ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ആരംഭിച്ച കാല്‍നട യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലാണ് എത്തിയിട്ടുള്ളത്. ഇതിനിടയില്‍ ജാഥയെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ വനിത നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ജോഡോ യാത്രയല്ല.. ചൂടന്‍ യാത്ര.. എന്ന തലക്കെട്ട് നല്‍കി പിണറായി […]

Continue Reading

ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇന്ത്യയെ താക്കീത് ചെയ്തോ..?

വിവരണം  Deeni Prabhashakar-ദീനി പ്രഭാഷകർ  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന്  ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചില ആനുകാലിക സംഭവങ്ങളുടെ പേരിൽ അമേരിക്ക ഇന്ത്യയെ താകീത് ചെയ്തു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പശുവിന്റെ പേരിൽ മുസ്ലീങ്ങളെ ഉപദ്രവിക്കരുത്. ഐക്യ രാഷ്ട്രസഭയ്ക്ക് പിന്നാലെ മോഡി സർക്കാരിന് അമേരിക്കയുടെ താക്കീത്. രാജ്യത്തെ ഇങ്ങനെ നാണം കെടുത്തരുത്. ഐക്യരാഷ്ട്രസഭയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കയും” എന്ന തലക്കെട്ടുകളാണ്  […]

Continue Reading