സുരേഷ് ഗോപി ജി 7 ഇറ്റാലിയ 2024 ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തിഗത സുരക്ഷയ്ക്കായി ഇറ്റലിയിൽ നിന്നും ഗാർഡുകളെ നിയമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സുരേഷ് ഗോപിയുടെ ഇരുവശവും യൂണിഫോം ധരിച്ച 2 വ്യക്തികളെ കാണാം ഇവരെ വ്യക്തിഗത സുരക്ഷയ്ക്കായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “സുരേഷേട്ടന്റെ പേർസണൽ പ്രൊട്ടക്ഷനു വേണ്ടിയുള്ള പയ്യന്നൂർ സെക്യൂരിറ്റി ഗാർഡ്സ് ഭാരതം ” എന്നാൽ തെറ്റായ പ്രചരണം ആണിതെന്നും ജി സെവൻ ഉച്ചകോടി പങ്കെടുക്കാനായി ഇറ്റലിയിൽ എത്തിയ സുരേഷ് ഗോപിക്കൊപ്പം പാര […]

Continue Reading

യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും പല രാജ്യങ്ങളും വിപുലമായി ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യോഗാ ദിനാചരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയില്‍ യോഗ ദിനാചരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഇറ്റലിയിൽ യോഗാ ദിനത്തിൽ ഇത്തവണ രാഷ്ട്രീയ സ്വയം സേവാസംഘത്തിന്‍റെ ഒരു ഗീതം വിദേശ വനിതകൾ ആലപിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം വലിയ മൈതാനത്ത് നൂറ് കണക്കിന് പേർ യോഗ ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കുന്നതും വിദേശ വനിതകൾ […]

Continue Reading

റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന ദൃശ്യങ്ങളുടെ പേരില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു…

ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുറച്ച് ദിവസം മുമ്പേ എത്തിയിരുന്നു. സംസ്കൃത ശ്ലോകം കൊണ്ട് വിമാനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നമുക്ക് താഴെ കാണാം. राष्ट्ररक्षासमं पुण्यं, राष्ट्ररक्षासमं व्रतम्, राष्ट्ररक्षासमं यज्ञो, दृष्टो नैव च नैव च।। नभः स्पृशं दीप्तम्…स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO — Narendra Modi (@narendramodi) July 29, 2020 ഇതോടെ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളില്‍ റഫേല്‍ വിമാനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇത് സംബന്ധിച്ച് […]

Continue Reading

ഇറ്റലിയും ചൈനയും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വൈറല്‍ വാര്‍ത്ത എത്രത്തോളം യാഥാര്‍ഥ്യമാണ്…?

ചൈനയില്‍ തുടങ്ങിയ കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി. അമേരിക്കക്ക് ശേഷം ഏറ്റവും അധികം കൊറോണ മരണങ്ങളുടെ ഉയര്‍ന്ന നിരക്ക് ഇറ്റലിയിലാണ്. ഇതു വരെ ഇറ്റലിയില്‍ കൊറോണവൈറസ്‌ കാരണം ഉണ്ടാവുന്ന കോവിഡ്‌-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22, 745 ആയിരിക്കുന്നു. കോവിഡ്‌ പകര്‍ച്ചവ്യാധി ജനങ്ങളുടെ ജീവതം സ്ഥംഭിപ്പിച്ചതിനെ തുടര്‍ന്ന്‍ പലരും ചൈനക്കെതിരെ പരമര്‍ശങ്ങളുമായി രംഗത്ത് എത്തി. സാമുഹ്യ മാധ്യമങ്ങളിലും ചൈനക്കെതിരെയുള്ള രോഷപരമായ പരാമര്‍ശങ്ങള്‍ നമുക്ക് കാണാം. ഇത്തരം ഒരു സാഹചര്യത്തില്‍, ഇറ്റലിയെ […]

Continue Reading

നക്ഷത്രത്തെ അമ്മയായി സങ്കൽപ്പിച്ചു വിളിക്കുന്ന ഈ കുട്ടികളുടെ അമ്മ ഇറ്റലിയിൽ കൊറോണബാധ മൂലമല്ല മരിച്ചത്.. സത്യം ഇതാണ്..

വിവരണം  രണ്ടു ചെറിയ ആൺകുട്ടികൾ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ അമ്മയെന്ന് സങ്കൽപ്പിച്ച് വിളിക്കുന്നതും കരയുന്നതുമായ ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം വായനക്കാർ കണ്ടുകാണും.   ലോകമെമ്പാടും ഈയിടെ പ്രചരിച്ചുവന്ന ഈ വീഡിയോ നിങ്ങളെപ്പോലെ തന്നെ കണ്ടു കരൾനോവാത്തവരില്ല.  കോവിഡ് 19  വൈറസ് ബാധ ദാരുണമായി ബാധിച്ച ഇറ്റലിയിൽ നിന്നുള്ള വീഡിയോ ആണെന്നുള്ള മട്ടിലാണ് ആളുകൾ ഇത് പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലമാണ് ഈ കുട്ടികളുടെ അമ്മ മരിച്ചു പോയത് എന്നാണ് പോസ്റ്റിലൂടെ കൈമാറുന്ന സന്ദേശം. […]

