പോവുക.. …” എന്നാൽ […]

Continue Reading

അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി ശിവന്‍കുട്ടി സഞ്ചരിച്ച വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം കൊല്ലം ജില്ലയില്‍ വച്ച് ഒരു ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് മറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രചരണങ്ങള്‍ കൂടുതലും നടക്കുന്നത്.  പ്രചരണം  കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹന വ്യാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം വലതു ഭാഗത്ത് നിന്നും വരുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയും ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞ് റോഡില്‍ കിടക്കുന്നതും ഇതിനിടെ മന്ത്രിയുടെ […]

Continue Reading

കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ […]

Continue Reading

‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]

Continue Reading

കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..

വിവരണം കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് […]

Continue Reading

പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടത്തില്‍ 72 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഞട്ടലോടെയാണ് ലോകം അറി‍ഞ്ഞത്. പൊഖാറ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നിടയിലായിരുന്നു യെതി എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍പ്പെട്ട് എരിഞ്ഞമര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ പേരും മരണപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗര്‍ വിമാനം അപകടത്തില്‍പ്പെട്ട അതെ ദിവസമായ ജനുവരി 15ന് അതെ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ടിക് ടോക്ക് വിഡീയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചു എന്ന തരത്തില്‍ […]

Continue Reading

കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കെഎസ്ആര്‍ടിസിക്ക് നിരവധി സര്‍വീസുകളാണ് സംസ്ഥാനത്തും ഇവിടെ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുമുള്ളത്. ഇതില്‍ ഓരോ സര്‍വീസുകള്‍ക്കും വിവിധ പേരുകള്‍ നല്‍കി ഇത്തരം ബസുകള്‍ തിരിച്ചറിയാന്‍ പല നിറങ്ങളിലുള്ള ഡ‍ിസൈനുകളിലാണ് ബസുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച ഒരു സര്‍വീസിന് നല്‍കിയിരിക്കുന്ന ഡിസൈന്‍ സംബന്ധിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദീര്‍ഘദൂരം സമയം ലാഭിച്ച് നഗരങ്ങളിലെ തിരക്കൊഴിഞ്ഞ് കേരളത്തിലെ ബൈപാസുകളിലൂടെ മാത്രം സര്‍വീസ് നടത്തുന്ന ഫീ‍ഡര്‍ സര്‍വീസുകളെ കുറിച്ചാണ് പോസ്റ്റുകള്‍ നിറയുന്നത്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള നിറയെ വരകളുള്ള […]

Continue Reading

ഗുജറാത്തില്‍ നിന്നുള്ള റിക്ഷാ അപകടത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

“തിരഞ്ഞെടുപ്പിൽ തെറ്റായ തീരുമാനമെടുത്താൽ യുപി കേരളത്തെ പോലെ ആകു”മെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ചു കൊണ്ടും  നിരവധിപ്പേര്‍  പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. മേൽമൂടി ഇല്ലാത്ത ഒരു ഓട്ടോറിക്ഷയിൽ നിറയെ ആളെ കയറ്റി മുന്നോട്ട് നീങ്ങുന്നതും ഉടൻതന്നെ തലകീഴായി മറിയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന […]

Continue Reading

FACT CHECK:സൌദിയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട കാര്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…

കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും കുടുംബവും സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത നാം  കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മരണകാരണമായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന നിലയിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ഒരു കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നതും അല്പസമയത്തിനുള്ളിൽ പിന്നിലൂടെ അതിവേഗം പാഞ്ഞു വന്ന മറ്റൊരു കാർ നിർത്തിയിട്ടിരുന്ന കാറില്‍ ശക്തിയായി ഇടിക്കുകയും കാറുകൾ രണ്ടും തകരുകയും ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും അവിടെ വേറെയും കാറുകള്‍ കൂട്ടിയിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സൗദിയിൽ […]

Continue Reading

FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന […]

