FACT CHECK: അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലിയുടെ ഈ വീഡിയോ 2019 ലേതാണ്… കിഴക്കമ്പലത്തു നടന്ന സംഘര്‍ഷവുമായി ബന്ധമില്ല…

ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സിലെ അതിഥി  തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രണാതീതമാവുകയും പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ പലര്‍ക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം   ബംഗ്ലാദേശികളും റോഹിങ്ക്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.  വീഡിയോദൃശ്യങ്ങളിൽ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ഇന്ന അതിഥി തൊഴിലാളികളെ കാണാം. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണ് മുദ്രാവാക്യം […]

Continue Reading

ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്‌ലിംകളുടെ ചിത്രം ഇന്ത്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി ഏകദേശം രണ്ട് മാസം മുമ്പേ പ്രഖ്യാപ്പിച്ച ലോക്ക്ഡൌണ്‍ കാരണം വിവിധ സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ തേടി എത്തിയ തൊഴിലാളികള്‍ പ്രശ്നത്തിലായി. സ്വന്തം വിട്ടില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരംപണി എടുക്കാന്‍ എത്തിയ ഇവര്‍ക്ക് പണിയും ഭക്ഷണവും ഇല്ലാതെ എങ്ങനെ ജിവിക്കും എന്ന ചോദ്യത്തിനെ നേരിടേണ്ടി വന്നു. തിരിച്ചു വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും നടന്ന് തന്‍റെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തിരുമാനിച്ചു. വെയിലത്ത് കുടുംബമടക്കം നടന്നു പോകുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും […]

Continue Reading

എല്ലാ വിഭാഗം തൊഴിലാളികൾക്കും ഏറ്റവും കുറഞ്ഞ മാസശമ്പളം 10500 ആയി നിശ്ചയിച്ചിട്ടുണ്ടോ..?

വിവരണം  കേരളം ആർക്കൊപ്പം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 13000 ത്തിൽപ്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മിനിമം വേതന വ്യവസ്ഥയെ കുറിച്ചുള്ള അറിയിപ്പാണ്‌ പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” എല്ലാ സ്ഥാപനങ്ങളിലും കടകളിലും എല്ലാ വിഭാഗം ജോലിക്കു നിൽക്കുന്ന ഏതൊരു തൊഴിലാളിക്കും ഏറ്റവും കുറഞ്ഞ മാസശമ്പളം 10500 ആയി നിജപ്പെടുത്തിയിട്ടുണ്ട്. മുതലാളിമാർ തന്നില്ലെങ്കിൽ ലേബർ വകുപ്പിലെ ടടോൾ ഫ്രീ നമ്പറിൽ വിളിച്ചു പരാതിപ്പെടാം. ” ഒപ്പം ടോൾ […]

Continue Reading