ശബരിമലയില്‍ വീണ്ടും ആചാര ലംഘനം എന്ന പ്രചരണം വ്യാജം.. ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ എത്തിയതാര് എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമ താരം ചിരഞ്ജീവിയും സംഘവും ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. ചിരഞ്ജീവിയുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സന്നിധാനത്ത് തൊഴുന്ന ചിത്രം സഹിതാണ് പ്രചരണം. 30 വയസില്‍ താഴെ വരുന്ന ആര്‍ത്തവമുള്ള സ്ത്രീ ശബരിമലയില്‍ പ്രവേശിച്ചു എന്നും എന്നാല്‍ സംഘികള്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കണ്ടേയെന്നും ദളിത് യുവതിയായ ബിന്ദു അമ്മിണി മല ചവട്ടിയപ്പോള്‍ മാത്രമായിരന്നു പ്രതിഷേധമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. പോരാളി […]

Continue Reading

യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം നൽകിയോ…?

വിവരണം  Kavitha KN‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 🕉🚩🇮🇳അഘോരി🇮🇳🚩🕉  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.”യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം” എന്ന വാചകങ്ങളും കഴിഞ്ഞ മണ്ഡലക്കാലത്ത്  ശബരിമലയിൽ പ്രവേശിച്ച യുവതികളായ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post മണ്ഡലക്കാലത്ത് ടിയർഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദ്ദേശം നൽകി എന്നാണ് പോസ്റ്റിൽ […]

Continue Reading

‘ശബരിമല യുവതി സന്ദര്‍ശന തീര്‍ത്ഥാടനമെന്ന’ തലക്കെട്ടില്‍ സിപിഎമ്മിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിന് പിന്നിലെ വസ്‌തുതയെന്ത്?

വിവരണം സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ശബരിമല തീര്‍ഥാടന യാത്ര (യുവിതകള്‍ക്ക് മാത്രം) തലക്കെട്ടുള്ള ഒരു പോസ്റ്ററിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. ഷിബു കരുവാരക്കുണ്ട് എന്ന വ്യക്തി അഘോരി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതെ പോസ്റ്റര്‍  പങ്കുവെച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റികള്‍ ഇടപെട്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്നും ഇതിനായി ദേവസ്വം ബോര്‍ഡ് ഓഫിസുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുക എന്ന ഉള്ളടക്കമുള്ള പോസ്റ്ററിലുള്ളത്. ഇതാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റര്‍- ഫെയ്‌സ്ബുക്ക് […]

Continue Reading

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് മു‌സ്‌ലിം യുവാവോ?

വിവരണം ശബരിമല യുവതി പ്രവേശന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു ചിത്രമാണ് സന്ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ തലയ്ക്ക് നേരെ തേങ്ങ ഓങ്ങി നില്‍ക്കുന്ന ഒരു യുവാവിന്‍റെ ചിത്രം. ചിത്രത്തിലുള്ളത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതൊരു മു‌സ്‌ലിം യുവാവാണെന്ന പേരിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. നാഗരൂര്‍ വിമേഷ് എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലിലാണ് തേങ്ങ എറിഞ്ഞത് മുഹമ്മദ് ഷെജി എന്ന മു‌സ്‌‌ലിം യുവാവാണെന്ന് അവകാശവാദം ഉന്നയിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 2019 ജൂണ്‍ 16ന് അപ്‌ലോഡ് […]

Continue Reading

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ശബരിമല സ്ത്രീപ്രവേശനത്തോട് അനകൂല നിലപാട് സ്വീകരിച്ചോ?

വിവരണം ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. അനില്‍കുമാര്‍ പുളിയില എന്ന വ്യക്തിയാണ് ഇത്തരമൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ അ‌പ്‌ലോഡ് ചെയ്‌തിരിക്കുന്ന ഒരാള്‍. ഉത്തരവാദിത്തത്തില്‍ എത്തിയപ്പോള്‍ കാര്യം മനസിലായി എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- Archived Link എന്നാല്‍ കേന്ദ്ര മന്ത്രിയായി ഉത്തരവാദിത്തം […]

Continue Reading