ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി പറഞ്ഞതായി വ്യാജ പ്രചരണം…

ഒക്‌ടോബർ 7 ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഒരു സൈനിക ആക്രമണം നടത്തി, തുടര്‍ന്ന്  ഇസ്രായേലിൽ നിന്നുള്ള പ്രത്യാക്രമണങ്ങള്‍ക്കും ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ പൂർണ്ണമായ ഉപരോധത്തിനും ലോകം സാക്ഷ്യം വഹിച്ചു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ അറബ് രാഷ്ട്രങ്ങള്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യയുടെ പിന്തുന്ന ഇസ്രയേലിനാണ്. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യന്‍ മുസ്ലിങ്ങളെ […]

Continue Reading

ഖത്തറിലെ പാർക്കിംഗിൽ ഭീമന്‍ നീരാളി കാര്‍ തകര്‍ക്കുന്നു- ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്

കണ്ടാല്‍ ഒരേ സമയം കൌതുകവും ഭയവും തോന്നിപ്പിക്കുന്ന കടല്‍ ജീവിയാണ് നീരാളി. എല്ലുകളില്ലാത്ത ഈ ജീവിക്ക് മൂന്നു ഹൃദയങ്ങളും നഷ്ടപ്പെട്ടാല്‍ വീണ്ടും മുളച്ചുവരുന്ന എട്ട് കൈകളുമുണ്ട്. പിടിച്ചാല്‍ നശിപ്പിക്കുന്ന രീതിയില്‍ വിടാതെ പിടിമുറുക്കുമെന്ന നീരാളിയുടെ സ്വഭാവം കൊണ്ട് മലയാളികള്‍ക്ക് പരിചിതമായ വാക്കാണ് നീരാളിപ്പിടുത്തം. ഈ വാക്കിനെ അന്വര്‍ത്ഥമാക്കും വിധം നീരാളി ഒരു കാറിനെ നശിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍, ഒരു നീരാളി പാർക്കിംഗ് സ്ഥലത്ത് ഒരു കാറിൽ കയറുന്നത് കാണാം. വലിഞ്ഞു കയറിയ […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും വമ്പന്മാരായ പോര്‍ച്ചുഗലും ബ്രസീലും പുറത്തായത് ഞെട്ടലോടെയായിരുന്നു ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറക്കിയതും മത്സരം പരാജയപ്പെട്ട ശേഷം വികാര നിര്‍ഭരനായി അദ്ദേഹം വേദിവിട്ട് പോകുന്ന ചിത്രങ്ങളും ഫുട്ബോള്‍ ആരാധകരെ ഏറെ ദു‌‌ഖിത്തരാക്കിയിരന്നു. ഇതിനിടയിലാണ് സ്റ്റേഡിയത്തില്‍ നിന്നും റെസ്റ്റ് റൂമിലേക്ക് പോകുന്ന ക്രിസ്റ്റ്യാനോ റൊണാള്‍‍‍ഡ‍ോയുടെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ കരയുന്ന ചിത്രമെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു: വൈറല്‍ വീഡിയോയുടെ വസ്തുത അറിയൂ…

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തി നിരവധി തെറ്റായ അവകാശവാദങ്ങൾ നെറ്റിസണ്‍സ്  പങ്കുവയ്ക്കുന്നുണ്ട്. ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറില്‍ ഒരു കൂട്ട മതംമാറ്റം നടന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്.  പ്രചരണം   ഇസ്ലാം മത പുരോഹിതന് മുന്നില്‍ ആളുകള്‍ കൂട്ടത്തോടെ നിന്ന്, ഒത്തിക്കൊടുക്കുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൂട്ടത്തോടെ ഏറ്റുചൊല്ലുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച്  വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: Filipinos converted […]

Continue Reading

അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ […]

Continue Reading

ഡ്രോണ്‍ വഴി മൈതാനത്ത് ഫുട്ബോള്‍ എത്തിക്കുന്ന ഈ പഴയ വീഡിയോയ്ക്ക് ഖത്തര്‍ വേള്‍ഡ് കപ്പ് മല്‍സരവുമായി യാതൊരു ബന്ധവുമില്ല…

ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലും ഫുട്ബോൾ മത്സരങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് കൂടുതലും.  ഖത്തറിൽ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ നിന്നുള്ള വാർത്തകളോടൊപ്പം ചില തെറ്റായ പ്രചരണങ്ങളും ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.  മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പന്തുമായി ഒരാൾ പറന്നു വരുന്നു എന്ന വാർത്തയുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം സൗദി അറേബ്യയുടെ പതാകയുമേന്തി ഡ്രോനിലൂടെ സ്റ്റേഡിയത്തിലേക്ക് ഒരാൾ വന്നിറങ്ങുന്നതും റഫറിയുടെ കയ്യിലേക്ക് ഫുട്ബോൾ നൽകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ലോകകപ്പ് മത്സരത്തിന്‍റെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണ് ഈ […]