Continue Reading

FACT CHECK – പ്രവാചക നിന്ദ നടത്തിയ സ്വീഡിഷ് ചിത്രകാരന്‍ അപകടത്തില്‍പ്പെട്ട് വെന്ത് മരിക്കുന്ന വീഡിയോയാണോ ഇത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് ചിത്രകാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലോകം മുഴുവനുള്ള മാധ്യമമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007ല്‍ പ്രവാചകനെ നായയുടെ രൂപത്തില്‍ വരച്ച ലാര്‍സ് വില്‍ക്‌സ് എന്ന ചിത്രകാരനെതിരെ ലോകത്തെ മുസ്‌ലിം വിശ്വാസികള്‍ വലിയ പ്രതിഷേധങ്ങളും ഭീഷണികളുമാണ് ഉയര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ലാര്‍സിന്‍റെ മരണ ശേഷവും പ്രവാചക നിന്ദ നടത്തിയ ചിത്രകാരന്‍റെ മരണം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്‍റെ […]

Continue Reading

മുസ്‌ലിം സ്ത്രീയെയും മകളെയും മനപ്പൂര്‍വ്വം വാഹനം ഇടിച്ച് കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യമാണോ ഇത്?

വിവരണം ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യമാണ്.. പർദ്ദ ധരിച്ച സ്ത്രീകളും കുട്ടികളും നടന്ന് പോകുമ്പോൾ ഒരു കാർ മനപ്പൂർവ്വം അവരിലേക്ക് വണ്ടി കയറ്റുന്നു, നിർത്താതെ പോകുന്നു ! ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തി ആകാത്ത മകളും മരണപ്പെട്ടു !! ടൈംസ് ഓഫ്‌ ഇന്ത്യ ജേർണലിസ്റ്റ് ആണ് സംഭവം പുറത്ത് വിട്ടത്. ഇത്രയും അധമന്മാരായ ഒരു ജനത ഈ ലോകത്ത് വേറെയുണ്ടോ !! എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു […]

Continue Reading

മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

വിവരണം  മറിഞ്ഞു കിടക്കുന്ന ഒരു ബസിന്‍റെയും സമീപത്ത് പട്ടാള യൂണിഫോമിൽ  നിൽക്കുന്ന കുറച്ച് ആളുകളുടെയും ചിത്രവുമായി ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടു ദിവസങ്ങൾ കൊണ്ട് 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്ന് മേഘാലയിൽ ഉണ്ടായ വാഹന അപകടത്തിൽ നമ്മുടെ 12 ധീര ജവാന്മാർ മരണപ്പെട്ടു. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ”.  പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ 26 നാണ്. അതായത് അന്നേ  ദിവസം മേഘാലയയിൽ […]

Continue Reading

ബാംഗ്ലൂരില്‍ നടന്ന ബൈക്ക് അപകടത്തിന്‍റെ വീഡിയോയാണോ ഇത്…?

വിവരണം “ബാഗ്ലൂർ ഇലക്ട്രോണിക് സിറ്റി ഫ്ലേഓവർ “ഒരു വീലന്റെ അന്ത്യ സമയം “ മാന്യ ഫ്രീക്കന്മാരെ കുറച്ചൊക്കെ ശ്രദ്ധിക്കുക റോഡ് മര്യാദക്ക് വണ്ടി ഓടിക്കാനുള്ളതാണ്” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ Faizal Muhammed എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുകയാണ്. Facebook Archived Link ഹൈവേയില്‍ സ്റ്റന്‍റ് കാണിക്കുന്ന ഒരു ബൈക്ക് കാരാന്നെ പിന്നിനു വരുന്ന കാര്‍ തട്ടി ഇടുന്നു എന്ന് നാം വീഡിയോയില്‍ കാണുന്നത്. ഈ അപകടം സംഭവിച്ചത് ബാംഗ്ലൂറിലാണ് […]

Continue Reading

ഉന്നാവോ പെൺകൂട്ടി അപകടത്തിൽ മരിച്ചു എന്ന വാർത്ത സത്യമോ..?

