പ്രവര്‍ത്തകരോട് മനസാക്ഷിക്ക് വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടെ അഹ്വാനം എന്ന് ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലീം ലീഗിന്‍റെ പതാക ഒഴിവാക്കിയുള്ള റോഡ് ഷോകളും പ്രചരണങ്ങളും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി തെറ്റ്ദ്ധരിപ്പിച്ച് കൊണ്ട് ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുമെന്ന് ഭയന്നാണ് മുസ്‌ലിം ലീഗ് പതാക ഒഴിവാക്കിയതെന്ന ആക്ഷേപങ്ങള്‍ സിപിഎമ്മും ഇടത് മുന്നണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്ന […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ […]

Continue Reading