Continue Reading

ഖുറാന്‍ പരായണത്തിന്‍റെ ഈ പഴയ വീഡിയോയ്ക്ക് ഖത്തറിലെ ഫൂട്ബോള്‍ ലോകകപ്പ് ഉല്‍ഘാടനവുമായി യാതൊരു ബന്ധവുമില്ല…

വേള്‍ഡ് കപ്പ് 2022 ഫൂട്ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായ ഖത്തറില്‍ ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഖുർആൻ പാരായണം ചെയ്തതായി അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലായിരുന്നു.  പ്രചരണം   49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇസ്ലാം മത വേഷം ധരിച്ച് സ്റ്റേഡിയത്തിൽ ഇരിക്കുന്ന ഒരു ആൺകുട്ടി, ശ്രുതിമധുരമായ സ്വരത്തിൽ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യുന്നതും ഭക്തിപുരസരം പാരായണം ശ്രവിച്ച് കുറച്ച് ആൺകുട്ടികൾ അവന്‍റെ മുന്നിൽ വരിയായി ഇരിക്കുന്നതും കാണാം. ഫുട്ബോള്‍ ലോകകപ്പ് ഉല്‍ഘാടന വേദിയില്‍ നിന്നുള്ളതാണ് […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

ഖത്തര്‍ ഫിഫ ലോകകപ്പ് 2022: സന്ദര്‍ശകര്‍ക്കായി പ്രചരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാജമാണ്…

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് വേളയിൽ സന്ദർശകർക്ക് യാഥാസ്ഥിതികമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍ അറിയിപ്പ് പുറത്തിറക്കി എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന വാചകത്തോടൊപ്പം  വേദിയില്‍ കാണികള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നു സൂചിപ്പിക്കുന്ന അടയാളങ്ങളുടെ ഗ്രാഫിക് ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററാണ് ഇന്‍റർനെറ്റിൽ വൈറലാകുന്നത്. ഈ ഗ്രാഫിക് അനുസരിച്ച്, മദ്യപാനം, സ്വവർഗരതി, അശ്ലീലം, അശ്ലീലം, ആരാധനാലയങ്ങളോടുള്ള അനാദരവ്, ഉച്ചത്തിലുള്ള സംഗീതവും ശബ്ദവും, ഡേറ്റിംഗ്, ആളുകളുടെ അനുവാദമില്ലാതെ ഫോട്ടോ […]

Continue Reading

ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ് ക്യാംപെയിനിനെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തിയ ഖത്തറിനോടുള്ള വിയോജിപ്പുമായി ട്വിറ്ററില്‍ വലിയ ക്യാംപെയ്നുകളാണ് ഇപ്പോഴും നടന്ന് വരുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനമായിരുന്നു ഇതില്‍ പ്രധാനമായും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. #BoycottQatarAirways എന്നത് പകരം ഏറ്റവും അധികം ട്രെന്‍ഡിങില്‍ വന്നത് സ്പെല്ലിങ് തെറ്റിയ #BycottQatarAirways എന്ന ഹാഷ്ടാഗ് ആയിരുന്നു എന്നതാണ് മറ്റൊരു വസ്‌തുത. അതെ സമയം ഇന്ത്യയുടെ ട്വിറ്റര്‍ പ്രതിഷേധത്തെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഒരു ട്വീറ്റ് […]

Continue Reading

സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകത്തതിനാലാണോ ദോഹ-തിരുവനന്തപുരം വിമാനം ഖത്തര്‍ സര്‍ക്കാര്‍ റദ്ദാക്കിയത്?

വിവരണം കൊടും ചാര്‍ജ് വാങ്ങി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഇന്ത്യുടെ വിമാനങ്ങള്‍ ഖത്തറിലേക്ക വരേണ്ടതില്ലെന്ന് ഖത്തര്‍ സര്‍ക്കാര്‍.. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഇന്ത്യന്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ അവരെ ഞങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്നും ഖത്തര്‍ സര്‍ക്കാര്‍.. എന്ന പേരില്‍ ഒരു പോസ്റ്റ്  മെയ് 11 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സിപിഐഎം സൈബര്‍ കോമ്രേഡ് എന്ന ഗ്രൂപ്പില്‍ ശ്രീഹര്‍ഷന്‍ വാസു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 190ല്‍ അധികം ഷെയറുകളും 522ല്‍ […]

Continue Reading