വിവരണം  അഷ്റഫ് കോഴിക്കോട്  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉന്നാവോ പെൺകുട്ടി മരിച്ചു… പേരറിയാത്ത ആ പെങ്ങൾക്ക് ആദാരഞ്ജലികൾ??”  FB post archived link ഉത്തർ പ്രദേശിലെ ഉന്നാവോയിൽ കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് പെൺകുട്ടിയുടെ അമ്മായിമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇരുവരും മരിക്കുകയും ചെയ്ത വാർത്ത മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. എന്നാൽ ആ […]

Continue Reading

മ്യാൻമാരിൽ കരിമരുന്ന് സ്‌ഫോടനത്തിൽ 500 പേര് മരിച്ചു എന്ന വാർത്ത സത്യമാണോ..?

വിവരണം  Rajesh Ramaru എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ മ്യാൻമാറിൽ നടന്ന  വെടിക്കെട് അപകടത്തിന്റെ വീഡിയോ ആണ് നല്കിരിക്കുന്നത്. കരിമരുന്ന് നിറച്ച ബലൂൺ അവിചാരിതമായി പൊട്ടി വീഴുന്നതും സ്ഫോടനമുണ്ടാകുന്നതും തീ ജ്വാല ഉയരുന്നതും കാഴ്ചക്കാർ ഓടിയകലുന്നതും ദൃശ്യങ്ങളിൽ കാണാം.  “മ്യാൻമറിൽ ബുദ്ധൻമാരുടെ ആഘോഷത്തോടനുബന്ധിച്ച് ആകാശത്തേക്ക് ഉയർത്തിയ 40 പൗണ്ട് ഭാരത്തിൽ കരിമരുന്നുകൾ നിറച്ച എയർ ബലൂൺ തീ പടർന്ന് പൊടുന്നനെ ജനങ്ങളുടെ മേൽ തകർന്നു വീഴുന്നു. 500 […]

Continue Reading

വണ്ട൪ല തീം പാര്‍ക്കില്‍ അപകടത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നോ…?

വിവരണം Accident in Wonder La injures 4 from Fact Crescendo on Vimeo. Facebook Archived Link “വണ്ടർലാ വാട്ടർ തീം പാർക്കിൽ അപകടം 25ഓളം ആളുകൾക്ക് പരിക്ക് പക്ഷെ കേരളത്തിൽ ഒരു മീഡിയയിൽ പോലും ഈ വാർത്ത വന്ന് കണ്ടില്ല അതെന്താ അങ്ങനെ” എന്ന അടിക്കുറിപ്പോടെ 23 ജൂണ്‍ 2019 മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനായി വണ്ട൪ലാ ജിവനക്കാ൪ ശ്രമിക്കുന്നതായി വീഡിയോയില്‍ […]

Continue Reading

തട്ടമിട്ട മൊഞ്ചത്തി ഓടിച്ച ബസ് യഥാർത്ഥത്തിൽ ഇടിച്ചു തകർന്നോ….?

കടപാട്: ഫെസ്ബൂക് മുസ്ലിം പെൺകുട്ടി ഓടിച്ച ബസ് അപകട മുണ്ടാക്കിയിട്ടില്ല.  വൈറൽ വീഡിയോ വ്യാജം വസ്തുതാ വിശകലനം തട്ടമിട്ട മൊഞ്ചത്തി ബസ് ഡ്രൈവറായി എത്തി ബസ് ഓടിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച്ച സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മലപ്പുറത്ത് മുസ്ലിം പെൺകുട്ടി ബസ്  സ്റ്റാർട്ട് ചെയ്ത് ബസ് റോഡിലേയ്ക്ക് കയറ്റി  ഓടിക്കുന്ന തും തുടർന്ന് ബസ് ഒരു കടയിലേയ്ക്ക്‌  ഇടിച്ചു കയറി അപകടമുണ്ടായി കിടക്കുന്നതും ആയ വീഡിയോ ഫേസ്ബുക്ക് ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയകളിലും വൈറൽ ആയിരുന്നു. […]

Continue Reading