അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വിവരണം പൊതുസ്ഥലങ്ങളില്‍ അധോവായു പുറന്തള്ളിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കുമെന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പി.എസ്.റഷീദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള ഇതെ പോസ്റ്റിന് ഇതുവരെ 221ല്‍ അധികം ഷെയറുകളും 14ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ അധോവായു പുറന്തള്ളിയാല്‍ പിഴ ഈടാക്കുന്ന ഒരു നിയമം നിലിവില്‍ വിന്നിട്ടുണ്ടോ? ഏഷ്യാനെറ്റ് […]

Continue Reading

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ നടന്ന് വന്ന് വഴി അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും പിന്നീട് ബോധരഹിതനായ കുട്ടിയെ ഒരു ഓട്ടോറിക്ഷയിലേക്ക് കയറ്റി കടന്നു കളയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഭിക്ഷക്കാരി എന്ന് തോന്നിക്കും വിധമാണ് വീഡിയോയില്‍ ഈ സ്ത്രീ നടന്നു വരുന്നത്. ഈ വീഡിയോ വളരെ പ്രധാനമാണ്.  നിങ്ങൾ ബന്ധമുള്ള ഏതെങ്കിലും വലിയ ഗ്രൂപ്പിലേക്ക് ഇത് അയച്ച് കുടുംബത്തിലെ കുട്ടികളോട് പറയുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുക.. എന്ന […]

Continue Reading

രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനം നടത്താന്‍ വേണ്ടിയാണോ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ കൂറ്റന്‍ വേദി നിര്‍മ്മിച്ചിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ബീച്ചിലെ ഒരു കൂറ്റന്‍ പന്തലും അതിനോട് ചേര്‍ന്നുള്ള വേദിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ബീച്ചില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ വേദിയെന്ന് തോന്നിക്കും വിധം സീക്രട്ട്‌സ് ഓഫ് ആലപ്പി എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേദിയുടെ വീഡിയോ കാണിച്ച ശേഷം ഇവിടെ നടക്കാന്‍ പോകുന്നത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജനമഹാസമ്മേളനമാണെന്ന തരത്തിലാണ് വീഡിയോയ്ക്ക് ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫ്ലക്‌സ് […]

Continue Reading

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയെ പൊതുവഴിയില്‍ കൂട്ടത്തോടെ ഒരു സംഘം പുരുഷന്മാര്‍ കടന്നു പിടിച്ച് അതിക്രമം കാണിക്കുന്നതാണ് വൈറലായ ആ ഞെട്ടിക്കുന്ന വീഡിയോ. അതെ സമയം ബിജെപിയുടെ വിജയാഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നതെന്നും സ്ത്രീയെ അക്രമിക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തില്‍ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികള്‍.. അബദ്ധത്തില്‍ പോലും […]

Continue Reading

ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

വിവരണം കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂളുകളില്‍ ഹിജാബ് ധരിച്ച് എത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം സംഘടനകളും എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിന്ദു സംഘടനകളും രംഗത്ത് വന്നതോടെ മതങ്ങള്‍ തമ്മിലുള്ള പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇതിനിടയല്‍ ഹിജാബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കര്‍ണാടകയില്‍ എന്ന പേരില്‍ പ്രചരിക്കുന്ന പല വീഡിയോകളും ഇതുമായി ബന്ധമില്ലാത്തതാണെന്ന് ഞങ്ങള്‍ തന്നെ ഫാക്‌ട് ചെക്ക് ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ ഹിജാബ് […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് ചാടിയും നീന്തിയും ആഘോഷിക്കുന്നവര്‍; വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല.. വസ്‌തുത ഇതാണ്..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ പ്രദേശങ്ങളില്‍ ചിലര്‍ പ്രളയത്തെ ആഘോഷമാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വെള്ളം […]

Continue Reading

ഈ സന്ദേശം കേരളാ പോലീസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്…

വിവരണം രാജ്യം യുദ്ധം പോലെയോ മഹാമാരി പോലെയോ ഉള്ള അടിയന്തര ഘട്ടങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും പൊതുജനങ്ങൾക്കായി നൽകാറുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നിയമ-ക്രമസമാധാന പാലകരും ഇക്കൂട്ടത്തില്‍ പെടും.  ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പോലീസ് സേന ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ആധുനിക കാലഘട്ടത്തിൽ അവര്‍ വിവര സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്കായി ഉള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന […]

Continue Reading