പ്രിയദര്‍ശിനി യാത്രാ പദ്ധതി സിപിഎം നേടിത്തന്നതാണെന്ന് സ്വരാജ് പറഞ്ഞുവെന്ന പ്രചരണം വ്യാജം…

False രാഷ്ട്രീയം | Politics

യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി അവതരിപ്പിച്ച പ്രിയദര്‍ശിനി സൌജന്യ യാത്രാ പദ്ധതിക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പദ്ധതിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രറ്റേറിയറ്റ് അംഗവും മുന്‍ എംഎല്‍യുമായ എം സ്വരാജ് ഒരു തെറ്റായ പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“വനിതകൾക്ക് KSRTC യിൽ സൗജന്യ യാത്ര സിപിഎം പോരാടി നേടിത്തന്നതാണ് എം സ്വരാജ് സിപിഎം – എന്ന വാചകങ്ങളും എം സ്വരാജിന്‍റെ ചിത്രവും പോസ്റ്ററിലുണ്ട്.

FB postarchived link

എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും എം സ്വരാജ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രകടന പത്രികയില്‍ പറഞ്ഞതിന് വിഭിന്നമായി ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി ചുരുക്കിയെന്ന് പദ്ധതിയെ സിപിഎം സംസ്ഥാന നേതൃത്വം വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാവായ എം സ്വരാജ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു കൂടാതെ പ്രസ്താവന വിവാദമാവുകയും ചെയ്യുമായിരുന്നു. 

എന്നാല്‍ ഇങ്ങനെ ഇതുവരെ റിപ്പോര്‍ട്ടുകളില്ല. എം സ്വരാജിന് എതിരെ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമാക്കി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ എം സ്വരാജുമായി സംസാരിച്ചു. തന്‍റെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “വ്യാജ പ്രചരണത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമാണ്. പദ്ധതിയെ കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന് പറയാനുള്ളത് പരസ്യമായി തന്നെ പറഞ്ഞിരുന്നു.”

നിഗമനം 

വനിതകൾക്ക് KSRTC യിൽ സൗജന്യ യാത്ര സിപിഎം പോരാടി നേടിത്തന്നതാണെന്ന് സിപിഎം നേതാവ് എം സ്വരാജിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണ്. ഇങ്ങനെ എം സ്വരാജ് ഒരിടത്തും പറഞ്ഞിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: പ്രിയദര്‍ശിനി യാത്രാ പദ്ധതി സിപിഎം നേടിത്തന്നതാണെന്ന് സ്വരാജ് പറഞ്ഞുവെന്ന പ്രചരണം വ്യാജം…

Fact Check By: Vasuki S

Result: False

Leave a Reply