ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം […]

Continue Reading

FACT CHECK: ആന്ധ്രപ്രദേശിലെ വീരഭദ്ര ക്ഷേത്രത്തിലെ മുഴുവന്‍ 70 തൂണുകളും നിലത്ത് മുട്ടില്ലേ…? സത്യാവസ്ഥ അറിയൂ…

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലേപക്ഷി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വീരഭാദ്ര ക്ഷേത്രത്തിലെ 70 തൂണുകളും നിലം സ്പര്‍ശിക്കാതെ  നില്‍ക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ലേപക്ഷിയിലെ ഈ ക്ഷേത്രത്തിലെ അത്ഭുത തൂണിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു ക്ഷേത്രത്തില്‍ തൂണിന്‍റെ അടിയില്‍ ചിലര്‍ തുണി […]

Continue Reading

FACT CHECK: ദളിത് ബാലന്‍റെ തല പൂജാരി തൂണിലിടിച്ച് പരിക്കേൽപ്പിച്ച സംഭവം 2014 ഒക്ടോബറിലെതാണ്…

പ്രചരണം  ദളിത് പീഡനത്തിന്‍റെ നീറുന്ന കഥകൾ ഇന്ത്യയുടെ പലയിടത്തുനിന്നും പലപ്പോഴായി നമ്മൾ കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം സംഭവങ്ങൾക്ക് വളരെ പ്രചാരം ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ദളിത് ബാലന് ഇന്ന് ക്ഷേത്രത്തിൽ വെച്ച് പൂജാരിയിൽ നിന്നും നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കു വയ്ക്കുന്നതാണ് പോസ്റ്റ്. തലയിലെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്ന ചെറിയ ബാലന്‍റെ ചിത്രം കാണാം. ചിത്രത്തിന്‍റെ ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്. […]

Continue Reading