Continue Reading

ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

വിവരണം  ഇറ്റലിയിലെ തെരുവോരങ്ങളിൽ കറൻസി നോട്ടുകൾ  ചിതറിക്കിടക്കുന്ന ചിത്രവുമായി പ്രചരിക്കുന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “പണം കൊണ്ട് അഹങ്കരിക്കുന്ന അഹങ്കാരികളേ ഇതാ നിങ്ങൾ അഹങ്കരിച്ചിരുന്ന പണം ആർക്കും ഉപകാരമില്ലാതെ കുപ്പതൊട്ടിയിൽ. ഇറ്റലിയിലെ ആളുകൾ അവരുടെ പണം മുഴുവൻ പുറത്തുള്ള റോഡുകളിലേക്ക് വലിച്ചറിഞ്ഞു. മരണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ പണത്തിന് കഴിയില്ലെന്നും, ഉപയോഗശൂന്യമാണെന്നും പറഞ്ഞു . നിങ്ങൾ തിരിച്ചെത്തിച്ചേരുകയാണെങ്കിൽ ഇത് സേവനത്തിനും ദരിദ്രരെ സഹായത്തിനും വേണ്ടി ചെലവഴിക്കുക. മാനവികതയ്ക്കുള്ള പാഠം.” […]

Continue Reading

ഇറ്റലിയില്‍ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം..

വിവരണം ഇറ്റലിയിൽ ഇപ്പോൾ മനുഷ്യന്റെ വില എന്താണന്ന് മനസിലാക്ക് ‘ഇനിയെങ്കിലും നന്നായി ല്ലങ്കിൽ വലിയ വില. കൊടുക്കണ്ടി വരും നമ്മൾ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ വലിയ ഒരു ഹാളില്‍ നിരത്തി ഇട്ടിരിക്കുന്നത് പിന്നീട് ജെസിബി പോലെയുള്ള യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വീഡിയോ. അരുണ്‍ മാത്യു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതുവരെ […]

Continue Reading

വിചിത്രജീവി ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു എന്ന പ്രചരണം തെറ്റാണ്

വിവരണം  കോവിഡ് 19 മഹാമാരിയായി ലോക രാജ്യങ്ങളിൽ പടരുമ്പോൾ ചിലർ ഇതിനെ ലോകാവസാനമായി വ്യാഖ്യാനിക്കുന്നു. അത്തരത്തിൽ നിരവധി ആശയങ്ങൾ ചിലർ  സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വായനക്കാർ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇതാ : പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ italy പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു.” ഈ വിവരണത്തോടെ ഒരു വീഡിയോ ആണ് പോസ്റ്റിലുള്ളത്. മനുഷ്യ ശരീരത്തിന് സമാനമായ രൂപവും നീണ്ട […]

Continue Reading

FACT CHECK: കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…

ഇറ്റലിയില്‍ കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്‍റെ പ്രസിഡന്‍റിന്‍റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു. FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു… ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന […]

Continue Reading

FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇറ്റലിയില്‍ കൊറോണ വൈറസ്‌ മാഹാമാരിയില്‍ ഇത് വരെ ഏകദേശം 7000 പേരാണ് മരിച്ചിരിക്കുന്നത്. അതെ പോലെ 54000 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. വന്‍ നഷ്ടമാണ് കൊറോണ വൈറസ്‌ ബാധയുടെ കാരണം ഇറ്റലിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൌനില്‍ കഴിയുന്നു ഇറ്റലിയിലെ പല ചിത്രങ്ങളും വീഡിയോകളും നാം സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇറ്റലിയിലെ നിലവിലുള്ള കൊറോണ വൈറസ്‌ ബാധയുടെ പേരില്‍ പല വ്യാജമായ ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ മഹാമാരി മൂലം […]

Continue Reading

മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വിവരണം രണ്ടായിരത്തോളം വരുന്ന മുസ്ലിംലീഗ് ഹരിത ഭടന്മാർ മുംബൈ എയർപോർട്ടിൽ നിന്നും ഇറ്റലിയിലേക്ക്. 💚😘 KMCC യുടെ സമഗ്ര ഇടപെടലാണ് ഇറ്റാലിയൻ ജനതക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നെതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. അഭിമാനിക്കുന്നു ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ 💚💚💚💚💚💚💚💚💚💚💚💚 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ റിന്‍ഷാദ് കെ.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം ഷെയറുകളും 265ല്‍ അധികം റിയക്ഷാനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്‌ മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില […]

Continue Reading

FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ […]

Continue Reading

ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….

വിവരണം  ഇറ്റലിയിൽ നിന്നും ഒരു കാഴ്ച നമ്മുടെ ജനങ്ങൾ ഇപ്പോഴും ഒരു തമാശ ആയി എടുത്തിരിക്കുവാ ഇതു ഒരു വിലാപം ആവാതെ സൂക്ഷിക്കുക കരുതിയിരിക്കുവാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😭😭😭എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പള്ളിയുടേത് പോലെ തോന്നുന്ന ഒരു വലിയ ഹാളിൽ  നിരനിരയായി അടുക്കി വച്ചിരിക്കുന്ന ശവപ്പെട്ടികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.  archived link FB post ഈ ശവപ്പെട്ടികളിൽ  ഇറ്റലിയിൽ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടേതാണ്, ഈ അവസ്ഥ […]

Continue Reading

ബ്രസീലിലെ ദേവാലയത്തില്‍ ഞെട്ടിക്കുന്ന ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചോ?

വിവരണം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന പോസ്റ്റുകളാണ് ദൈവ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ബന്ധപ്പെട്ടിട്ടിള്ളുവ. സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം പ്രചരിക്കാറുണ്ട്. ഏപ്രില്‍ 18നു (2019) ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ ‍ഡിവോഷണല്‍ സോങ്സ് (ആത്മീയ ഗാനങ്ങള്‍) എന്ന പബ്ലിക് ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സൈജു കൈച്ചു എന്നയൊരു പ്രൊഫൈലില്‍ നിന്നും ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന തലക്കെട്ട് നല്‍കിയൊരു ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് – ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ […]

Continue Reading