
മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പലതരം പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമാണുള്ളത്. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടു ന്നവരുടെ എണ്ണം ദിവസവും പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ കൂടാതെ ഷിഗല്ല, സാല്‍മോനെല്ല വൈറസുകളും രോഗവ്യാപനം നടത്തുന്നുണ്ട്. എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യത്തെ കുറിച്ച് മന്ത്രി പി കെ ബഷീര്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
പ്രചരണം
മനോരമ ന്യൂസ് ചാനല്‍ ലോഗോ ഉള്‍പ്പെട്ട ന്യൂസ് കാര്‍ഡിന്‍റെ രൂപത്തിലാണ് പ്രചരണം. “പകർച്ച വ്യാധി മരണം
പടച്ചോന്‍റെ ആയുസ്സിൻ്റെ കണക്ക് എത്തിയാൽ മരിക്കും
അതിന് ആരോഗ്യമന്ത്രിയുടെ മേൽ കുതിര കേറണ്ട
ന്യായികരണവുമായി മന്ത്രി പികെ ബഷീർ” – എന്നാണ് കാര്‍ഡിലെ വാചകങ്ങള്‍. പോസ്റ്റിലെ വിവരണം ഇങ്ങനെ: “”പകർച്ചവ്യാധി മരണങ്ങളെ പടച്ചോന്റെ കണക്കിൽ എഴുതിത്തള്ളി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് മന്ത്രി പി.കെ. ബഷീർ. ആരോഗ്യ മന്ത്രിയുടെ മേൽ കുതിര കയറേണ്ട എന്ന് പറയുന്നവർ, ജനങ്ങളുടെ ജീവന്റെ കാര്യത്തിൽ സർക്കാർ ആശുപത്രികളുടെ ഉത്തരവാദിത്തം എന്താണെന്ന് കൂടി വ്യക്തമാക്കണം.”
ഉസ്മാൻ രാജിവെക്കുകയാണ് നല്ലത്..
നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യൂ..
#HealthCareFailure #KeralaPolitics #Accountability #PublicHealth”

എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
മന്ത്രി പി കെ ബഷീര്‍ ഇങ്ങനെ എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്ന് തിരഞ്ഞെങ്കിലും പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ജൂണ്‍ 11 ആരോഗ്യമേഖലയില്‍ മലപ്പുറം ജില്ലയിലെ കേസുകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് അദ്ദേഹം നല്‍കുന്ന മറുപടിക്ക് വാര്‍ത്താ കാര്‍ഡിലെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ല. കൂടാതെ തന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമാക്കി മന്ത്രി പികെ ബഷീറിന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

മന്ത്രി പികെ ബഷീറിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണത്തെ കുറിച്ച് പോലിസ് അന്വേഷണം നടക്കുന്നുണ്ട് എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മനോരമ ന്യൂസിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ തിരഞ്ഞെങ്കിലും പ്രചരിക്കുന്ന കാര്‍ഡ് കണ്ടെത്താനായില്ല. കൂടുതല്‍ വ്യക്തതയ്ക്കായി മനോരമ ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു കാര്‍ഡ് മനോരമ ന്യൂസ് നല്‍കിയിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
കൂടാതെ ഞങ്ങള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു പരാമര്‍ശം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും വ്യാജ ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നതെന്നും ഓഫീസില്‍ നിന്നും വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
നിഗമനം
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിനെ കുറിച്ച് മന്ത്രി പികെ ബഷീര്‍ നടത്തിയ വിചിത്ര പരാമര്‍ശം ഉള്‍പ്പെടുത്തി മനോരമ ന്യൂസ് നല്‍കിയ ന്യൂസ് കാര്‍ഡ് എന്ന് പ്രചരിപ്പിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണ്. മന്ത്രി പികെ ബഹ്സീര്‍ ഇങ്ങനെ പരാമര്‍ശം നടത്തിയിട്ടില്ല. മനോരമ ന്യൂസ് ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




